Month: June 2025
-
Kerala
ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട് കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്‍
കണ്ണൂര്‍: ജില്ലയുടെ മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി രണ്ട് കുടിലുകള്‍ തകര്‍ത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്. ഗര്‍ഭിണിയായ അശ്വതി, ലീന എന്നിവര്‍ ആനയുടെ തുമ്പികൈക്ക് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്‍പതില്‍ പൂക്കുണ്ട് മേഖലയിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണന്‍, ലീന, തങ്കമ്മ എന്നിവര്‍ താമസിക്കുന്ന കുടിലുകളാണ് ആന തകര്‍ത്തത്. തകര്‍ന്ന ആനമതിലിനോട് ചേര്‍ന്ന് ഭാഗത്തുള്ള വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളില്‍ ഒരാനയാണ് കുടിലിനു നേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ലീനയും ഗര്‍ഭിണിയായ അശ്വതിയും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടുപേര്‍ക്കും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയെ കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളില്‍ പുനരധിവാസ…
Read More » -
India
അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ മുട്ട് അമര്‍ത്തി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന്‍ അത്യാസന്നനിലയില്‍
മെല്‍ബണ്‍: ഗാര്‍ഹികപീഡനം നടത്തിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടമര്‍ത്തിയ ഇന്ത്യക്കാരന്‍ മസ്തിഷ്‌കക്ഷതം സംഭവിച്ച് അത്യാസന്ന നിലയില്‍. അഡ്ലെയ്ഡിലെ പെയ്‌നെഹാം റോഡില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിലാണ് ഇന്ത്യന്‍ വംശജനായ കെ.ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. ഭാര്യ അമൃത്പാല്‍ കൗറും കൂടെയുണ്ടായിരുന്നു. ഗൗരവിനെ റോഡില്‍ വീഴ്ത്തി പൊലീസുകാരന്‍ കഴുത്തില്‍ മുട്ടമര്‍ത്തി. തല കാറിലും റോഡിലും ഇടിക്കുകയും ചെയ്‌തെന്നു ഭാര്യ പറഞ്ഞു. ബോധം നശിച്ചതിനെത്തുടര്‍ന്നാണു ഗൗരവിനെ റോയല്‍ അഡ്ലെയ്ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഗൗരവ് തന്നോട് ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നു ഭാര്യ പറഞ്ഞു.
Read More » -
Crime
കാന്‍സര്‍ രോഗിയായ സ്ത്രീയെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി പണം കവര്‍ന്നു; നഷ്ടപ്പെട്ടത് സുമനസുകള്‍ ചികിത്സയ്ക്കായി പിരിവെടുത്തു നല്‍കിയ പണം
ഇടുക്കി: കാന്‍സര്‍ രോഗിയായ സ്ത്രീയെ വീട്ടില്‍ കെട്ടിയിട്ട് പണം കവര്‍ന്നു. അടിമാലിയില്‍ ആണ് സംഭവം. വിവേകാനന്ദ നഗര്‍ സ്വദേശി ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പണം കവര്‍ന്നത്. ഇന്ന് രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. സുമനസുകളുടെ സഹായത്താല്‍ ചികിത്സ നടത്തി വന്നിരുന്ന ഉഷക്കായി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയാണ് മോഷ്ടാവ് കവര്‍ന്നത്.ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ ചെയ്ത ശേഷം ഇന്നലെയാണ് ഉഷ വീട്ടില്‍ തിരിച്ചെത്തിയത്.ഇന്ന് രാവിലെ മകള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് കൂലിവേലക്കുമായി പോയി. ഈ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ചികിത്സയുടെ മയക്കത്തില്‍ നിന്ന് ഉഷ പൂര്‍ണ്ണമായി മുക്തയായിരുന്നില്ല. മോഷ്ടാവ് ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. അലമാരയില്‍ നിന്നും തുണികള്‍ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന്…
Read More » -
Breaking News
മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള കൊലവിളി ജനാധിപത്യവിരുദ്ധം: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം; കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് ജനങ്ങളെ; ജനാധിപത്യത്തിനു നാണക്കേട്: രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പാര്‍ട്ടര്‍ ടി വി യിലെ റോഷിപാലിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യേറ്റ ശ്രമവും ഭീഷണിയും സൈബര്‍ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം പ്രയാസം ഉണ്ടാക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോഷിയെ വേട്ടയാടുന്നത്. ഇക്കൂട്ടരുടെ ശല്യവും ഭീഷണിയും മൂലം മാധ്യമപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില രാഷ്ട്രീയ വിവാദങ്ങളുടെ കാരണക്കാരന്‍ റോഷി പാലാണെന്ന നിഗമനത്തിന്റെ അടിസ്ഥനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ റോഷിയെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നതാണ് വിവരം. ജനാധിപത്യത്തിലെ സവിശേഷ സന്ദര്‍ഭമായ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് ജനങ്ങളെ തന്നെയാണ് എം എല്‍ എ മാരും എം പി യുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുന്നത് എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു തന്നെ…
Read More » -
Breaking News
പ്രണയം നടിച്ചു ചിത്രങ്ങള്‍ കൈക്കലാക്കി; ശല്യം സഹിക്കാതെ ബന്ധം വേര്‍പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവിന്റെ ഭീഷണി; ജാര്‍ഖണ്ഡ് സ്വദേശിയെ പോലീസ് പിടികൂടിത് മുംബൈയിവച്ച്; പ്രതി ഉപയോഗിച്ചത് ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
റാഞ്ചി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് യുവാവിന്‍റെ ഭീഷണിപ്പെടുത്തല്‍. യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ 25ക്കാരനായ യുവാവ് ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശിയായ ഇമാമുൾ ഹഖ് ഹസനുൽ ഹോദയെ ബുധനാഴ്ച മുംബൈയിൽ നിന്നാണ് പിടികൂടിയത്. പൊലീസ് പറയുന്നതനുസരിച്ച് 2022-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതി വ്യാജ വിവരങ്ങൾ നൽകി ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ക്രമേണ സ്നേഹബന്ധം സ്ഥാപിച്ച് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇത് യുവാവിന്‍റെ ഉള്ളില്‍ പകയ്ക്ക് കാരണമായി. യുവാവ് ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തി. കൂടാതെ ആസിഡ് ആക്രമണം നടത്തുമെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ദൊരാണ്ട പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്തുടരൽ,…
Read More » -
Breaking News
വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്
ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്‌ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍…
Read More » -
Breaking News
എന്റെ ഭാര്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; വഴങ്ങാതിരുന്നപ്പോള്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചു; പാക് സൈനിക മേധാവിക്കെതിരേ ഗുരുതര ആരോപണവുമായി ഇമ്രാന്‍ ഖാന്‍; ’14 മാസം ഭാര്യയെ തടങ്കലില്‍ ഇട്ടു പീഡിപ്പിച്ചു, കുറ്റം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല’
ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെ തന്റെ ഭാര്യയായ ബുഷറ ബീവിയെ കള്ളക്കേസ് ചുമത്തി സൈന്യം ജയിലിലടച്ചെന്നും ഇമ്രാന്‍ ആരോപിച്ചു. 14 മാസമാണ് ബുഷ്‌റയെ കരുതല്‍ തടങ്കലിലിട്ട് പീഡിപ്പിച്ചതെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്നും ഇമ്രാന്‍ പറയുന്നു. ഇമ്രാന്റെ ഭരണകാലത്ത്, അസിം മുനീറിനെ ഐഎസ്‌ഐ മേധാവിയുടെ പദവിയില്‍നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനം തിരിച്ചു കിട്ടുന്നതിനായി ഇടനിലക്കാര്‍ വഴി ബുഷ്‌റയുമായി ബന്ധപ്പെടാന്‍ മുനീര്‍ ശ്രമിച്ചെന്നാണ് എക്‌സിലെ വെളിപ്പെടുത്തല്‍. അസിം മുനീറിന്റെ ആവശ്യം നിരസിച്ച ബുഷ്‌റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താന്‍ ഇടപെടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കള്ളക്കേസുകളില്‍ കുടുക്കി ബുഷ്‌റയെ തടവിലാക്കിയെതന്നും യാതൊരു രാഷ്ട്രീയ ആഭിമുഖ്യങ്ങളും താല്‍പര്യവുമില്ലാതെ സ്വകാര്യ ജീവിതം നയിച്ച അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇമ്രാന്‍ കുറിച്ചു. ബുഷ്‌റയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്നുപോലും ഇതുവരെയും തെളിയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലാഴ്ചയായി ഭാര്യയെ…
Read More » -
Breaking News
അമ്മ ആര്‍എസ്എസിനു വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്; രാഷ്ട്രീയ നിലപാടിലെ മാറ്റം പ്രവൃത്തിയിലും കാട്ടി സന്ദീപ് വാര്യര്‍; ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് കൈമാറും; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും
രാഷ്ട്രീയ നിലപാടുകളിലെ മാറ്റം പ്രവൃത്തികളിലൂടെയും വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആറ് സെന്റ് ഭൂമി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചതായി സന്ദീപ് വാര്യർ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോടാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍. ചെത്തല്ലൂരിലെ വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് അറിയിച്ചു. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ബിജെപി വിട്ട് േകാണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അമ്മ മരിക്കുന്നതിന് മുന്‍പ് നല്‍കിയ വാക്കാണതെന്നും ആ വാക്കില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ല.അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ…
Read More » -
Breaking News
ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ എന്നെ കിട്ടില്ല, അതാണ് എന്റെ രാഷ്ട്രീയം, രാജ്ഭവനിൽ ഉയർന്നു നിൽക്കേണ്ടത് കാവി പതാകയല്ല, ദേശീയ പതാകയാണ്- കൃഷി വകുപ്പ് മന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൂടാതെ ഗവർണർ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയ വത്കരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്ഭവനിൽ ഒരു സർക്കാർ പരിപാടിയിൽ ഒരു സംഘടന മാത്രം ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ ആദരിക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ തനിക്കു കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ എത്രയോ സർക്കാർ പരിപാടികൾ നടക്കുന്നു. എന്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടി പോലും നടന്നു. അവിടെ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നോ? രാജ്യത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ കാണിക്കേണ്ട സമാന്യരീതികളുണ്ട്. ആ ഒറ്റ നിലപാടുകൊണ്ടാണ്പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും ദേശസ്നേഹവും ദേശഭക്തിയും ആവോളം സന്നിവേശിപ്പിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള രീതികളെ പിന്തുടരാൻ സാധിക്കുകയുള്ളൂ. സ്വാതന്ത്യം ലഭിച്ചിട്ട് ഏഴരപതിറ്റാണ്ടായിട്ടുണ്ട്. ഇതിനിടയിൽ ഔദ്യോഗികമായി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചിത്രമാണ് രാജ്ഭവനിൽ…
Read More »
