Month: June 2025

  • Crime

    ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ മേഘാലയയില്‍ കൊല്ലപ്പെട്ട കേസ്: കാണാതായ നവവധു അടക്കം നാലുപേര്‍ അറസ്റ്റില്‍

    ഷില്ലോങ്ങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (29) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോന (24) ത്തെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് മേഘാലയ പൊലീസും അറസ്റ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം അറിയിച്ചത്. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റി. മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം…

    Read More »
  • Kerala

    ഷൈന്‍ ടോം ചാക്കോയുടെ ശസ്ത്രക്രിയ ഇന്ന്, പിതാവിന്റെ സംസ്‌കാരം രാവിലെ

    തൃശൂര്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നു രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാര്‍മലും സണ്‍ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്. അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭര്‍ത്താവ് ചാക്കോയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ല. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ്…

    Read More »
  • Kerala

    കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍

    കൊച്ചി: നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓണ്‍ലൈന്‍ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓണ്‍ലൈന്‍ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യമായി ഓടുന്ന ഓണ്‍ലൈന്‍ ടാക്സി വാഹനങ്ങള്‍ തടയാനും സംഘടനകള്‍ ആഹ്വാനം ചെയ്തു. വിവിധ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ കലക്ടറേറ്റിന് മുന്നില്‍ ടാക്സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സിഐടിയു, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും. ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു സമരം കൊച്ചിയെ കൂടുതല്‍ ബാധിക്കും. പ്ലാറ്റ്ഫോമുകള്‍ പ്ലാറ്റ്ഫോം ഫീസ്, മിതമായ കമ്മീഷന്‍ എന്നിവയില്‍ ഒന്നുമാത്രം നടപ്പാക്കുക, ഓണ്‍ലൈന്‍ ടാക്സികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കു നടപ്പാക്കുക, പിക്കപ് ദൂരം 2 കിലോമീറ്ററായി നിജപ്പെടുത്തുക, അധിക പിക്കപ്…

    Read More »
  • Breaking News

    ഇഡിക്കെതിരായ കൈക്കൂലി കേസ്: പരാതി വിജിലന്‍സിന് കൈമാറിയത് സിബിഐ; കേസെടുക്കാതെ സമാന്തര അന്വേഷണം തുടങ്ങി; സഹകരിക്കേണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ വിജിലന്‍സ്; അന്വേഷണ ഏജന്‍സികള്‍ പരസ്യമായ നിയമ യുദ്ധത്തിലേക്ക്

    കൊച്ചി: കേസൊതുക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഉദേ്യാഗസ്ഥര്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിസഹകരണം തുടരുന്നതിനെതിരേ വിജിലന്‍സ് ഹൈക്കോടതിയിലേക്ക്. കേസ് വിജിലന്‍സിനു കൈമാറിയത് സിബിഐയുടെ കൊച്ചി യൂണിറ്റാണെന്നും വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കാനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും വിജിലന്‍സിനു കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്നാണു ഇഡിക്കു ലഭിച്ച കേന്ദ്ര നിര്‍ദേശം. വിശാലമായ അധികാരങ്ങളുള്ള ഇഡിക്കെതിരേ കോടതിയെ സമീപിക്കുകയാണു വിജിലന്‍സിനു മുന്നിലുള്ള മാര്‍ഗം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതുവരെ രേഖകള്‍ കൈമാറിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് ഇഡിക്കു രണ്ടുവട്ടം നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നുകേസുകള്‍ സിബിഐക്കു ലഭിച്ചിരുന്നു. ഇതു മൂന്നും വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. കേന്ദ്ര…

    Read More »
  • Breaking News

    എങ്ങനെയാണ് ഇത്ര കൂള്‍ ആയി ഇരിക്കുന്നതെന്ന് പ്രീതിസിന്റ; എന്റൊപ്പം ഡഗൗട്ടില്‍ ഇരിക്കണമെന്ന് റിക്കി പോണ്ടിംഗ്‌

    ന്യൂഡല്‍ഹി:  ഐപിഎല്‍ പരിശീലകരില്‍ അധികം ദേഷ്യപ്പെട്ട് കാണാത്തൊരാളാണ് റിക്കി പോണ്ടിങ്. കളിക്കുന്ന കാലത്ത് ചൂടായി കണ്ടിട്ടുള്ള താരത്തിന്‍റെ മാറ്റം എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയും നടിയുമായ പ്രീതി സിന്‍റ. താന്‍ അത്ര ശാന്തനല്ലെന്നും അത് മനസിലാക്കാന്‍ ഡഗ്ഔട്ടില്‍ വന്നിരിക്കണമെന്നുമാണ് റിക്കി പോണ്ടിങിന്‍റെ ചിരിച്ചു കൊണ്ടുള്ള മറുപടി. ‘ചിലപ്പോഴെങ്കിലും താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടിൽ ഇരിക്കണം. ഞാൻ എപ്പോഴും ശാന്തനല്ല. അഗ്രസീവായ വ്യക്തിയാണ്, പ്രത്യേകിച്ച് ക്രിക്കറ്റിന്‍റെ സമയത്ത്’ എന്നാണ് പോണ്ടിങിന്‍റെ മറുപടി. ടീമില്‍ മികച്ച പ്രതികരണം കൊണ്ടുവരിക എന്നത് എന്‍റെ കടമയാണ്. മികച്ച പരിശീലകനാകാനും ഓരോ കളിക്കാരനെയും മികച്ചതാക്കി മാറ്റാനുമാണ് ശ്രമിക്കാറുള്ളത്. അതിനായി ഒരു പരിശീലന സെഷൻ പോലും പാഴാക്കാറില്ലെന്നും പോണ്ടിങ് പറഞ്ഞു. ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാൻ ഞാന്‍ തയാറാണെന്നും പോണ്ടിങ് പറഞ്ഞു. പോണ്ടിങ് പരിശീലിപ്പിച്ച പഞ്ചാബ് കിങ്സ് ഐപിഎല്‍ ഫൈനലില്‍ ആറു റണ്‍സിനാണ് തോറ്റത്.

    Read More »
  • Breaking News

    സൗഹൃദം സ്ഥാപിച്ച് പീഡനം; മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; ‘വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചു; പണവും സ്വര്‍ണവും കൈക്കലാക്കുന്നത് പതിവ്; ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍’

    സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത പ്രതി പിടിയിൽ. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ് (27) ആണ് കഴക്കൂട്ടം പോലീസിന്‍റെ പിടിയിലായത്. മോഡലിങ് കോറിയോഗ്രാഫർ എന്നു പറഞ്ഞാണ് ഐ ടി ജീവനക്കാരിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പരിചയം സ്ഥാപിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

    Read More »
  • Crime

    ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒളിച്ചോടി ആദ്യ കല്യാണം, ഈ മാസം 12നും വിവാഹത്തിന് ഒരുക്കം, വിവാഹമാമാംഗങ്ങള്‍ക്കിടെ ഒരു കുട്ടിയും!

    തിരുവനന്തപുരം: പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന മുപ്പതുകാരി ഒടുവില്‍ പിടിയിലായി. പുതിയ വിവാഹം കഴിക്കാനിരുന്ന ദിവസമാണ് എറണാകുളം ഉദയംപേരൂര്‍ മണക്കുന്നം ഇല്ലത്തുപറമ്പില്‍ കോരയത്ത് ഹൗസില്‍ രേഷ്മയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്, ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേര്‍ന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈ വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകള്‍ പറഞ്ഞ് വശത്താക്കും. വിവാഹത്തിന് പിന്നാലെ കൈയില്‍ കിട്ടുന്നതുമായി സ്ഥലംവിടും. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം…

    Read More »
  • Kerala

    മത്സ്യത്തിനു വില കൂടും: ഇന്ന് മുതല്‍ സംസ്ഥാനത്ത്  ട്രോളിങ് നിരോധനം

     മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് (തിങ്കൾ) അർധരാത്രിയോടെ നിലവിൽ വരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 വരെ തുടരും. ഇതോടെ മത്സ്യത്തിനു വില വർദ്ധിക്കും. കായൽ- പുഴ മത്സ്യങ്ങളായിരിക്കും വിപണിയിൽ കൂടുതൽ ലഭ്യമാകുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകാനും നിയന്ത്രണമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലയ്ക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി. ട്രോളിങ് നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മീന്‍പിടിത്ത യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

    Read More »
  • Crime

    ഇരുവരും വന്നത് സുഹൃത്തിന്റെ മകന്റെ മാമോദിസയ്ക്ക്; തമ്മനവും ചോക്ലേറ്റും ഏറ്റുമുട്ടി, പോലീസ് അന്വേഷണം

    കൊച്ചി: ചെറിയൊരു ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ ഗുണ്ടാസംഘത്തലവന്മാര്‍ സ്വകാര്യ ചടങ്ങിനിടെ പരസ്യമായി ഏറ്റുമുട്ടി. മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലും കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധമുള്ള ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. ഉച്ചയ്ക്ക് മരട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൈക്കൂടം സെന്റ് റാഫേല്‍ പള്ളിക്ക് സമീപം ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. സുഹൃത്തായ തൈക്കൂടം സ്വദേശിയുടെ ക്ഷണപ്രകാരം മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തന്നെപ്പറ്റി അപവാദം പറഞ്ഞുനടക്കുന്നതായി ആരോപിച്ച് ചോക്ലേറ്റ് ബിനുവിനെ ഫൈസല്‍ ചോദ്യം ചെയ്തെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നുമാണ് വിവരം. തര്‍ക്കം രൂക്ഷമായതോടെ ബിനുവിനെ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്തു. ഓഡിറ്റോറിയത്തിലുണ്ടായിരുന്നവര്‍ ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി. ഓംപ്രകാശിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി കൈമാറിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ആളാണ് ചോക്ലേറ്റ് ബിനു. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക്…

    Read More »
  • Kerala

    പോത്ത് വിരണ്ടോടി; വച്ച വെടി കൊണ്ടതു നാട്ടുകാര്‍ക്ക്, 3 പേര്‍ക്ക് പരുക്ക്

    വയനാട്: വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാരുള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്. അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്. ഇതിനെ തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന (ആര്‍ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്. ആര്‍ആര്‍ടി അംഗം ജയസൂര്യ, നാട്ടുകാരായ ജലീല്‍, ജസീം എന്നിവര്‍ക്കാണു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണു പരുക്ക്. വെടിയുതിര്‍ക്കുന്ന ഘട്ടത്തില്‍ നാട്ടുകാരോട് മാറിനില്‍ക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നെന്നു വനപാലകര്‍ പറഞ്ഞു. പോത്ത് പിന്നീട് വെടികൊണ്ടു നിലത്തു വീണതോടെയാണു പ്രദേശത്തെ ആശങ്ക ഒഴിവായത്.

    Read More »
Back to top button
error: