
ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഏറ്റവും പ്രാധനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. നന്നായ ഉറക്കം കിട്ടാത്ത ശരീരത്തിലേക്ക് നാം എന്തു നല്ല കാര്യങ്ങള്‍ ചെയ്തിട്ടും യൊതൊരു വിധത്തിലുള്ള പ്രയോജനവുമില്ല. എന്നാല്‍ ഇന്ന് പലര്‍ക്കും ഇല്ലാതത്തുമായ ഒരു സംഗതിയാണ് ഉറക്കം. ഉറക്കമില്ലായ്മ പതിയെ നമ്മെ മാറോരോഗിയാക്കി മാറ്റും എന്നുള്ളതാണ് സത്യം. ഇന്നത്തെ തിരക്കേറിയതും മത്സരാധിഷ്ഠിതവുമായ ലോകത്ത് പലരും ഉറക്കം മാറ്റിവെച്ചാണ് ലക്ഷ്യങ്ങള്‍ക്കു പിന്നാലെ ഓടുന്നത്. ഒരു മനുഷ്യന്‍ ദിവസവും എട്ടു മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ജോലി, കുടുംബം, സാമൂഹിക പരിപാടികള്‍, ഫോണില്‍ അനന്തമായി സ്‌ക്രോള്‍ ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം ശേഷം പലരും ഉറക്കത്തിന് പ്രാധാന്യം നല്‍കാതിരിക്കുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നു കരുതി നമുക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ആ സമയത്ത് ചെയ്യാതിരിക്കാനും കഴിയില്ല. കാരണം സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ജീവിതത്തിലെ പ്രാധാനപ്പെട്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ട സമയത്ത് നമുക്ക് കിടന്നുറങ്ങാന്‍ പറ്റില്ലല്ലോ… എന്നാല്‍ ഉറക്കവും വേണം.

അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ്പ് ബാങ്കിംഗ്. അതായത് നിങ്ങളുടെ ദിവസമുള്ള ആക്ടിവിറ്റീസിനേകകുറിച്ച് നിങ്ങള്‍ക്ക് മുന്‍കൂട്ടി ധാരണയുണ്ടാവുമല്ലോ. ഇല്ലെങ്കില്‍ ആദ്യം അതുണ്ടാക്കി എടുക്കുക. ദിവസവും നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഏതാണ്ട് ധാരണ ഉണ്ടാക്കി വക്കുന്നത് വളരെ നല്ലതാണ്. അത്തരത്തില്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഉറങ്ങേണ്ട സമയത്തുകൂടി ഇരുന്ന് വര്‍ക്കുകള്‍ തീര്‍ക്കാനോ പഠിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങളോ ചെയ്യാനുണ്ടെന്ന് കരുതുക. അങ്ങന്‍െയെങ്കില്‍ അതിനു മുമ്പേയുള്ള ദിവസങ്ങളില്‍ തന്നെ നിങ്ങള്‍ ശരീരത്തെ തയ്യാറാക്കുക.
അതായത് ഈ ദിവസങ്ങളില്‍ നിങ്ങളുടെ പതിവ് സമയത്തേക്കാള്‍ നേരത്തെ ഉറങ്ങാന്‍ പോകുക, 30 അല്ലെങ്കില്‍ 60 മിനിറ്റ് അധിക ഉറക്കം ലക്ഷ്യമിടുക. പകല്‍ സമയത്ത് ചെറിയ ഉറക്കങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിന് അല്‍പ്പം വിശ്രമം നല്‍കാന്‍ ഉറക്കം നല്‍കേണ്ടത് അനിവാര്യമാണ്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ അല്ലെങ്കില്‍ സര്‍ക്കാഡിയന്‍ താളത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനായി നിങ്ങളുടെ കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യവും, ഇരുണ്ടതും, ശാന്തവും, തണുപ്പുള്ളതുമാക്കുക.
ഉറങ്ങുന്നതിനുമുമ്പ് എല്ലാ സ്‌ക്രീനുകളും ഓഫ് ചെയ്യാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാന്‍ ഈ സമീപനം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്, ഉദാഹരണത്തിന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകല്‍, ഇടയ്ക്കിടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, രോഗപ്രതിരോധ ശേഷി കുറയല്‍ എന്നിവ തടയാന്‍ സഹായിക്കും. സ്ലീപ്പ് ബാങ്കിംഗ് എന്നത് കുറച്ച് അധിക ഉറക്കം നേടുന്നതിനെക്കുറിച്ചാണ്.
ഉറക്കക്കുറവ് സംഭവിക്കുന്ന സമയത്തിനായി നിങ്ങളുടെ ശരീരത്തെ തയ്യാറാക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ സമീപനമാണിത്. ഉറക്കം നിങ്ങളുടെ ശരീരത്തിന് ഒരു വീണ്ടെടുക്കല്‍ സംവിധാനമാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ തലച്ചോറ് വിശ്രമിക്കുകയും നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുകയും ചെയ്യുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നടത്തിയ പഠനമനുസരിച്ച്, മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. കാലക്രമേണ, ഇത് ഹൃദ്രോഗം, വിഷാദം അല്ലെങ്കില്‍ പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകും.
അതിനാല്‍ ഇവ തടയുന്നതിനായി തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് സ്ലീപ്പ് ബാങ്കിംഗ് പരീക്ഷിക്കാവുന്നതാണ്. നന്നായി ഉറങ്ങുന്നവര്‍ക്ക് മികച്ച വൈജ്ഞാനിക കഴിവുകളും തീരുമാനമെടുക്കല്‍ കഴിവുകളും ഉണ്ടെന്ന് ചില ഗവേഷണങ്ങള്‍ കണ്ടെത്തി. മാത്രമല്ല, ശരിയായ അളവിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അതുവഴി രോഗങ്ങള്‍ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ഉറക്കം നല്ല ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വളരെ പ്രധാനപ്പെട്ട ഘടകമാണന്ന് തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ഒരു സമയം ഉറക്കത്തിനായി മാറ്റിവെക്കുക.
അതിനാല്‍ ഇവ തടയുന്നതിനായി തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് സ്ലീപ്പ് ബാങ്കിംഗ് പരീക്ഷിക്കാവുന്നതാണ്. നന്നായി ഉറങ്ങുന്നവര്‍ക്ക് മികച്ച വൈജ്ഞാനിക കഴിവുകളും തീരുമാനമെടുക്കല്‍ കഴിവുകളും ഉണ്ടെന്ന് ചില ഗവേഷണങ്ങള്‍ കണ്ടെത്തി. മാത്രമല്ല, ശരിയായ അളവിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അതുവഴി രോഗങ്ങള്‍ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ഉറക്കം നല്ല ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വളരെ പ്രധാനപ്പെട്ട ഘടകമാണന്ന് തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ഒരു സമയം ഉറക്കത്തിനായി മാറ്റിവെക്കുക.