Movie
പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രേമപ്രാന്തിലേക്കു നായികയെ തേടുന്നു; കാസ്റ്റിംഗ് കാൾ പുറത്ത്

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമപ്രാന്ത്. സംവിധായകൻ എബ്രിഡ് ഷൈന്റെ മകനും, എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രം 1983 ലൂടെ ബാലതാരമായി അരങ്ങേറ്റവും കുറിച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് ഈ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കാൾ പുറത്തു വന്നിരിക്കുകയാണ്. കലാഭവൻ പ്രജോദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കാൾ റിലീസ് ചെയ്തിരിക്കുന്നത്. 20 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് നായികാ വേഷത്തിലേക്ക് തേടുന്നത്. [email protected] എന്ന ഇമെയിൽ അഡ്രസിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.