Breaking NewsIndiaLead NewsNEWS

പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു

ലണ്ടന്‍: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോള്‍ തേനീച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന.

Signature-ad

”സഞ്ജയ് കപൂറിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു വലിയ നഷ്ടം” അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നടനും എഴുത്തുകാരനുമായ സുഹേല്‍ സേത്ത് എക്‌സില്‍ കുറിച്ചു. ജൂണ്‍ 13 നുണ്ടായ അഹമ്മദാബാദിലെ വിമാനാപകടത്തെ കുറിച്ചുള്ള പോസ്റ്റാണ് സഞ്ജയ് അവസാനമായി എക്‌സില്‍ പങ്കുവച്ചത്.

2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.

Back to top button
error: