Month: June 2025
-
Breaking News
കേരളതീരത്ത് വീണ്ടും കപ്പലപകടം: ചരക്കുകപ്പലിന് തീപ്പിടിച്ചു; 40-ഓളം ജീവനക്കാര്‍, കണ്ടെയ്നറുകള്‍ വെള്ളത്തില്‍
േകാഴിക്കോട്: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ?ഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. വാന്‍ ഹായ് 503 എന്ന സിംഗപ്പുര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും 18 ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായും വിവരമുണ്ട്. ബേപ്പൂരില്‍ നിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് ബേപ്പൂര്‍ കോസ്റ്റ് ഗ്വാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. 50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു.കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Read More » -
Breaking News
ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്.…
Read More » -
Crime
അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു; യുവതിയെ അമ്മയും മകനും ആറു മാസം തടവിലാക്കി പീഡിപ്പിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയോട് കൊടുംക്രൂരത. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പുരുഷനും മാതാവും ചേര്‍ന്നാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ആറു മാസത്തോളം യുവതിയെ ഫ്‌ലാറ്റില്‍ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട് മര്‍ദിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യന്‍ ഖാന്‍ എന്ന വ്യക്തി ഡോംജൂറിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു. പ്രതിയും അമ്മ ശ്വേത ഖാനും ചേര്‍ന്ന് യുവതിയെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാന്‍ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു. അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്…
Read More » -
Breaking News
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി; വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതിയുണ്ടാകും; പ്രശ്‌നമുണ്ടാക്കുന്നവയെ വെടിവച്ചു കൊല്ലാമെന്നും കേന്ദ്ര വനംമന്ത്രി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്രവനംമന്ത്രി അറിയിച്ചു. അതേസമയം പ്രശ്നമുണ്ടാക്കുന്നവയെ വെടിവച്ച് കൊല്ലാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന് കൈക്കൊള്ളാമെന്നും മന്ത്രി വിശദീകരിച്ചു. മൂന്നുതവണയാണ് കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.
Read More » -
Crime
ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം; ബസ്സില്‍നിന്നിറങ്ങി ബൈക്കില്‍ കയറിപ്പോയതിനെച്ചൊല്ലി കലഹം; ഒടുവില്‍ കൊലപാതകം
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസ് പിടിയിലായി. ദിവ്യ ജോലിക്കായി പോകുന്ന സമയത്ത് കുഞ്ഞുമോന്‍ ദിവ്യയെ പിന്തുടര്‍ന്നു. ബസില്‍ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോന്‍ പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നു തലേദിവസം വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതി നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും…
Read More » -
Breaking News
തരൂര്‍ മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് ഊഹാപോഹം; ലക്ഷ്യം ഉപരാഷ്ട്രപതി പദം? തരൂരിന് എതിരായ നടപടിയില്‍ പാര്‍ട്ടിക്കും ആശയക്കുഴപ്പം; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രതികരിച്ചേക്കില്ല; തരൂരിന്റെ മറുപടികള്‍ തിരിച്ചടിച്ചേക്കുമെന്നും ഭയം
തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ എംപി ചൊവ്വാഴ്ച തിരിച്ചെത്തും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്വയം സ്ഥാനാര്‍ഥിയായതുമുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് പലകാര്യത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ വ്യവസായ…
Read More » -
Kerala
വെള്ളം വാങ്ങാനായി വണ്ടി നിര്‍ത്തി, 2 വയസുകാരന്‍ ഇറങ്ങിയതറിയാതെ വീട്ടുകാര്‍ യാത്ര തുടര്‍ന്നു
കാസര്‍കോട്: കുപ്പിവെള്ളം വാങ്ങാനായി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ യാത്ര തുടര്‍ന്നതിന് പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയിരുന്നത്. കുട്ടി മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. കാര്‍പോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാര്‍ വെള്ളം കൊടുത്തു. ആളുകള്‍ കൂടിയതോടെ കുട്ടി കരയാന്‍ തുടങ്ങി. യാത്ര തുടര്‍ന്ന് പത്തുമിനിറ്റിലധികം കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചുപുറപ്പെട്ടത്. വെള്ളം വാങ്ങാനായി ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു. എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടര്‍ന്നതെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചില്‍ മാറി.
Read More » -
Health
എന്താണ് സ്ലീപ്പ് ബാങ്കിംഗ്? ഉറക്കക്കുറവുള്ളവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഏറ്റവും പ്രാധനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. നന്നായ ഉറക്കം കിട്ടാത്ത ശരീരത്തിലേക്ക് നാം എന്തു നല്ല കാര്യങ്ങള്‍ ചെയ്തിട്ടും യൊതൊരു വിധത്തിലുള്ള പ്രയോജനവുമില്ല. എന്നാല്‍ ഇന്ന് പലര്‍ക്കും ഇല്ലാതത്തുമായ ഒരു സംഗതിയാണ് ഉറക്കം. ഉറക്കമില്ലായ്മ പതിയെ നമ്മെ മാറോരോഗിയാക്കി മാറ്റും എന്നുള്ളതാണ് സത്യം. ഇന്നത്തെ തിരക്കേറിയതും മത്സരാധിഷ്ഠിതവുമായ ലോകത്ത് പലരും ഉറക്കം മാറ്റിവെച്ചാണ് ലക്ഷ്യങ്ങള്‍ക്കു പിന്നാലെ ഓടുന്നത്. ഒരു മനുഷ്യന്‍ ദിവസവും എട്ടു മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജോലി, കുടുംബം, സാമൂഹിക പരിപാടികള്‍, ഫോണില്‍ അനന്തമായി സ്‌ക്രോള്‍ ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം ശേഷം പലരും ഉറക്കത്തിന് പ്രാധാന്യം നല്‍കാതിരിക്കുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നു കരുതി നമുക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ആ സമയത്ത് ചെയ്യാതിരിക്കാനും കഴിയില്ല. കാരണം സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ജീവിതത്തിലെ പ്രാധാനപ്പെട്ട…
Read More » -
LIFE
‘ആ നടന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു; അമ്മ ആലോചന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞത്’
പ്രേക്ഷകര്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് നടി മീന. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വലിയ താരമായിരുന്ന മീനയ്ക്ക് ഇന്നും സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന മീന പിന്നീട് നായികയായപ്പോഴും സ്വീകരിക്കപ്പെട്ടു. സൂപ്പര്‍താരങ്ങളുടെ നായികയായി മീന തിളങ്ങി. അക്കാലത്തെ നായിക നടിമാരില്‍ പലരെക്കുറിച്ച് ഗോസിപ്പുകള്‍ വന്നെങ്കിലും മീനയ്ക്ക് എന്നും ഗുഡ് ഗേള്‍ ഇമേജായിരുന്നു. തന്റെ മനസില്‍ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കല്‍ മീന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ് മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍. ഒരിക്കല്‍ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടിട്ടുമുണ്ട്. നേരിട്ട കണ്ട അന്ന് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍.…
Read More » -
Crime
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച ബൈക്ക് യാത്രികന്‍ അറസ്റ്റില്‍
ആലപ്പുഴ: യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികന്‍. മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാന്‍ എത്തിയ യുവാവിനെ ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.മദ്യപിച്ചെത്തിയ പ്രതി ബൈജു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ വന്നവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറിയതോടെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി. ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി പൊലീസിന് കൈമാറിയത്.
Read More »