പേളിക്ക് പോലും സാധിച്ചില്ല, ഒരു വര്‍ഷം കൊണ്ട് നേടിയത് ദിയ മണിക്കൂറുകള്‍ കൊണ്ട് സ്വന്തമാക്കി

ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും ജീവിതത്തിലേക്ക് പുതിയൊരാള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദിയ അമ്മയായത്. ആണ്‍കുഞ്ഞാണ് ഇവര്‍ക്ക് പിറന്നത്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ കുഞ്ഞിനെ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല. അതേസമയം ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജനന സമയത്ത് ദിയക്ക് വേണ്ടപ്പെട്ടവരെല്ലാം അടുത്തുണ്ട്.
ലേബര്‍ പെയിനുള്ള സമയത്ത് അമ്മയുടെ കൈ പിടിച്ച് ദിയ കരയുന്നുണ്ട്. കുഞ്ഞിനെ കണ്ടപ്പോള്‍ അഹാനയുടെ കണ്ണ് നിറഞ്ഞു. വൈകാരികമായ നിമിഷങ്ങളാണ് ദിയയുടെ വ്‌ലോഗില്‍. നിരവധി പേരാണ് ദിയയുടെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കൊണ്ട് കമന്റുകളുമായെത്തിയത്. താര കുടുംബത്തിന്റെ പരസ്പരം സ്‌നേഹവും കരുതലും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആണ് ദിയയുടെ ഡെലിവറി വ്‌ലോഗ്. കേരളത്തിലെ പല ഇന്‍ഫ്‌ലുവന്‍സേര്‍സും ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം മുകളിലാണ് ദിയയുടെ വീഡിയോയ്ക്കുള്ള റീച്ച്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ഇന്‍ഫ്‌ലുവന്‍സര്‍ പേളി മാണിയാണ്. പേളി മാണിയും ഇളയ മകള്‍ നിതാരയുടെ ഡെലിവറി വ്‌ലോഗ് പങ്കുവെച്ചിരുന്നു. 3.6 മില്യണ്‍ വ്യൂവേഴ്‌സാണ് ഇളയ മകള്‍ നിതാരയുടെ ജനന സമയത്ത് പേളി പങ്കുവെച്ച വ്‌ലോഗിന് ലഭിച്ചത്. ഈ വീഡിയോ വന്നിട്ട് ഒരു വര്‍ഷമായി.
അതേസമയം, ദിയ കൃഷ്ണ വീഡിയോ പങ്കുവെച്ച് 14 മണിക്കൂറിനുള്ളില്‍ വ്യൂവേഴ്‌സ് 3.3 മില്യണ്‍ കടന്നു. ദിയയുടെ കുടുംബത്തിന്റെ സാന്നിധ്യമാണ് ഡെലിവറി വ്‌ലോഗ് വ്യത്യസ്തമാക്കിയത്. മൂന്ന് സഹോദരിമാരും അമ്മയും ഭര്‍ത്താവ് അശ്വിനും കുഞ്ഞ് ജനിക്കുമ്പോള്‍ ദിയക്കരില്‍ ഉണ്ട്. വൈകാരിക നിമിഷങ്ങള്‍ വ്‌ലോഗ് കാഴ്ചക്കാര്‍ക്ക് ഹൃദ്യമായി. പ്രത്യേകിച്ചും അഹാന കൃഷ്ണ കരഞ്ഞത് ഏവരും ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനിടെ, പേളി മാണിയുടെ രണ്ടാമത്തെ ഡെലിവറി വ്‌ലോഗിനാണ് 3.6 മില്യണ്‍ കാഴ്ചക്കാര്‍. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴുള്ള വീഡിയോക്ക് 9 മില്യണിലേറെ കാഴ്ചക്കാരുണ്ട്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് പേളി മാണിയുടെ രണ്ട് മക്കളും. ഇനി ദിയയുടെ കുഞ്ഞും ഈ ജനശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. അമ്മയായ ദിയ കൃഷ്ണയ്ക്ക് പേളി മാണി അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അടുത്തറിയുന്നവരാണ് പേളി മാണിയും ദിയ കൃഷ്ണയും.