Month: June 2025
-
Kerala
കൊല്ലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജര്‍ക്കും യൂണിയന്‍ നേതാക്കളുടെ മര്‍ദനം
കൊല്ലം: ആര്യങ്കാവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജര്‍ക്കും യൂണിയന്‍ നേതാക്കളുടെ മര്‍ദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനും കൂപ്പ് മാനേജര്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ബിഎംഎസ്, എഐടിയുസി പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. ആര്യങ്കാവ് തേക്ക് തോട്ടത്തിലെ തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മരങ്ങള്‍ മുറിക്കുന്ന ജോലി അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെ ബി എം എസ്, എ.ഐ റ്റി യു സി പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തി. കൂപ്പ് മാനേജരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്തു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനെയും മര്‍ദിച്ചു. പിടിച്ചുമാറ്റാന്‍ എത്തിയ പ്രദേശവാസി കൂടിയായ കൂപ്പ് മാനേജര്‍ ബിജുവിനെയും തൊഴിലാളികള്‍ ക്രൂരമായ മര്‍ദിച്ചു. ആക്രമണത്തില്‍ ആര്യങ്കാവ്? റേഞ്ച് ഓഫീസര്‍ സനോജ് തെന്മല പൊലീസില്‍ പരാതി നല്‍കി. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.? ആര്യങ്കാവ് സ്വദേശികളായ രാശി കുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
Crime
അറിയാം ചേച്ചി, തെറ്റ് പറ്റി; പൊലീസിനോട് പറയരുതേ… ഏറ്റുപറഞ്ഞ് ജീവനക്കാരികള്‍; പാവം കളിക്കരുതെന്ന് അഹാന
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മകളും നടിയുമായ അഹാനയും ദിയയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സിന്ധു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തട്ടിപ്പ് നടത്തിയതില്‍ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവര്‍ പറയുന്നത് വിഡിയോയില്‍ കാണാം. നിങ്ങള്‍ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ നോക്കി ഞങ്ങള്‍ക്ക് മനസ്സിലായതെന്നാണ് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ പറയുന്നത്. എന്നാല്‍ ചോദിക്കുന്നതിന് സത്യം പറഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ തനിക്ക് പകരം പൊലീസാവും നിങ്ങളെ ചോദ്യം ചെയ്യുകയെന്നും അഹാന പരാതിക്കാരോട് പറയുന്നുണ്ട്. പിന്നാലെയാണ് ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയെടുത്തതെന്നും ചെയ്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും ജീവനക്കാരികള്‍ പറയുന്നത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നല്‍കാനായി…
Read More » -
Breaking News
നിലമ്പൂരില്‍ സകല മര്യാദകളും ലംഘിക്കുന്നോ? പന്നിക്കെണിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെതിരേ സോഷ്യല്‍ മീഡിയ; ജ്യോതികുമാര്‍ ചാമക്കാല മുക്കിയ സെല്‍ഫി പോസ്റ്റ് പൊക്കി; അന്‍വര്‍ മുതല്‍ പെന്‍ഷന്‍ ആരോപണങ്ങള്‍വരെ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പൊള്ളി; മാധ്യമ പ്രവര്‍ത്തകനും കൈയേറ്റം; പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ആരോപണം
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൈയില്‍ കിട്ടുന്നതെല്ലാം വിവാദമാക്കുന്ന യുഡിഎഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശനിയാഴ്ച രാത്രി യുഡിഎഫ് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണമാണ് വിവാദമായത്. പന്തുകളി കഴിഞ്ഞു മീന്‍ പിടിക്കാന്‍ പോയ കുട്ടികളാണ് അവിചാരിതമായി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരടക്കം രംഗത്തെത്തി. കെണിവച്ചയാളെ പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വസ്തുതകള്‍ ഇതാണെങ്കിലും രാഷ്ട്രീയ മുതലെടുപ്പു നടത്തിയുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയാകുന്നത്. അപകടമല്ലേ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തട്ടിക്കയറുകയാണ് ജ്യോതികുമാര്‍ ചാമക്കാല ചെയ്തത്. പ്രകടനത്തിനു പിന്നാലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഇട്ടതും വിവാദമായി. ഇതിനെതിരേ രൂക്ഷമായ പരിഹാസം ഉയര്‍ന്നതോടെ പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതു ഹാന്‍ഡിലുകളും കോണ്‍ഗ്രസുകാര്‍ക്കെതിരായ ആയുധമാക്കി ഇതുപയോഗിക്കുന്നുണ്ട്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിയായി എം. സ്വരാജ് എത്തിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് യുഡിഎഫ്…
Read More » -
India
ജെ.പി നദ്ദ പടിയിറങ്ങുന്നു: ആരാകും ബി.ജെ.പി ദേശീയ അധ്യക്ഷൻ? മൂന്ന് പ്രമുഖ നേതാക്കൾ പരിഗണനയിൽ
ബി.ജെ.പി അധ്യക്ഷനായ ജെ.പി നദ്ദയുടെ കാലാവധി ഈ മാസം പൂർത്തിയാകുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. പാർട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകമായ ഒരു തീരുമാനമാണിത്. അടുത്ത ദിവസങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വിഷയത്തിൽ പ്രതീക്ഷിക്കാം. ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകൾ പാർട്ടിയുടെ പരമോന്നത സമിതികളിൽ ഊർജ്ജിതമായി ആരംഭിച്ചു കഴിഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ച്, ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പായി സംസ്ഥാന തലത്തിലുള്ള സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിൽ 12 ഇടങ്ങളിൽ മാത്രമാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായിട്ടുള്ളത്. ദേശീയ തലത്തിൽ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, മറ്റ് സംസ്ഥാനങ്ങളിലും അധ്യക്ഷന്മാരെ തിരഞ്ഞെടുക്കണം. ഈ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാൽ മാത്രമേ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. ഈ കടമ്പ കടക്കുന്നതിനായി ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ…
Read More » -
Crime
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് അമ്മയുടെ സഹോദരന്‍ പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പൊലീസ് അറിയിച്ചു.
Read More » -
‘ബിഗ് ബോംബ്’ ആരോപണം പിന്‍വലിച്ച് മസ്‌ക്; ട്രംപിനെതിരായ പോസ്റ്റ് മുക്കി
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ‘ബിഗ് ബോംബ്’ ആരോപണത്തില്‍ നിന്ന് പിന്‍മാറി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കൈവശമുള്ള സെക്സ് ടേപ്പുകളില്‍ ഡോണള്‍ഡ് ട്രംപും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മസ്‌ക് ആരോപിച്ചത്. ബിഗ് ബോംബ് എന്ന തലക്കെട്ടോടെ എക്സ് പോസ്റ്റിലാണ് മസ്‌ക് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ എക്സിലെ പോസ്റ്റ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് മസ്‌ക് ഇപ്പോള്‍. ട്രംപ് – മസ്‌ക് ബന്ധം വഷളായതിന് പിന്നാലെ പ്രസിഡന്റ് ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഇലോണ്‍ മസ്‌ക് ഉന്നയിച്ചിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു എപ്സറ്റീന്റെ സെക്സ് ടേപ്പുകളില്‍ ഒന്നില്‍ ട്രംപും ഉള്‍പ്പെട്ടുവെന്നത്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും എന്താണ് യഥാര്‍ത്ഥ കാരണമെന്നതില്‍…
Read More » -
Kerala
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു, പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കേസെടുത്ത് പൊലീസ്
മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരിച്ച കുട്ടിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റത് എന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്ന നിലമ്പൂരില്‍ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു. മരണത്തിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച…
Read More » -
Crime
പഞ്ചായത്തംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച നിലയില്‍ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്
ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്. കട്ടപ്പനയില്‍നിന്നും ഇരട്ടയാറിലേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ഫിഷറീസ് എന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരട്ടയാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പഞ്ചായത്ത് അംഗമായ എസ്. രതീഷിന്റേതാണ് ഈ കട. ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. രണ്ട് പാക്കറ്റുകളിലായാണ് കടയില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ കട രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ന് ഒഡീഷയില്‍നിന്ന് ലക്കി നായക് എന്നയാള്‍ കഞ്ചാവുമായി ഇവിടെ എത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. പിന്നാലെയാണ് പോലീസ് കടയില്‍ മിന്നല്‍പരിശോധന നടത്തിയത്. സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ്…
Read More » -
NEWS
കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു; ആക്രമണം പൊതുയോഗത്തിനിടെ, നില ഗുരുതരം
ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സെനറ്ററായ മിഗേല്‍, പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ്. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബേയാണ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി നേതൃത്വം അക്രമത്തെ അപലപിച്ചു. പാര്‍ക്കിലെ പൊതുയോഗത്തിനിടെയാണ് വെടിയേറ്റത്. സംഭവം ഗൗരവമേറിയതാണെന്ന് പ്രതികരിച്ച പാര്‍ട്ടി, മിഗേലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരം പുറത്തുവിട്ടില്ല. അക്രമത്തെ അപലപിച്ച കൊളംബിയന്‍ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മിഗേലിന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഡയാന ടര്‍ബേ 1991ല്‍ കൊല്ലപ്പെട്ടിരുന്നു. ലഹരിമരുന്ന് ശൃംഖലയുടെ തലവനായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ സംഘം തട്ടിക്കൊണ്ടു പോയ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.
Read More » -
Breaking News
നാടകത്തില്‍നിന്ന് തുടക്കം; ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പരസ്യ ചിത്രത്തിലൂടെ പ്രചാരണം; ഹൈന്ദവ ദേവിയായി ചിത്രീകരിച്ചത് അബനീന്ദ്രനാഥ ടാഗോര്‍; സിഹവും കാവിക്കൊടിയും വിശ്വഹിന്ദു പരിഷത്തിന്റെ സൃഷ്ടി; പ്രചാരം നല്‍കിയവരില്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസും; ഭാരതാംബയുടെ പരിണാമം ഒന്നരനൂറ്റാണ്ടില്‍ ഇങ്ങനെ
തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരത് മാതയുടെ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കാവിക്കൊടി പിടിച്ച സിംഹത്തിന്റെ മുന്നില്‍നില്‍ക്കുന്ന യുവതിയുടെ ചിത്രം ഭാരതാംബയാണെന്നും പൂജിക്കണമെന്നും ഗവര്‍ണര്‍ അര്‍ലേക്കര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഓരോ വിവാദവും അതു സംബന്ധിച്ച ചരിത്രത്തെക്കൂടി തോണ്ടി പുറത്തിടുമെന്നതാണു മറ്റൊരു വസ്തുത. ഇന്നുകാണുന്ന രീതിയിലേക്കു ഭാരതാംബയുടെ പരിണാണം വാസ്തവത്തില്‍ പരസ്യചിത്രത്തില്‍നിന്ന് വന്നതാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇന്ത്യ സര്‍ക്കാര്‍ ഭാരതാംബയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ചോദ്യങ്ങളും കുറിക്കു കൊള്ളുന്നത്. കേരളം ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു വിവാദമായും ഇതു വഴിമാറുന്നുണ്ട്. ഠ ഭാരതാംബയുടെ ചരിത്രം 1930-ല്‍ ബോംബെ സ്വദേശി ലീഗുമായി ബന്ധം ഉള്ള ഒരു കൊമേഷ്യന്‍ ടെക്‌സ്‌റ്റൈല്‍ പരസ്യ ചിത്രത്തില്‍നിന്ന് ഭാരതാംബയെന്ന ആശയത്തിന്റെ തുടക്കമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തിരവനും ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോര്‍ 1902-ല്‍ വരച്ച ഭാരതമാത എന്ന ചിത്രത്തിന്റെ ആദ്യ പരിണാമം സംഭവിക്കുന്നത് ഈ പരസ്യ ചിത്രത്തിലൂടെയാണ്. ഈ പരസ്യത്തെയാണ്…
Read More »