Month: June 2025

  • Breaking News

    ബക്രീദ്- സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

    തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്കും ജൂൺ 6ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു.

    Read More »
  • Breaking News

    കാൻസറിനോട് പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ‘ലൈഫ് ഓഫ് മാൻഗ്രോവ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

    കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രം ലൈഫ് ഓഫ് മാൻഗ്രോവ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ആകുന്നത്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്. അയ്ഷ്ബിൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻഎൻ ബൈജു. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ. അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർരതീഷ് ഷോർണൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്. അഭിനേതാക്കൾ- രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി…

    Read More »
  • Breaking News

    ദാഹിച്ചപ്പോൾ അൽപം വെള്ളമേ ചോദിച്ചുള്ളു, ഒരു കവിൾ കുടിച്ചതേ കിലി പോളിന്റെ ‘കിളി പോയി’… ഒന്നും നോക്കിയില്ല കുപ്പിയിലേക്കു തന്നെ റിട്ടേണടിച്ചു!! വെള്ളത്തിന് മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചിയായിരുന്നെന്ന് ടാൻസാനിയൻ സോഷ്യൽ മീഡിയ താരം

    ബോളിവുഡിലും കേരളത്തിലുമടക്കം ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയനായ കിലി പോൾ. ലിപ് സിങ്ക് വീഡിയോകളിലൂടെ മലയാളികളെ അടക്കം കയ്യിലെടുത്തു കഴിഞ്ഞു കിലി പോളും സഹോദരിയും. ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം സിനിമയ്ക്കു വേണ്ടി കേരളത്തിലും വന്നിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനുമെല്ലാം കിലി പങ്കെടുക്കുകയും ചെയ്തത് മലയാളികൾ ഉണ്ണിയേട്ടൻ എന്നു വിളിക്കുന്ന ഈ ടാൻസാനിയൻ താരത്തിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇതിനിടെ ഏറെ ശ്രദ്ധനേടിയൊരു വീഡിയോയായിരുന്നു മാളിൽ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടേത്. ഒരു കവിൾ വെള്ളം കുടിച്ച കിലി അതുപോലെ തന്നെ ആ കുപ്പിയിൽ തന്നെ തുപ്പുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാകുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിലി പോൾ. അവിടെ വച്ചു ദാഹിച്ചപ്പോൾ താൻ ചോദിച്ചത് വെള്ളം ആയിരുന്നുവെന്നും എന്നാൽ തനിക്ക് കിട്ടിയ കുപ്പിയിലെ വെള്ളത്തിനു മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചി ആയിരുന്നുവെന്നും കിലി പോൾ പറയുന്നു.…

    Read More »
  • India

    പ്രവേശനം സൗജന്യമെന്ന് അറിയിച്ചതോടെ ജനക്കൂട്ടം ഇരച്ചെത്തി, ഇടുങ്ങിയ കവാടം; ദുരന്തഭൂമിയായി ചിന്നസ്വാമി

    ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് കാരണമായത് ഇടുങ്ങിയ പ്രവേശനകവാടവും അഭൂതപൂര്‍വമായ ജനത്തിരക്കുമെന്ന് നിഗമനം. ഐപിഎല്‍ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇതാണ് വന്‍ദുരന്തത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഇവരെല്ലാം ചികിത്സയിലാണ്. 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷപരിപാടിയാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ വിജയാഘോഷപരിപാടിയിലേക്ക് ആദ്യം പാസ് മുഖേനയാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനപാസ് ലഭിച്ചത്. പിന്നീട് പ്രവേശനം സൗജന്യമാണെന്നും എല്ലാവര്‍ക്കും സ്റ്റേഡിയത്തിനകത്തേക്ക് കയറാമെന്നും പ്രഖ്യാപനം വന്നു. ഇതോടെ ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നതോടെ ഗേറ്റിലേക്കുള്ള ഇടുങ്ങിയവഴികളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. തിരക്ക് വര്‍ധിച്ചതോടെ പലരും തിക്കിലും തിരക്കിലും ഞെരുങ്ങിപ്പോയി. ഇതിനിടെ, തിരക്ക് കാരണം ബാരിക്കേഡുകള്‍ തകര്‍ന്നു. പിന്നാലെ പലരും…

    Read More »
  • Crime

    ലഹരി ഉപയോഗിച്ച് യുവാക്കള്‍ തമ്മിലടിച്ചു, പോലീസിന് നേരേ കല്ലേറ്; നേമത്ത് രണ്ടുമണിക്കൂര്‍ സംഘര്‍ഷാവസ്ഥ

    തിരുവനന്തപുരം: നേമം കണ്ണങ്കോട്ട് ലഹരി ഉപയോഗിച്ചശേഷം യുവാക്കള്‍ തമ്മിലടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നേമം പോലീസിനു നേരേയും സംഘം അക്രമം നടത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം. പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരേ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നേമം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്കു പരിക്കുണ്ട്. അക്രമം നടത്തിയ കിരണ്‍ (31), മിഥുന്‍(25), വിഷ്ണു(35) എന്നിവരെ പോലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിനു പരിക്കുണ്ട്. പത്തുപേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ചശേഷം രണ്ടു മണിക്കൂറോളമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കിരണും മിഥുനും നേമം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് ലഹരിസംഘങ്ങള്‍ പെരുകുന്നത് നാട്ടുകാര്‍ക്കു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രതികളുടെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിനീഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    റീയൂണിയനു കണ്ട കാമുകിക്കൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ കൊന്നു; ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെയും അയെയും: പ്രേംകുമാര്‍ എന്ന കൊടുംക്രിമിനല്‍

    കൊച്ചി: തൃശൂര്‍ പടിയൂരില്‍ കാറളം വെള്ളാനി കൈതവളപ്പില്‍ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാര്‍ കൊടുംക്രിമിനല്‍. കാമുകിക്കൊപ്പം കഴിയാന്‍ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തുന്നത്. 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. 2019ല്‍ നടന്ന കൊലപാതകം ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് എന്ന പേരില്‍ വന്‍ വിവാദമായിരുന്നു. അന്ന് ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്‌കൂളില്‍ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയില്‍ ചേര്‍ന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേര്‍ന്ന് വീട്…

    Read More »
  • Kerala

    കൊച്ചി കപ്പലപകടം: മുങ്ങിയ കണ്ടെയ്നറുകളില്‍ എന്ത്? വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

    കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്നറുകളില്‍ എന്തായിരുന്നു. ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍…

    Read More »
  • Crime

    ബാലകൃഷ്ണന്റെ പ്രതികാരം; നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ പല്ലുകള്‍ 62 ാം വയസില്‍ അടിച്ചുകൊഴിച്ചു!

    കാസര്‍ഗോഡ്: ജില്ലയുടെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വളരെ കൗതുകവും അപൂര്‍വവുമായ കേസാണ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ രണ്ടു പല്ലുകളും 62ാം വയസില്‍ അടിച്ചു കൊഴിച്ച് പകവീട്ടിയതാണ് കേസ്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേര്‍ന്ന് അടിച്ചു പറിച്ചത്. കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസില്‍ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണന്‍ അക്രമിച്ചു. ഇതിനിടയില്‍ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേല്‍പ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു. മുഖത്തും പുറത്തും പരിക്കേറ്റ ബാബുവിനെ പൂങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്.…

    Read More »
  • Crime

    ഭാര്യയുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍നിന്ന് ലീവിന് വന്ന പ്രതി പിടിയില്‍

    കൊച്ചി: ഭാര്യയുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നത്. പലപ്പോഴായി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി ഗള്‍ഫിലേക്ക് പോയ റിജോ അവിടെ നിന്നുകൊണ്ട് നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും നഗ്‌ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഗള്‍ഫില്‍നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോണ്‍ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    

    Read More »
  • Kerala

    ഭാരതമാതാവിന്റെ ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവര്‍ണര്‍; പരിസ്ഥിതി ദിന പരിപാടി വിവാദത്തില്‍ രാജ്ഭവന്റെ വിശദീകരണം

    തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടിയില്‍നിന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. ഭാരത മാതാവിന്റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയെന്നും രാജ്ഭവന്‍ പറയുന്നു. രാജഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ് ഭവന്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്. അതേസമയം, പരിപാടി രാജ്ഭവനില്‍ നിന്നും മാറ്റിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവര്‍ണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയച്ചു. തുടര്‍ന്നാണ് പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ്…

    Read More »
Back to top button
error: