”കൂട്ടുകുടുംബമാകുമ്പോള്‍ പ്രശ്നമുണ്ടാകും, താമസം മാറിയിട്ടും ജ്യോതിക അക്കാര്യം ശ്രദ്ധിക്കുന്നു”…

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ കടുത്ത ഹേറ്റ് ക്യാമ്പയിന് നേരിടുന്ന താര ദമ്പതിരളാണ് സൂര്യയും ജ്യോതികയും. സൂര്യക്ക് തുടരെ പരാജയ സിനിമകള്‍ വന്നതിന് പിന്നാലെ നടന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും വലിച്ചിഴച്ച് ചിലര്‍ കുറ്റപ്പെടുത്തുന്നു. യാഥാസ്ഥിതികരായ ചില തമിഴ് പ്രേക്ഷകര്‍ക്ക് സൂര്യ ഭാര്യയുടെ സ്വന്തം നാടായ മുംബൈയിലേക്ക് താമസം മാറിയത് ഉള്‍ക്കൊള്ളാനായിട്ടില്ല. ജ്യോതിക സൂര്യയുടെ കൂട്ടുകുടുംബവുമായി ഒത്ത് പോകാന്‍ പറ്റാത്തത് കൊണ്ടാണ് താമസം മാറിയതെന്നാണ് ഇവരുടെ വാദം.
സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതില്‍ എതിര്‍പ്പുണ്ടെന്നും വാദമുണ്ട്. ഇപ്പോഴിതാ ജ്യോതികയെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാര്‍മിള, ജ്യോതികയ്ക്ക് നേരെയുള്ള കുറ്റപ്പെടുത്തല്‍ തീര്‍ത്തും അനാവശ്യമാണെന്ന് ചാര്‍മിള പറയുന്നു. സംസാരം ഒരു മിന്‍സാരം എന്നൊരു സിനിമയുണ്ട്. അതില്‍ അവസാന സീനില്‍ ലക്ഷ്മിയമ്മ ഒരു ഡയലോഗ് പറയുന്നുണ്ട്. ഇത്രയും നാള് എല്ലാവരും ഒന്നായിരുന്നു. ഇനി നിങ്ങള്‍ നന്നായി ജീവിക്കുന്നു, ഞങ്ങളും നന്നായി ജീവിക്കുന്നു. വിശേഷങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിക്കാം എന്നാണ് പറയുന്നത്. ഈ സിനിമ എത്ര വര്‍ഷം മുമ്പ് വന്നതാണ്.
കൂട്ടുകുടുംബമായി കഴിയാനാകില്ല, എന്തെങ്കിലും പ്രശ്നമുണ്ടാകും. അത് എല്ലാവരെയും ബാധിക്കും വേണ്ട, ഒരോ വീടുകളില്‍ കഴിയാം എന്നാണ് ആ സിനിമയില്‍ പറയുന്നത്. നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ജ്യോതിക. അവര്‍ പ്രീതി സിന്റയെ പോലെയോ സാറ ടെണ്ടുല്‍ക്കറെ പോലെയോ മോശമായ പോസ്റ്റുകളിട്ടോ. ഇല്ല. ജ്യോതിക അവരുടെ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കറങ്ങുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. ഇപ്പോഴും നമ്മുടെ നാടിനും സംസ്കാരത്തിനും ചേരുന്ന ഫോട്ടോകളാണ് ജ്യോതികയിടുന്നത്. തമിഴ് ജനത അവര്‍ക്ക് പ്രധാനമാണ്. മോശമായി ജ്യോതികയെക്കുറിച്ച് കമന്റിടുന്നത് തെറ്റാണെന്നും ചാര്‍മിള പറഞ്ഞു.
ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതില്‍ ശിവകുമാറിന് താല്പര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് ജ്യോതിക മുംബൈയിലേക്ക് പോകാന്‍ കാരണമെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നപ്പോള്‍ ജ്യോതിക ഇത് നിഷേധിക്കുകയാണുണ്ടായത്. ഭര്‍തൃപിതാവ് തന്റെ കരിയറിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹവുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും ജ്യോതിക പറഞ്ഞു.
അതേസമയം, മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക കരിയറില്‍ കൂടുതല്‍ സജീവമായത്. 2006 ലായിരുന്നു സൂര്യ-ജ്യോതിക വിവാഹം. അന്ന് തമിഴകത്തെ തിരക്കുള്ള നടിയാണ് ജ്യോതിക. വിവാഹത്തോടെ നടി അഭിനയ രംഗം വിട്ടു. ജ്യോതിക അഭിനയ രംഗത്ത് തുടരരുതെന്ന നിര്‍ബന്ധം ശിവകുമാറിനുണ്ടായിരുന്നു. 2015 ല്‍ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്.
അന്ന് ശിവകുമാര്‍ പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ജ്യോതിക തുടര്‍ന്നും സിനിമകള്‍ ചെയ്യും. എത്ര സിനിമ ചെയ്താലും മുന്‍ഗണന കുടുംബത്തിനും കുട്ടികള്‍ക്കും ഭര്‍ത്താവിനുമാണ്. അതിന് ശേഷമേയുള്ളൂ സിനിമയെന്ന് ശിവകുമാര്‍ പറഞ്ഞു. മരുമകളുടെ കരിയറില്‍ കയറി അഭിപ്രായം പറഞ്ഞ ശിവകുമാറിന് അന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. 36 വയതിനിലൂടെ തിരിച്ച് വന്നെങ്കിലും പിന്നീട് അധികം സിനിമകള്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്ത് ജ്യോതിക ചെയ്തിരുന്നില്ല. മുംബൈയിലേക്ക് മാറിയ ശേഷം സിനിമാ രംഗത്ത് സജീവമായതിന് പുറമെ പഴയ സ്റ്റെലിഷായ ജ്യോതികയെ ആരാധകര്‍ കണ്ടു. ചെന്നൈയില്‍ ശിവകുമാര്‍ ജ്യോതികയെ വല്ലാതെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഇതെല്ലാം ചൂണ്ടിക്കാട്ടി ജ്യോതികയുടെ ആരാധകര്‍ പറയുന്നുണ്ട്.






