Month: June 2025

  • Breaking News

    സംഘി പോലീസ് എന്നത് ബോധപൂര്‍വം സൃഷ്ടിച്ച കെട്ടുകഥ; വിസ്ഡം പരിപാടി നിര്‍ത്താന്‍ പറഞ്ഞത് വര്‍ഗീയമാക്കുമ്പോള്‍ മഹല്ലുകളില്‍ 11നു ശേഷവും പാതിരാ പ്രസംഗം നടത്തുന്നതു മറക്കേണ്ട; എട്ടിക്കുളം പള്ളിയില്‍ പോലീസ് വിശ്വാസികളെ ഓടിച്ചത് ലീഗ് ഭരിക്കുമ്പോള്‍: മതം പറഞ്ഞ് മനുഷ്യനെ അകറ്റുന്നവരെ കരുതിയിരിക്കണം: സിദ്ധരാമയ്യയല്ല പിണറായി വിജയന്‍; നിലമ്പൂര്‍ പശ്ചാത്തലത്തില്‍ ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ് വൈറല്‍

    കാസര്‍ഗോഡ്: നിലമ്പൂര്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ പി.വി. അന്‍വറും കോണ്‍ഗ്രസ് നേതൃത്വവും നിരന്തരം പ്രചരിപ്പിക്കുന്ന പോലീസിലെ സംഘിവത്കരണമെന്ന നരേഷനെതിരേ തുറന്നടിച്ച് ഷുക്കൂര്‍ വക്കീല്‍. അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഭരിക്കുമ്പോള്‍ കര്‍ണാടകയില്‍ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളും കേരളത്തിലെ അന്തരീക്ഷവുമാണ് അദ്ദേഹം പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പു കാലത്ത് മതം പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്നും തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആളുകള്‍ പിരിഞ്ഞുപോകുമെങ്കിലും വര്‍ഗീയത എളുപ്പം മായില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ഒരാള്‍പോലും മുസ്ലിമായതിന്റെ പേരില്‍ അനധികൃതമായി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതു പിണറായി വിജയന്‍ ഭരിക്കുന്നതിന്റെ ആര്‍ജവമാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.   പോസ്റ്റ് വായിക്കാം…   നമ്മുടെ തൊട്ടു വടക്കാണ് കര്‍ണാടക, മലയാളിയായ അഷ്‌റഫ് മംഗലാപുരത്ത് വെച്ച് കൊല്ലപ്പെടുന്നത് ഏപ്രില്‍ 27 നാണ്. പാക്കിസ്ഥാന്‍ എന്നോ മറ്റോ പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്‍ ആ വിവേചന ശേഷി പോലും ഇല്ലാത്ത അയാളെ ആള്‍ക്കൂട്ട അക്രമം നടത്തി…

    Read More »
  • Kerala

    പെരുന്നാള്‍ ആഘോഷം ദുരന്തമായി: വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

    മലപ്പുറം : പെരുന്നാള്‍ ആഘോഷത്തിനായി പെരിന്തല്‍മണ്ണ പാലൂര്‍ കോട്ട വെള്ളച്ചാട്ടം കാണാന്‍പോയ സംഘത്തിലെ ഒരാള്‍ കാല്‍തെറ്റിവീണ് മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ് മരിച്ചത്. അപകടത്തില്‍ ഷിഹാബുദ്ദീന്റെ മകന്‍ ഷഹജാദ് (7), പഴയത്ത് സുഹൈല്‍ (24) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി വീഴാന്‍പോയ ഷഹജാദിനെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റ് രണ്ടുപേരും കുട്ടിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നു. ഷഹജാദ് പെരിന്തല്‍മണ്ണ കിംസ് അല്‍ ശിഫ ആശുപത്രിയിലും സുഹൈല്‍ പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ഷിഹാബുദ്ദീന്റെ മൃതദേഹം കിംസ് അല്‍ ശിഫാ ആശുപത്രിയില്‍.  

    Read More »
  • India

    വീടിനു തൊട്ടടുത്ത് വച്ച് കാട്ടാന ആക്രമിച്ചു: ഗൂഡല്ലൂരിൽ മലയാളിയായ കർഷകൻ  മരിച്ചു

         തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ബിതർക്കാട് വനം ഓഫിസിനു സമീപമുള്ള ചന്ദകുന്നിലെ ജോയി (60) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്കു പോകുമ്പോൾ വീടിനു സമീപമുള്ള കാപ്പിത്തോട്ടത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിഎത്തി എങ്കിലും ജോയി സംഭവസ്ഥലത്തു വച്ചു തന്നെ  മരിച്ചു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് സംഘമെത്തിയാണ് തുരത്തിയത്. മൃതദേഹം പന്തല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശോശാമ്മ. മക്കൾ: അലൻ, അലീന. കേരള അതിർത്തിയോട് ചേർന്ന പന്തല്ലൂരിൽ വന്യജീവി ആക്രമണം പതിവാണ്.  ആക്രമണങ്ങളെ നേരിടാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ നിരന്തരം ഉയർത്തിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്ന സംഭവം അടക്കം പന്തല്ലൂരിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അങ്കണവാടിയിൽനിന്ന് അമ്മയ്ക്കൊപ്പം നടന്നുപോയ  കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്.…

    Read More »
  • Kerala

    കെടുകാര്യസ്ഥത: ശ്രീചിത്രയിലെ 10 ശസ്ത്രക്രിയകൾ മുടങ്ങി, ഇന്ന് അടിയന്തരയോഗം വിളിച്ച് ഡയറക്ടർ

        തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആതുര സേവനത്തിൽ കേൾവികേട്ട സ്ഥാപനമായിരുന്നു. പക്ഷേ ഇപ്പോൾ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന കഥകളാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. ശ്രീചിത്രയിൽ ഇന്ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകൾ മുടങ്ങി. വേണ്ടത്ര ഉപകരണങ്ങളില്ല എന്ന കാരണത്താൽ ശസ്ത്രക്രിയകൾ  മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി രാവിലെ ചർച്ച നടത്തും. ശാസ്ത്രക്രിയ മാറ്റിവച്ചതിനെ തുടർന്ന് പല രോഗികളും മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പക്ഷാഘാതം ബാധിച്ചവര്‍, കാന്‍സർ രോഗികൾ, രക്തസ്രാവത്താല്‍ ഗുരുതരാവസ്ഥയിലായവര്‍ തുടങ്ങി നൂറു കണക്കിന് രോഗികളാണ് ഉപകരണ ക്ഷാമത്താല്‍ വലയുന്നത്. അമേരിക്കയില്‍ നിന്നും  യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക്  ടെന്‍ഡറിലൂടെയാണ് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ 2023 ഡിസംബറിലാണ് അവസാനമായി ‘ശ്രീ ചിത്ര’ ടെന്‍ഡര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കണം എന്നാണ് നിർദ്ദേശം. അപ്പോഴാണ് ഗുരുതര വീഴ്ച.…

    Read More »
  • Crime

    വാക്കുതര്‍ക്കം; ചായക്കടയിലേക്ക് ജീപ്പിടിച്ചു കയറ്റി, 3 കുട്ടികള്‍ക്കടക്കം 6 പേര്‍ക്ക് പരുക്ക്

    എറണാകുളം: കുട്ടമ്പുഴ മാമലക്കണ്ടത്തു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീട്ടിലേക്കും വീടിനോട് ചേര്‍ന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റിയതായി പരാതി. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കല്‍ ഗോത്രവര്‍ഗ ഉന്നതിയിലെ വിനോദിനാണു (43) പരുക്കേറ്റത്. കൈക്കു പരുക്കേറ്റ വിനോദ് കോതമംഗലത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പ് ഓടിച്ച മാമലക്കണ്ടം തുമ്പേപ്പറമ്പില്‍ രതീഷിന്റെ (കുഞ്ഞന്‍-43) പേരില്‍ വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ പൊലീസ് കേസെടുത്തു. മാമലക്കണ്ടം കൊയ്നിപ്പാറ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. മാമലക്കണ്ടം ഇടപ്പറമ്പില്‍ വിജയമ്മയുടെ വീടിനോട് ചേര്‍ന്നാണു വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടന്‍ എന്നിവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത 3 കുട്ടികള്‍ക്കും പരുക്കേറ്റതായി പറയുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്നു ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്കു നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം സമീപ കടയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാനായി കയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിയുന്നതും കാണാം.…

    Read More »
  • Breaking News

    വഴിക്കടവിലെ വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിന് കാരണം ചില വ്യക്തികള്‍; വൈദ്യുതി കണക്ഷന്‍ എടുത്തത് ശരിയായിട്ടല്ല; സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ഇല്ലെന്നും കെ. മുരളീധരന്‍; എടുത്തുചാടി പ്രതിഷേധിച്ചതില്‍ വി.എസ്. ജോയിക്കും അതൃപ്തി

    കോഴിക്കോട്: വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാര്‍ ചില വ്യക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വഴിക്കടവില്‍ അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡില്ലായിരുന്നു. നിലമ്പൂരില്‍ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയിട്ടും ഒന്നും നടന്നില്ല. രാഷ്ട്രീയം നോക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ പക്വതയില്ലാതെ പെരുമാറുകയാണ്. സംസ്ഥാനം എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവക്കുന്നു. വ്യക്തികള്‍ നടത്തുന്ന ശ്രമമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് ഇന്നലെ നിലമ്പൂര്‍ ആശുപത്രിക്ക് മുന്നില്‍ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറം ഡിസിസി…

    Read More »
  • Breaking News

    കാമുകി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി, രണ്ടുവയസുകാരി മകളെ ക്രൂരമായി മർദ്ദിച്ച് കുട്ടിയുടെ നട്ടെല്ല് പുറത്തുവന്നു!! 27 കാരന് മരണംവരെ ത‌ടവ്, നിഷ്കളങ്കയായ ഒരു കുഞ്ഞിനെ രാക്ഷസൻ കൊലപ്പെടുത്തിയെന്ന് സ്റ്റേറ്റ് അറ്റോണി

    ഫ്ലോറിഡ: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ രണ്ടുവയസുകാരി മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് മരണംവരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് പുറത്തെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ജീവിതാവസാനം വരെ ത‌ടവു ശിക്ഷ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാവിസ് റേ തോംപ്സൺ എന്ന 27കാരനാണ് മുൻ കാമുകിയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ അതിക്രൂരമായി മ‍ർദ്ദിച്ച് കൊലപ്പെടുത്തിയത്. 2022 മെയ് 2നായിരുന്നു സംഭവം. കാമുകി താനുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു രണ്ട് വയസുകാരിയായ ജാക്വിലിൻ ഷിംഗൽ ക്രൂര മ‍ർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഫസ്റ്റ് ഡിഗ്രി കൊലപാതകമാണ് 27കാരനെതിരെ ചുമത്തിയത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മ‍ർദ്ദനമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിക്ക് അസ്വഭാവികമായി എന്തോ സംഭവിച്ചെന്നും ഇയാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. കുട്ടിയുടെ നിലവിളി…

    Read More »
  • Movie

    പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രേമപ്രാന്തിലേക്കു നായികയെ തേടുന്നു; കാസ്റ്റിംഗ് കാൾ പുറത്ത്

    കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമപ്രാന്ത്. സംവിധായകൻ എബ്രിഡ് ഷൈന്റെ മകനും, എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രം 1983 ലൂടെ ബാലതാരമായി അരങ്ങേറ്റവും കുറിച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് ഈ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കാൾ പുറത്തു വന്നിരിക്കുകയാണ്. കലാഭവൻ പ്രജോദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കാൾ റിലീസ് ചെയ്തിരിക്കുന്നത്. 20 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് നായികാ വേഷത്തിലേക്ക് തേടുന്നത്. [email protected] എന്ന ഇമെയിൽ അഡ്രസിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.

    Read More »
  • NEWS

    ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന് ഗാസയില്‍ വില 2300 രൂപ !

    ഗാസ: ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ബിസ്‌ക്കറ്റുകളില്‍ ഒന്നാണ് പാര്‍ലെ-ജി. മറ്റ് നിരവധി രാജ്യങ്ങളിലും പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യ സൗജന്യമായി കൊടുത്ത പാര്‍ലെ-ജി ബിസ്‌കറ്റിന്റെ ഗാസയിലെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. ഒരു പലസ്തീന്‍ പിതാവ് തന്റെ മകള്‍ക്ക് പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പാക്കറ്റ് നല്‍കുന്ന വീഡിയോ ആണ് ബിസ്‌കറ്റിന്റെ ഗാസയിലെ വിലയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഗാസയില്‍ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്നയാള്‍ തന്റെ മകള്‍ റാഫിഫിന് ഒരു പാക്കറ്റ് പാര്‍ലെ-ജി നല്‍കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. അത് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, ഇന്ന് തനിക്ക് മകള്‍ക്ക് പ്രിയപ്പെട്ട ബിസ്‌ക്കറ്റ് നല്‍കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ വില 1.5 യൂറോയില്‍ നിന്ന് 24 യൂറോ ആയി മാറിയെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം മൂലം ഗാസയില്‍ കടുത്ത ഭക്ഷ്യക്ഷാമവും…

    Read More »
  • Crime

    പണമല്ല, സ്നേഹം തേടിയാണ് പത്തോളം വിവാഹം കഴിച്ചതെന്ന് രേഷ്മ; ലാസ്റ്റ് കെട്ടിയത് 45 ദിവസം മുമ്പ്, അടുത്ത മാസവും വിവാഹം നിശ്ചയിച്ചിരുന്നു!

    തിരുവനന്തപുരം: പത്തുപേരെ വിവാഹം കഴിച്ച് പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റംകാരി രേഷ്മ ചെയ്തത് സമാനതകളില്ലാത്ത തട്ടിപ്പ്. ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. മാട്രിമോണിയില്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയാണ് രേഷ്മ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിലെ യുവാക്കള്‍ തട്ടിപ്പിന് ഇരയായി. താന്‍ അനാഥയായിരുന്നുവെന്നും തന്നെ ദത്തെടുത്തതാണെന്നും പറഞ്ഞാണ് രേഷ്മ യുവാക്കളുമായി അടുക്കുന്നത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. പണം ലക്ഷ്യമായിരുന്നില്ലെന്നും താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നുമാണ് രേഷ്മ പറയുന്നത്. വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45…

    Read More »
Back to top button
error: