Month: June 2025

  • Careers

    താരങ്ങളുടെ സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്..; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

    തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ,കാവ്യ മാധവൻ രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെന്നി ബെഹനാൻ എം പി, രാജ്യസഭാഗം ജെബി മേത്തർ, എൻ എ അക്ബർ എം എൽ എ, ഗൾഫാർ മുഹമ്മദ്‌ അലി (ചെയർമാൻ, ഗൾഫ്ആർ ഗ്രൂപ്പ്‌) , ടി എസ് പട്ടാഭിരാമൻ(എം, ഡി കല്യാൺ സിൽക്‌സ് ), സീ ഷോർ മുഹമ്മദ് അലി (ചെയർമാൻ, സീ…

    Read More »
  • Kerala

    പ്രഥമ അണ്ടർ 23 ത്രീ X ത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും

    കൊച്ചി: കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് (ആർ.എസ്.സി) മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോർട്ടിൽ, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3×3 ബാസ്‌കറ്റ്‌ബോൾ. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉൾപ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 യുവ കളിക്കാർ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും. മത്സര ക്രമം മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആർ.എസ്.സി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ…

    Read More »
  • Kerala

    ഈ മാസം 11ന് ശേഷം കേരള ലോട്ടറിയെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. 11 മുതല്‍ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തല്‍. മേയ് 2 മുതല്‍ ടിക്കറ്റുകളുടെ വില ഏകീകരിച്ച് 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉള്‍പ്പെടുത്തി. എന്നാല്‍, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങള്‍ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങള്‍ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഏജന്റുമാരുടെ കൈകളിലും ഭാഗ്യക്കുറി ഓഫീസുകളിലും 50 രൂപയുടെ സമ്മാന ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് കയറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു കാരണം. 50 രൂപയുടെ സമ്മാനം എടുത്തുകളഞ്ഞു 2000, 200 എന്നീ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. 50 രൂപയുടെ സമ്മാനം എടുത്തു കളഞ്ഞു. 5000 രൂപയുടെ 20 സമ്മാനങ്ങള്‍, 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90,…

    Read More »
  • India

    കാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് ‘സാദാ ഡോക്ടര്‍’ നടത്തിയത് 50 ഹൃദയ ശസ്ത്രക്രിയകള്‍; തട്ടിപ്പ് പുറത്തായത് രോഗി യഥാര്‍ത്ഥ കാര്‍ഡിയോളജിസ്റ്റിനെ കണ്ടുമുട്ടിയതോടെ

    ചണ്ഡീഗഡ്: എംബിബിഎസ് ഡോക്ടര്‍ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് നടത്തിയത് 50 ഹൃദയശസ്ത്രക്രിയകളെന്ന് പൊലീസ്. ഹരിയാനയിലെ ഫരീദാബാദിലാണ് നടുക്കുന്ന സംഭവം. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണ് എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പു നടത്തിയത്. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഇയാള്‍ ഉപയോഗിക്കുകയും ചെയ്തു. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ വന്നത്. എംബിബിഎസ് ഡിഗ്രിയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ പങ്കജ് മോഹന് അനുമതിയില്ല. തന്റെ നോട്ട്പാഡില്‍ തനിക്ക് കാര്‍ഡിയോളജിയില്‍ ഡിഎന്‍ബി ബിരുദമുണ്ടെന്ന് ഇയാള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി വരെയാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ശസ്ത്രക്രിയ നടത്തിയ പല രോഗികള്‍ക്കും തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • Kerala

    കറിവയ്ക്കാന്‍ വാങ്ങിയ ഇറച്ചിയില്‍ പുഴു; പരാതിയായതോടെ ഉടമ കടപൂട്ടി സ്ഥലംവിട്ടു

    തൃശ്ശൂര്‍: കറിവെക്കുന്നതിനായി കടയില്‍നിന്നു വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍. ഞായറാഴ്ച രാവിലെ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസവില്‍പ്പനകേന്ദ്രത്തില്‍ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. വരാക്കര സ്വദേശി വാങ്ങിയ ഇറച്ചിയിലാണ് പുഴു കണ്ടെത്തിയത്. ആരോഗ്യകേന്ദ്രം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് അടച്ചിട്ട സ്ഥാപനം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും തുറക്കുകയായിരുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പന കേന്ദ്രമാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഈ കടയില്‍നിന്ന് മുന്‍പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്. അളഗപ്പനഗറിലെ എല്ലാ മത്സ്യ, മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും 15 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അറിയിച്ചു.  

    Read More »
  • Crime

    ഡല്‍ഹിയില്‍ റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശിയായ മല്‍സ്യത്തൊഴിലാളി അറസ്റ്റില്‍

    ന്യൂഡല്‍ഹി: റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. അഴീക്കല്‍ സ്വദേശിയായ ശ്രീജിത്ത് രാജേന്ദ്രനെയാണ് ഡല്‍ഹി പൊലീസ് കേരളത്തില്‍ വെച്ചു അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് മല്‍സ്യത്തൊഴിലാളിയാണ്. വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ വമ്പന്‍ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ട. കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാലിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്. പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുവാനും വേണ്ടി ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ചാരുംമൂട്ടില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    ആലപ്പുഴ: കുടുംബം സഞ്ചരിച്ച കാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി. ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ചാരൂംമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു മാര്‍ച്ച്. പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

    Read More »
  • Breaking News

    സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും കടുത്ത വെല്ലുവിളി; റസ്റ്ററന്റുകാര്‍ക്കും കസ്റ്റമേഴ്‌സിനും സന്തോഷം; ഫുഡ് ഡെലിവറി രംഗത്തേക്ക് റാപ്പിഡോ; കച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ കമ്മീഷന്‍, ഡെലിവറി ചാര്‍ജ്; ജൂലൈ ആദ്യവാരം രംഗത്തേക്ക്‌

    ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് സൊമാറ്റോയുടെയും (zomato), സ്വിഗ്ഗി (swiggy) എന്നീ കമ്പനികളുടെ കുത്തകയാണ്. ചെറുകിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓരോ നഗരങ്ങളിലും ഉണ്ടെങ്കിലും ഈ രംഗം നിയന്ത്രിക്കുന്നത് ഇരുകമ്പനികളുമാണ്. മത്സരത്തിലുണ്ടായിരുന്ന പല വന്‍കിട പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനം നിര്‍ത്തുകയോ ചുരുക്കുകയോ ചെയ്തതോടെ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കാര്യങ്ങള്‍ എളുപ്പമായി. ഇരു കമ്പനികളും തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സമീപകാലത്ത് വര്‍ധിച്ചിരുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് തോന്നിയപോലെ കമ്മീഷന്‍ പിടിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ കമ്പനികള്‍ക്കെതിരേ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ സമരങ്ങളും അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ഓണ്‍ലൈന്‍ ബൈക്ക് ടാക്‌സി രംഗത്തെ മുന്‍നിര കമ്പനിയായ റാപ്പിഡോ (rapido) ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിന് തയാറെടുക്കുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍ നേര്‍പകുതിയായും ഫിക്‌സഡ് ഡെലിവറി ഫീസ് ഉള്‍പ്പെടുത്തിയും മത്സരത്തിന് കോപ്പുകൂട്ടുകയാണ് റാപ്പിഡോ. ഫുഡ് വിതരണത്തിനുള്ള പൈലറ്റ് പ്രോജക്ട് ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടുപ്പമാകും റെസ്‌റ്റോറന്റുകളില്‍ നിന്ന് 16…

    Read More »
  • Breaking News

    വരന്തരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഭര്‍ത്താവിന്റെ സംശയം; മറ്റൊരു യുവാവുമായി അവിചാരിതമായി കണ്ടതു വഴക്കിനിടയാക്കി; കഴുത്തില്‍ നൈലോണ്‍ ചരടു മുറുക്കി കൊലപ്പെടുത്തി; ദിവ്യയുടെ മരണത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത്; കുറ്റം സമ്മതിച്ച് പ്രതി

    വരന്തരപ്പിള്ളി (തൃശൂര്‍): കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കീട്ടില്‍ ദിവ്യ (35)യാണ് മരിച്ചത്. പനിയെത്തുടര്‍ന്നു ഗുളിക കഴിച്ച് മരിച്ചെന്നാണു ഏഴിനു രാത്രി പതിനൊന്നിനു ദിവ്യയുടെ അമ്മ ശാന്ത (65) മൊഴി നല്‍കിയത്. വരന്തരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ദിവ്യയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജും സംഘവും കൂട്ടോലിപ്പാടത്തുള്ള വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോഴാണു കഴുത്തില്‍ കറുത്ത പാട് കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ. കൃഷ്ണകുമാറിനെയും ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിനെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി സയന്റിഫിക് ഓഫീസര്‍ ലഷ്മിയെ വിളിച്ച് വരുത്തി പരിശോധനകള്‍ നടത്തി. മരണം കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ദിവ്യയുടെ ഭര്‍ത്താവും പീച്ചി സ്വദേശിയുമായ തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞുമോനെ (49) കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം…

    Read More »
  • Crime

    മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്..! ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പുതുമണവാട്ടി; അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് മറ്റൊരു യുവാവുമായുള്ള ബന്ധം

    ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ നേരത്തെ കാണാതായിരുന്നു. ഭാര്യയെ ജീവനോടെ കണ്ടെത്തിയ സംഭവത്തോടെ ഭര്‍ത്താവിന്റെ കൊലപാതകവും തെളിഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഭാര്യയെ ജീവനോടെ കണ്ടെത്തിയത്. യുവതിയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ ഒഴിവാക്കാനാണ് അരുംകൊല ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശി(29)യും ഭാര്യ സോന(24)ത്തേയുമാണ് കാണാതായത്. മേഘാലയയിലെ ചിറാപുഞ്ചിയില്‍നിന്ന് മേയ് 23 മുതലാണ് ഇവരെ കാണാതായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകയ്ക്ക് എടുത്തുവെന്നാണ് വിവരം. കാണാതായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയില്‍ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി…

    Read More »
Back to top button
error: