Month: June 2025
-
Crime
പരിചയം തുടങ്ങിയത് ജോധ്പുര്‍ ക്യാമ്പില്‍; പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ജീവനൊടുക്കിയ ദിവസവും വഴക്കിട്ടു; യുവതിയെ സുകാന്തിന്റെ ഫ്‌ലാറ്റിലെത്തിച്ചോ എന്ന് അന്വേഷണം
തിരുവനന്തപുരം/ കൊച്ചി: ഐബി ഉദ്യോഗസ്ഥയും താനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അവര്‍ ജീവനൊടുക്കിയ ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും ചോദ്യംചെയ്യലില്‍ സുകാന്ത് പൊലീസിനോടു വെളിപ്പെടുത്തി. യുവതിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുമായിരുന്നു. എന്നാല്‍ ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന നിലപാടിലാണ് പ്രതി. ജോധ്പുരിലെ ഐബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്. കഴിഞ്ഞ ദിവസം പേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത സുകാന്തിനെ യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും നെടുമ്പാശേരിയില്‍ ഇയാളുടെ ഫ്‌ലാറ്റിലുമെത്തിച്ച് തെളിവെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് യുവതിയെ തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന ഇന്ന് പ്രതിയെ തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണു പൊലീസ് നീക്കം. പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ചാക്ക റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനു മുന്‍പ്…
Read More » -
Crime
കാമുകിയെ സ്വന്തമാക്കാന്‍ ആദ്യ ഭാര്യയെ കൊന്ന പ്രേംകുമാര്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചത് പടിയൂര്‍ സ്വദേശിനിയെ, ഇപ്പോഴിതാ ഇരട്ടക്കൊല…
തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. ആദ്യഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497947203 ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088 ജില്ലാ പൊലീസ് മേധാവി…
Read More » -
Crime
ഇരുമ്പ് കൊളുത്തുകൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു; സഹോദരങ്ങളായ സഹ തൊഴിലാളികള്‍ പിടിയില്‍
തിരുവനന്തപുരം: ആര്യങ്കോട് പേരെയ്‌ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹ തൊഴിലാളികളായ രണ്ടുപേര്‍ അറസ്റ്റില്‍. പേരെയ്‌ക്കോണം സ്വദേശികളായ വിന്‍സെന്റ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി യൂണിയന്‍ പേരെയ്‌ക്കോണം യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസിനെയാണ് ഇരുവരുംചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ 17-ന് വൈകിട്ട് അഞ്ചുമണിയോടെ പേരെയ്‌ക്കോണത്തായിരുന്നു സംഭവം. പ്രതികള്‍ സഹോദരങ്ങളാണ്. ഇവര്‍ മുന്‍പ് ഐഎന്‍ടിയുസി യൂണിയനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിലൊരാള്‍ എഐടിയുസി യൂണിയനിലും മറ്റൊരാള്‍ സിഐടിയുവിലേക്കും മാറി. ഇടയ്ക്കിടെ വര്‍ഗീസുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവദിവസം പണികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വര്‍ഗീസിനെ ഇരുവരുംചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചവശനാക്കിയശേഷം കൈയില്‍ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് വര്‍ഗീസിന്റെ ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ സിപിഒ അരുണ്‍, ഷാഡോ സംഘാംഗങ്ങളായ ബൈജു, നവീന്‍, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട…
Read More » -
Kerala
പ്ലസ് വണ്‍ പ്രവേശനം: ജാതി തെളിയിക്കാന്‍ ടിസി മതി, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റു രേഖകള്‍ പരിഗണിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കും. ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു. സേ പരീക്ഷക്കുശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ…
Read More » -
Breaking News
സ്വര്‍ണപ്പണയം ഇനി എളുപ്പമല്ല; കടുത്ത നിബന്ധനകളുമായി റിസര്‍വ് ബാങ്ക്; സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം; തിരിച്ചടവ് ശേഷിയും പരിശോധിക്കണം; പലിശയടച്ച് പുതുക്കാനും കഴിയില്ല; സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി
കൊച്ചി: സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്. കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍മാത്രമേ ആഭരണങ്ങള്‍ തിരികെനല്‍കൂ. സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനുപകരം നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറച്ചേക്കും റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ…
Read More » -
Kerala
അമ്പുക്ക പിന്‍മാറും, പക്ഷേ ചെലവുണ്ട്! ഭരണം കിട്ടിയാല്‍ ആഭ്യന്തര മന്ത്രിയാക്കണം, മലപ്പുറം ജില്ല വിഭജിക്കണം; പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി.വി അന്‍വര്‍. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും വേണം. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതാകണം പുതിയ ജില്ലയെന്നും അന്‍വര്‍ പറഞ്ഞു. പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യുഡിഎഫ് നേതാക്കള്‍ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. യുഡിഎഫുമായി യോജിച്ച് പേകാന്‍ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വിഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.ഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടതെന്നും അന്‍വര്‍ പറഞ്ഞു. ഒരു പിണറായിയെ ഉള്‍ക്കൊളളാനാവാഞ്ഞിട്ടാണ് എല്‍ഡിഎഫ് വിട്ടത്. പിന്നെയാണോ മുക്കാല്‍ പിണറായിയായ സതീശനെന്നും അന്‍വര്‍ ചോദിച്ചു. മത്സരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന് രാവിലെ അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിന്‍വലിച്ചാല്‍ താന്‍ മരിച്ചുവെന്നാണ് അര്‍ഥമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.…
Read More » -
Kerala
ജയില്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ ‘വിരമിക്കാത്ത’ ഗുണ്ടകള്‍, റീല്‍സും ഫോട്ടോയും എടുത്തു; ഒപ്പം നടനും ഗായകനും? സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
എറണാകുളം: വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങില്‍ എറണാകുളം ജില്ലാ ജയിലില്‍ പുറത്തുനിന്ന് ഗുണ്ടകള്‍ എത്തിയെന്ന് സംശയം. ചടങ്ങില്‍ പങ്കെടുത്ത ചില ഗുണ്ടകള്‍ ജയിലിനകവും പുറവും ചിത്രീകരിച്ച് റീല്‍സ് ഇറക്കിയെന്നും ആരോപണമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. മേയ് 31-ന് ജയിലില്‍നിന്നും പടിയിറങ്ങിയ ഉദ്യോഗസ്ഥനാണ് പുറത്തുനിന്ന് ഗുണ്ടകളെത്തിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ടത്. ഉദ്യോഗസ്ഥരോടൊപ്പമുള്ള സത്കാരത്തിലും ഗ്രൂപ്പ് ഫോട്ടോ എടുക്കലിലും ഗുണ്ടകള്‍ പങ്കെടുത്തെന്നാണ് ആക്ഷേപം. ജയിലിനുള്ളില്‍നിന്നുള്ള ദൃശ്യങ്ങള്‍ റീല്‍സായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഇത് വൈറലാകുകയുമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഗുണ്ടകള്‍ ആശ്ലേഷിച്ച് ജയിലിന്റെ കിളിവാതിലിലൂടെ സിനിമാ സ്റ്റൈലില്‍ പുറത്തേക്കിറങ്ങുന്ന രംഗം വരെ കൂടെയുണ്ടായിരുന്നവര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടു. ഇവര്‍ക്കൊപ്പം അറിയപ്പെടുന്ന നടനും ഗായകനും എത്തിയിരുന്നു. അതേസമയം, വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതനുസരിച്ചാണ് ഇവര്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കൃത്യമായി രേഖകള്‍ വാങ്ങി രജിസ്റ്ററില്‍ പേരു ചേര്‍ത്ത ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More » -
Crime
അയല്‍വാസിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; നഗ്‌നചിത്രങ്ങള്‍ കാട്ടി 60 ലക്ഷവും 61 പവനും തട്ടി, അറസ്റ്റിലായെങ്കിലും ഗര്‍ഭിണിയായതിനാല്‍ ജാമ്യം
കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു എന്ന് പരാതി നല്‍കി കേസില്‍ കുടുക്കിയ സംഭവത്തിലും പ്രതിയാണ് ധന്യ. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും…
Read More » -
Crime
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍, തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; യുവതിയുടെ രണ്ടാം ഭര്‍ത്താവ് എവിടെ?
തൃശൂര്‍: പടിയൂരില്‍ അമ്മയും മകളുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തെരയുകയാണ്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടില്‍ കണ്ടിരുന്നതായി മൊഴിയുണ്ട്. ബുധനാഴ്ച്ച പടിയൂര്‍ പഞ്ചായത്തിന് സമീപം ഉള്ള വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വന്ന് വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു. കുറച്ച്…
Read More »
