Month: July 2025
-
Breaking News
പാക് ആണവ കേന്ദ്രങ്ങളുടെ കമാന്‍ഡും നിയന്ത്രണവും അമേരിക്കന്‍ സൈനിക ജനറലിന്; ഉയര്‍ന്ന പാക് സൈനികര്‍ക്കുപോലും പ്രവേശനമില്ല; നിർണായക വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ് ഇടപെടാന്‍ കാരണം മറ്റൊന്നല്ലെന്നും ജോണ്‍ കരിയാക്കോവ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ ആക്രമണം പാക് ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങളിലേക്കു നീണ്ടതാണ് വെടിനിര്‍ത്തലിനു കാരണമായത്. ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെ, പാക്കിസ്താന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്. പാക്കിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിനാണെന്ന് അദ്ദേഹം ഒരു വീഡിയോയല്‍ പറയുന്നു. പാക്കിസ്താന്റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് ജോണ്‍ കരിയാക്കോവിന്റെ വാക്കുകള്‍. സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 2002-ല്‍ അല്‍-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ല്‍ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ചാരവൃത്തി…
Read More » -
Crime
സോഷ്യല്‍ മീഡിയ വഴി ഇരകളെ വീഴ്ത്തും; ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുവതി പിടിയില്‍
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ്…
Read More » -
Breaking News
യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം…
Read More » -
NEWS
പ്രസവിച്ചാല്‍ ഉടന്‍ പണം! സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓഫറുമായി റഷ്യ; പിന്നാലെ വിവാദം, വിമാര്‍ശനം
മോസ്‌കോ: ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി റഷ്യ. ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും നല്‍കുമെന്ന പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. റഷ്യയിലെ 10 പ്രവിശ്യകളില്‍ പദ്ധതി നടപ്പില്‍ വന്നുകഴിഞ്ഞു. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുങ്ങുകയാണ് റഷ്യ. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെതിരേ വലിയ രീതിയില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. പഠനവും ജോലിയുമായി മുന്നോട്ട് പോകേണ്ട കുട്ടികളെ പ്രസവത്തിലേക്ക് തള്ളിവിടുന്നത് മനുഷ്യത്വരഹിതമാണെന്നാണ് പ്രധാന വിമര്‍ശനം. കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണം കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉയരുന്ന മറ്റൊരു പ്രധാന ആശങ്ക. 2023ലെ കണനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 ആവണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍…
Read More » -
Crime
ഗതാഗതക്കുരുക്കില്‍ ‘പെട്ട്’ മാലമോഷ്ടാക്കളായ യുവതികള്‍; മാല മോഷണം യാത്രക്കാര്‍ ഇറങ്ങുന്ന തിരക്കില്‍
കൊല്ലം: ബസ് യാത്രക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ ഗതാഗതക്കുരുക്കില്‍ ‘പെട്ടു’. ബസിലെ യാത്രക്കാരും പൊലീസും ചേര്‍ന്നു യുവതികളെ പിടികൂടി. മധുര പാണ്ടി കോവില്‍ തെരുവില്‍ വള്ളി(38), മധുര പാണ്ടി കോവില്‍ തെരുവ് അല്‍പാന നദിയില്‍ സിങ്കാരി(39), മധുര പാണ്ടി കോവില്‍ തെരുവില്‍ അല്‍പാന നദിയില്‍ മരിയ(39) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊട്ടിയം ജംക്ഷനിലാണ് സംഭവം. ആദിച്ചനല്ലൂരില്‍ നിന്നു കൊട്ടിയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ മാലയാണ് യുവതികള്‍ പൊട്ടിച്ചത്. ബസ് കൊട്ടിയം ആശുപത്രി റോഡു വഴി ജംക്ഷനില്‍ എത്തി യാത്രക്കാരെ ഇറക്കുമ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. വയോധിക സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇവരുടെ അടുത്താണ് യുവതികള്‍ നിന്നത്. യാത്രക്കാര്‍ ഇറങ്ങുന്ന തിരക്കില്‍ യുവതികള്‍ ഒരാള്‍ വയോധികയുടെ മാല പൊട്ടിച്ചു. വയോധിക ബഹളം വച്ചതോടെ മൂന്നു പേരും പെട്ടെന്ന് ബസില്‍ നിന്നു ഇറങ്ങി അതുവഴി വന്ന ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. എന്നാല്‍ ബസിലെ മറ്റു യാത്രക്കാര്‍ ഒാട്ടോറിക്ഷയെ പിന്തുടര്‍ന്നു.…
Read More » -
Breaking News
ഗര്‍ഭിണിയായാല്‍ ഒരുലക്ഷം രൂപ; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമ്മമാരാകാന്‍ പ്രോത്സാഹിപ്പിച്ച് റഷ്യ; ജനസംഖ്യാ നിരക്ക് കുത്തനെ ഇടിഞ്ഞു; യുക്രൈന്‍ യുദ്ധത്തില്‍ രണ്ടരലക്ഷം സൈനികര്‍ മരിച്ചു; സൈനിക സേവനം ഭയന്ന് ആയിരങ്ങള്‍ രാജ്യംവിട്ടു; മറ്റു മാര്‍ഗങ്ങളില്ലെന്ന് പുടിന്‍
മോസ്‌കോ: രാജ്യത്തെ ജനന നിരക്കു കുത്തനെ ഇടിഞ്ഞതോടെ കൗമാരക്കാരായ അമ്മമാരെ പ്രോത്സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്താനും വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണു തുടക്കത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേര്‍ നയത്തെ എതിര്‍ത്തു. 43 ശതമാനം പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍…
Read More » -
India
പടക്കപ്പുര ഉഷാറാകും! 1.05 ലക്ഷം കോടി അനുവദിച്ചു; ഇന്ത്യയ്ക്ക് പുതിയ ചാരവിമാനം, മൈന്‍വാരി കപ്പലുകള്‍…
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് വന്‍ പരിഷ്‌കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ചാരവിമാനങ്ങള്‍, മൈന്‍വാരി കപ്പലുകള്‍, പ്രതിരോധകവച മിസൈലുകള്‍, തോക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിര്‍മ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാന്‍സ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും. ? 12 മൈന്‍ വാരി കപ്പലുകള്‍: 44,000 കോടി. 900- 1,000 ടണ്‍ ഭാരമുള്ള 12 കപ്പലുകള്‍ 10 വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി നിര്‍മ്മിക്കും. കടലില്‍ ശത്രു മൈനുകള്‍ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്ക്ക് കഴിയും. പാക്- ചൈന സമുദ്ര സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇതിന് മുന്‍തൂക്കം നല്‍കുന്നത്. ? ക്യുക്ക് റിയാക്ഷന്‍ മിസൈല്‍: 36,000 കോടി. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളില്‍ ശത്രുവിന്റെ ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകള്‍ക്കും വ്യോമസേനയുടെ മൂന്ന് സ്‌ക്വാഡ്രണുകള്‍ക്കും നല്‍കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി…
Read More » -
Kerala
സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി, വരന്‍ ഡെപ്യൂട്ടി കളക്ടര്‍
കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി. ഡല്‍ഹി ഗുരുഗ്രാമില്‍ ആര്‍.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകന്‍ ഹര്‍ഷിത്ത് സൈനിയാണ് വരന്‍. ഡല്‍ഹി ഡെപ്യൂട്ടി കളക്ടറാണ് ഹര്‍ഷിത്ത്. ജൂണ്‍ 20ന് ഡല്‍ഹിയിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. ലക്ഷദ്വീപില്‍ അന്ത്രോത്ത്, അഗത്തി, കല്പേനി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹര്‍ഷിത്തിനെ രണ്ടുവര്‍ഷം മുമ്പാണ് ആയിഷ പരിചയപ്പെട്ടത്. വെറ്ററിനറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടെയും ഹൗവ്വയുടെയും മകളാണ് ആയിഷ. ആയിഷയുടെ ഉമ്മ ഉംറയ്ക്ക് പോയി വന്ന ശേഷം ഡിസംബറില്‍ ലക്ഷദ്വീപിലോ കൊച്ചിയിലോ വച്ച് വിവാഹസത്കാരം നടത്തും. ചാനല്‍ചര്‍ച്ചയില്‍ ജൈവായുധ പരാമര്‍ശം നടത്തിയതിന് ആയിഷയ്ക്കെതിരെ രാജ്യദ്റോഹക്കുറ്റം ചുമത്തുകയും വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തയായി.
Read More » -
Breaking News
സ്റ്റാര്‍ ബോയ്! നീ ചരിത്രം തിരുത്തി: ഗില്ലിനെ പ്രശംസിച്ച് കോലി
ബംഗളുരു: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് വിരാട് കോലി. ആദ്യ ഇന്നിങ്‌സിലെ 269 റണ്‍സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സുമായി ഗില്‍ നിറഞ്ഞതോടെ 608 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ന്നത്. എജ്ബാസ്റ്റണിലെ പ്രകടനത്തോടെ കോലിയുടെ പത്തുവര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് അടക്കം ഗില്‍ തകര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ചറിയും 150 റണ്‍സും ഒറ്റ ടെസ്റ്റിലടിക്കുന്ന ആദ്യ ബാറ്ററായും ഗില്‍ മാറി. ക്യാപ്റ്റനെന്ന നിലയില്‍ ഒരിന്ത്യന്‍ താരം കന്നി പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സും ഇനി ഗില്ലിന്റെ പേരിലാണ്. 2014-15 ല്‍ നടന്ന ഓസീസ് പര്യടനത്തിനിടയില്‍ വിരാട് കോലി നേടിയ 449 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായിരുന്നു കോലിയുടെ ഈ പ്രകടനം.
Read More » -
Kerala
‘ചാരസുന്ദരി’ കേരളത്തില്‍ വന്നത് സര്‍ക്കാര്‍ ക്ഷണപ്രകാരം; ജ്യോതി മല്‍ഹോത്രയുടെ യാത്ര ടൂറിസം പ്രമോഷന്
കൊച്ചി: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് എത്തിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്ന് പുറത്തുവന്ന വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. യാത്രാ ചെലവ്, താമസം, പണം ഉള്‍പ്പെടെ ടൂറിസം വകുപ്പ് നല്‍കിയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാര്‍, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം…
Read More »