Month: June 2025

  • Crime

    യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

    തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോന്‍ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. ഭാര്യ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍നിന്നു പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്

    ലഖ്‌നൗ: സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കള്ളന്മാര്‍ കൊണ്ടു പോയി. കള്ളന്മാരൊട് എതിരിടാന്‍ ശ്രമിച്ച കല്ല്യാണ പെണ്ണിന്റെ സഹോദരനെ കള്ളന്മാര്‍ കുത്തിക്കൊന്നു. ഇതോടെ ഏപ്രില്‍ 26ന് നടക്കേണ്ടിയിരുന്ന യുവതിയുടെ വിവാഹം മുടങ്ങി. വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത്. വിവാഹ വീട് മരണ വീടായതോടെ വിവാഹം മുടങ്ങുകയും ചെയ്തു. മകനെ നഷ്ടപ്പെടുകയും മകളുടെ വിവാഹം മുടങ്ങുകയും ചെയ്തതോടെ സങ്കടക്കടലിലായ യുവതിക്കും കുടുംബത്തിനും തണലായി പോലിസ് എത്തി. മുടങ്ങിപ്പോയ വിവാഹം പോലിസുകാര്‍ മുന്‍ കൈ എടുത്ത് നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ഉദയ് കുമാരി എന്ന യുവതിയുടെ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതും സഹോദരന്‍ ശിവ്ദിനെ കൊല്ലപ്പെടുത്തിയതും. ഇതോടെ ഭയന്ന വരന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പോലിസുകാര്‍ക്ക് യുവതിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍…

    Read More »
  • India

    മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ

    ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധം. 5 ജില്ലകളില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തില്‍ വന്നത്. 5 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്തെയ് എന്ന വ്യക്തിയെയാണ് എന്‍ ഐ എയും മണിപ്പര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നൂറ് കണക്കിന് ആുകളാണ് പൊലീസിന്റെ വാഹനവ്യൂഹം തടയാന്‍ തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. 2023 മെയ് മൂന്നിന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ക്ക് ശേഷം പ്രചാരത്തില്‍ എത്തിയ സായുധ റാഡിക്കല്‍ ഗ്രൂപ്പാണ് ആരംഭായ് തെംഗോല്‍. 2023 മെയ്യില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 250 ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 13…

    Read More »
  • Kerala

    ‘ഫ്‌ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാന്‍, തടഞ്ഞുവച്ചതിന് തെളിവില്ല; ഞങ്ങള്‍ കൃത്യമായി നികുതി അടയ്ക്കുന്നവരാണ്’

    തിരുവനന്തപുരം: മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നടന്ന തിരിമറിയില്‍ ജീവനക്കാരെ ഫ്‌ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാനെന്ന് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാര്‍. മൂന്നു വനിതാ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ മാത്രം മതി സത്യം പുറത്തുവരുമെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”പൊലീസുകാര്‍ മൂന്നു വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്‌മെന്റ് മാത്രം പരിശോധിച്ചാല്‍ സത്യം മനസ്സിലാവും. ഞങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ല. അത് വ്യക്തമായിരുന്നെങ്കില്‍ നന്നായിരുന്നേനെ. പൊലീസ് ഞങ്ങള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തണമെന്ന് പറയുന്നില്ല. എന്നാല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കണം” കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ട വീഡിയോയില്‍ പൊലീസ് ചോദ്യം ചെയ്യുന്ന രീതിയില്‍ അഹാന ചോദ്യങ്ങള്‍ ചോദിച്ചതിന് വിമര്‍ശനമുണ്ടായിരുന്നു. അതിനും കൃഷ്ണകുമാര്‍ മറുപടി നല്‍കി. ”ലക്ഷക്കണക്കിന് രൂപ ബാങ്കില്‍നിന്നു ലോണ്‍ എടുത്ത് കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് ഒരു പെണ്‍കുട്ടി ബിസിനസ് തുടങ്ങി. അതില്‍ തട്ടിപ്പ് നടത്തിയാലുണ്ടാവുന്ന വേദന ബിസിനസ് ചെയ്യുന്നവര്‍ക്കു…

    Read More »
  • Kerala

    സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, പാറയില്‍ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാര്‍

    ഇടുക്കി: വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തിലാണ് തമിഴ്‌നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഇടുക്കി രാമക്കല്‍മേട് സന്ദര്‍ശനത്തിന് എത്തിയ നാലംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും യുവാവ് പാറയില്‍ തങ്ങിനിന്നു. കൂടെ എത്തിയവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷവും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത്.

    Read More »
  • LIFE

    ജാതി പ്രശ്‌നമായി, നാല് മക്കള്‍ പിറന്നിട്ടും അകല്‍ച്ച, യൂട്യൂബില്‍ കാണുന്നത് പോലെയായിരുന്നില്ല; താര കുടുംബം നേരിട്ടത്

    ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദം ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുകയാണ്. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്ന് പരാതി നല്‍കിയ ജീവനക്കാരികള്‍ ആരോപിക്കുന്നുണ്ട്. ഇതിന് ദിയ കൃഷ്ണ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായി. എന്റെ അച്ഛന്‍ നായരാണ്, അമ്മ ഈഴവയും ഭര്‍ത്താവ് ബ്രാഹ്‌മമണനും. താന്‍ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നാണ് ദിയ പറഞ്ഞത്. കൃഷ്ണകുമാര്‍-സിന്ധു കൃഷ്ണ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതോടെ ആരാധകര്‍ തിരയുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും. ജാതി വ്യത്യാസം, സാമ്പത്തികമായുള്ള അന്തരം തുടങ്ങിയവ കാരണം സിന്ധു കൃഷ്ണയുടെ കുടുംബത്തിന് വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഒരിക്കല്‍ കൈരളി ടിവിയില്‍ ഇതേക്കുറിച്ച് കൃഷ്ണ കുമാര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്ന് സാമ്പത്തികമായി ഇവര്‍ എന്നേക്കാളും മുകളിലുള്ള കുടുംബമാണ്. അന്നത്തെ കാലത്ത് പണമുള്ളവരാകുമ്പോള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ മതി മക്കള്‍ക്ക് എന്ന് ചിന്തിക്കും. എന്റെ കുടുംബത്തേക്കാള്‍ സാമ്പത്തികമായി വളരെ മുകളിലായിരുന്നു ഇവര്‍. എന്തായാലും അവരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പോ…

    Read More »
  • Kerala

    ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ; മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം

    ഇടുക്കി: മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയില്‍ വീണു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് വേസ്റ്റിടുന്ന കുഴിയില്‍ കടുവയെ കണ്ടത്. കുഴിയില്‍ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോ?ഗസ്ഥര്‍ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തിന്റെ ഒരു ഭാ?ഗം തമിഴ്‌നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

    Read More »
  • Breaking News

    ഡല്‍ഹിയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ലൈംഗികാതിക്രമമെന്ന് പൊലീസ്; ഫ്‌ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോള്‍ സ്യൂട്ട്‌കേസില്‍ മകളുടെ മൃതദേഹം; നെഞ്ചുപൊട്ടി പിതാവ്

    ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു എന്നാണ് വിവരം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ‘എന്റെ മകൾ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോയതായിരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവൾ വീട്ടിൽ വരാതിരുന്നപ്പോൾ ഞങ്ങൾ ബന്ധുക്കളെ വിളിച്ചന്വേഷച്ചപ്പോൾ അവൾ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തിരച്ചിലിനിടെ അവൾ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് പോയിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞു. ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണെന്നും താക്കോൽ സഹോദരന്റെ കൈവശമുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങൾ അകത്തേക്ക് പോയപ്പോൾ…

    Read More »
  • Business

    മലയാളി സംരംഭകൻ സിദ്ധാർത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ

    കൊച്ചി: ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി’ നൽകി ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്കാരം. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ബ്യൂമെർക്ക് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാലചന്ദ്രൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകുന്നുണ്ട്. പ്രവാസികൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യക്കാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023-ൽ സിദ്ധാർത്ഥ് ബാലചന്ദ്രന്…

    Read More »
  • Breaking News

    ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ട്രംപ്; മസ്‌കുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും പ്രസിഡന്റ്; നികുതി പരിഷ്‌കരണം മുതല്‍ ഇരുവരും ഉടക്കില്‍; ട്രംപിനായി ഇറക്കിയ ദശലക്ഷക്കണത്തിന് ഡോളര്‍ ആവിയായി; ഇരുവരുടെയും നീക്കങ്ങളില്‍ ഉറ്റുനോക്കി ലോകം

    ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്നും റിപ്പബ്ലിക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയാല്‍ ഇലോണ്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മസ്‌ക് നേരിടേണ്ടി വരുമെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ ഫോണ്‍ വഴിയുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോണ്‍ മസ്‌ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ എന്‍ബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്‌കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍…

    Read More »
Back to top button
error: