Month: June 2025
-
Breaking News
പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു
ലണ്ടന്‍: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോള്‍ തേനീച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന. ”സഞ്ജയ് കപൂറിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു വലിയ നഷ്ടം” അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നടനും എഴുത്തുകാരനുമായ സുഹേല്‍ സേത്ത് എക്‌സില്‍ കുറിച്ചു. ജൂണ്‍ 13 നുണ്ടായ അഹമ്മദാബാദിലെ വിമാനാപകടത്തെ കുറിച്ചുള്ള പോസ്റ്റാണ് സഞ്ജയ് അവസാനമായി എക്‌സില്‍ പങ്കുവച്ചത്. 2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.
Read More » -
Breaking News
60 ലക്ഷത്തിന്റെ 100 വെരുകുകള്‍, 25 സ്വര്‍ണക്കട്ടി, 17 ലക്ഷം രൂപ… സ്ത്രീധനപ്പട്ടിക നീളുകയാണ്
മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അച്ഛന്‍ നല്‍കിയ വിവാഹസമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് ലോകം! വിയറ്റ്‌നാമില്‍ നടന്ന വിവാഹത്തില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 100 വെരുകുകളുള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വധുവിന്റെ കുടുംബം നല്‍കിയത്. വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നാണ് ലോകത്തെ ഏറ്റവും വില കൂടിയ കാപ്പികളില്‍ ഒന്നായ കോപ്പി ലുവാക്ക് ഉത്പാദിപ്പിക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് വെരുകിന് ഇത്ര വില വരുന്നതും. 22 വയസ്സുകാരിയായ വധുവിനുള്ള സമ്മാനം 100 വെരുകില്‍ ഒതുക്കാന്‍ കുടുംബം തയാറായിരുന്നില്ല. 25 സ്വര്‍ണക്കട്ടികളും പണമായി 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ), 300 മില്ല്യണ്‍ ഡോങ് (ഏകദേശം 10 ലക്ഷം രൂപ മൂല്യമുള്ള കമ്പനി ഓഹരികളും, അമൂല്യമായ മറ്റനവധി വസ്തുക്കളും) എന്നിവ സമ്മാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ വിയറ്റ്നാമില്‍ മേയിലാണ് ഈ ആഡംബര വിവാഹം നടന്നതെന്നും വരന്റെ കുടുംബം വജ്രാഭരണങ്ങളും 200 മില്ല്യണ്‍ ഡോങും വധുവിന്റെ കുടുംബത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ക്ക്…
Read More » -
Breaking News
പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; വിമാന ദുരന്തത്തില്‍ മരണം 294
അഹമ്മദാബാദ്: എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. രക്ഷിക്കാന്‍ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍…
Read More » -
Breaking News
ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ
ജറുസലേം: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍…
Read More » -
Breaking News
തോല്‍വി പേടിച്ച് നാടുവിട്ടു; കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും
തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍ക്കുമെന്നു പേടിച്ച് നാടുവിട്ട കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു തെങ്കാശിക്കുള്ള ഫാസ്റ്റിലെ ജീവനക്കാരാണ് വിദ്യാര്‍ഥിനിയെ തിരികെ നാട്ടിലെത്തിച്ചത്. സംഭവം ഇങ്ങനെ: രണ്ട് മണിയുടെ തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ്, ട്രാക്ക് പിടിച്ചപ്പോള്‍ റിസര്‍വേഷന്‍ സീറ്റില്‍ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ സജി മോസസ് വിദ്യാര്‍ഥിയോട് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എവിടയാണ് ഇറങ്ങേണ്ടത് എന്നും തിരക്കി. വിദ്യാര്‍ഥിനി തെങ്കാശിയിലേക്ക് പോകാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടറും, ഡ്രൈവര്‍ എച്ച് അനില്‍കുമാറും ചേര്‍ന്ന് സീറ്റ് റിസര്‍വ് ചെയ്ത് കൊടുത്തു. ബസ് ഏകദേശം 05.30 ഓടെ തെങ്കാശിയില്‍ എത്തി യാത്രക്കാര്‍ എല്ലാം ഇറങ്ങി കൂട്ടത്തില്‍ വിദ്യര്‍ഥിനിയും. തെങ്കാശിയില്‍ ഒരു മണിക്കൂര്‍ ജീവനക്കാരുടെ വിശ്രമ സമയം ആണ്. ബസ് തിരികെ 06.30 ന് ആണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 06.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ ആരംഭിച്ചു. അതിനിടെ തെങ്കാശി സ്റ്റാന്‍ഡില്‍ കണ്ണോടിച്ച…
Read More » -
Crime
കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മത്സ്യ വ്യാപാരി അറസ്റ്റില്‍
ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വ്യാപാരി പിടിയില്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിയില്‍ മീന്‍ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പ്രകോപന കാരണം. കൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടര്‍ വാനില്‍ പിന്നാലെയെത്തിയ സുഭാഷും, സഹോദരന്‍ സുരേഷും ചേര്‍ന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാന്‍ഡ് ചെയ്തു. സഹോദരന്‍ സുരേഷ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
Read More » -
Breaking News
ഗതാഗത കുരുക്കില്‍ പെട്ട് വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും ഫലമുണ്ടായില്ല; നിരാശയില്‍ പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി!
അഹമ്മദാബാദ്: ആ ആകാശ ദുരന്തത്തില്‍ നിന്നും ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് ഗതാഗത കരുക്കില്‍. വിമാനത്താവളത്തില്‍ പത്ത് മിനിറ്റ് വൈകിയെത്തിയതു കൊണ്ട് വിമാനത്തിനുള്ളില്‍ പ്രവേശനം കിട്ടിയില്ല. സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമി നിരാശയായി. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ പുറത്ത് വന്ന ഭൂമി കേട്ടത് ആ സ്ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഭൂമിയ്ക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ. ദേശീയ മാധ്യമങ്ങളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഈ രക്ഷപ്പെടലിനെ ഓര്‍ത്ത് വിതുമ്പുകയാണ് ഭൂമി. അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റല്‍ മെസിലേക്കാണ് വിമാനം ഇടിച്ചത്. സംഭവത്തില്‍ 50ഓളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം പോലീസ് സീല്‍ ചെയ്തു.…
Read More » -
Breaking News
പബ്ബില്‍ അലമ്പുണ്ടാക്കി പ്രിയ നടി; മേശയില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചു; കാണുന്നവരെയെല്ലാം ചീത്തവിളിച്ചും ധൈര്യം; ഒടുവില്‍ പോലീസെത്തിയപ്പോള്‍…
ഹൈദരാബാദ്: വൈകിട്ട് പബ്ബിലെത്തിയവര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ മറ്റൊരു മുഖം കണ്ട് ഞെട്ടി. ജീവനക്കാരോട് അടക്കം മോശമായി പെരുമാറി. ഒന്ന് സമാധാനിപ്പിക്കാന്‍ നോക്കിയിട്ടും ഒന്നും നടന്നില്ല. മേശയില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിക്കുകയും. കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ സ്ഥലത്ത് പോലീസെത്തിയപ്പോള്‍ ആണ് സത്യാവസ്ഥ പുറത്തുവരുന്നത്. തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെയാണ് ഗച്ചിബൗളി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെയാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാള്‍ ‘കേക്ക്’ പുറത്തു നിന്ന് കൊണ്ടുവരാന്‍ അനുമതി നിഷേധിച്ചതിനാണ് നടി ഹോട്ടല്‍ ജീവനക്കാരോട് മോശമായി പെരുമാറിയത്. മെയ് 29 നാണ് സംഭവം നടന്നത്. പബ് മാനേജ്മെന്റിന്റെ പരാതിയില്‍, കല്‍പിക പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടല്‍ വസ്തുവകകള്‍ നശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പോലീസിന്റെ സാന്നിധ്യത്തില്‍ പോലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ഹോട്ടല്‍ ജീവനക്കാരുമായി കല്‍പിക നടത്തുന്ന…
Read More » -
Breaking News
വിമാനം മുഴുവന്‍ തകര്‍ന്നാല്‍ എത്ര നഷ്ടപരിഹാരം കിട്ടും? ഇന്‍ഷുറന്‍സ് തുക എത്ര? യാത്രക്കാര്‍ക്ക് എന്തു ലഭിക്കും? വിമാന അപകടത്തില്‍ നാട്ടിലുണ്ടാകുന്ന കേടുപാടുകള്‍ക്കും നഷ്ടപരിഹാരം; 130 ദശലക്ഷം ഡോളര്‍ വരെ ആകെ ലഭിച്ചേക്കും; ഇന്‍ഷുറന്‍സ് മേഖലയിലെ വമ്പന്‍മാര്‍ക്ക് ഒറ്റയടിക്കു പണം പോകില്ല
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ വിമാന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ബാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള നഷ്ടപരിഹാരവും ഇന്‍ഷുറന്‍സുമൊക്കെയാകും പ്രഖ്യാപിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി വീതം ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ട നഷ്ടപരിഹാരമാകും. വിമാനത്തിന്റെ ഇന്‍ഷുറന്‍സ് ടാറ്റയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിമാനത്തിന്റെ പഴക്കമടക്കം പരിഗണിച്ചാകും നഷ്ടം ലഭിക്കുക. ഇതേക്കുറിച്ച അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സിന്റെ ബിസിനസ് മേധാവി സൗരവ് ബിശ്വാസ് പറയുന്നു. എയര്‍ലൈന്‍ ഇന്‍ഷുറന്‍സ് സാധാരണയായി എന്താണ് പരിരക്ഷിക്കുന്നത്? കവറില്‍ സാധാരണയായി മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു: വിമാനത്തിനുണ്ടാകുന്ന നാശനഷ്ടം, യാത്രക്കാരുടെ നിയമപരമായ ബാധ്യത, മൂന്നാം കക്ഷി ബാധ്യത. യാത്രക്കാരുടെ പരിക്ക് അല്ലെങ്കില്‍ മരണം എന്നിവയാണു നിയമപരമായ ബാധ്യതയില്‍ പറയുന്നത്. ഭൂമിയിലുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, മരണം അല്ലെങ്കില്‍ സ്വത്ത് നാശനഷ്ടങ്ങള്‍ക്കാണ് മൂന്നാം കക്ഷി നിയമപരമായ ബാധ്യത. ഈ രണ്ട് ബാധ്യതാ ക്ലെയിമുകളും ഇന്‍ഷുറര്‍മാരും റീ-ഇന്‍ഷുറര്‍മാരുമാണു കവര്‍ ചെയ്യുന്നത്. അത്തരം സംഭവങ്ങള്‍…
Read More » -
Breaking News
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് നിര്‍ണായകമാകും; കത്തിയത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം
ന്യൂഡല്‍ഹി: അപകടതം നടന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണത് ബി.ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. അപകടത്തില്‍ നാല് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. “വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്,” ALSO READ നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള…
Read More »