കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി; വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതിയുണ്ടാകും; പ്രശ്‌നമുണ്ടാക്കുന്നവയെ വെടിവച്ചു കൊല്ലാമെന്നും കേന്ദ്ര വനംമന്ത്രി

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്രവനംമന്ത്രി അറിയിച്ചു. അതേസമയം പ്രശ്നമുണ്ടാക്കുന്നവയെ വെടിവച്ച് കൊല്ലാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന് കൈക്കൊള്ളാമെന്നും മന്ത്രി വിശദീകരിച്ചു.

മൂന്നുതവണയാണ് കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.