Breaking NewsIndiaLead NewsNEWS

ഗതാഗത കുരുക്കില്‍ പെട്ട് വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും ഫലമുണ്ടായില്ല; നിരാശയില്‍ പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി!

അഹമ്മദാബാദ്: ആ ആകാശ ദുരന്തത്തില്‍ നിന്നും ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് ഗതാഗത കരുക്കില്‍. വിമാനത്താവളത്തില്‍ പത്ത് മിനിറ്റ് വൈകിയെത്തിയതു കൊണ്ട് വിമാനത്തിനുള്ളില്‍ പ്രവേശനം കിട്ടിയില്ല. സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമി നിരാശയായി. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ പുറത്ത് വന്ന ഭൂമി കേട്ടത് ആ സ്ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഭൂമിയ്ക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ. ദേശീയ മാധ്യമങ്ങളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഈ രക്ഷപ്പെടലിനെ ഓര്‍ത്ത് വിതുമ്പുകയാണ് ഭൂമി.

അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റല്‍ മെസിലേക്കാണ് വിമാനം ഇടിച്ചത്. സംഭവത്തില്‍ 50ഓളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം പോലീസ് സീല്‍ ചെയ്തു. അപകടത്തില്‍ 133 പേര്‍ മരിച്ചു എന്നാണ് വിവരം. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്ര ചെയ്യേണ്ട വ്യക്തിയായിരുന്നു ഭൂമിയും. എന്നാല്‍ അഹമ്മദാബാദിലെ ഉച്ച സമയത്തെ ട്രാഫിക് ബ്ലോക്കില്‍ പെട്ട് ഭൂമി വലഞ്ഞു. ഇതുകാരണമാണ് ചെക്കിംഗ് സമയത്തിന് മുമ്പ് വിമാനത്താവളത്തില്‍ എത്താന്‍ കഴിയാത്തത്. ലണ്ടനിലേക്കുളള ഭര്‍ത്താവിന്റെ അടുത്തെത്താനായിരുന്നു യാത്ര. അവധിക്കാലത്ത് നാട്ടിലെത്തിയതായിരുന്നു ഭൂമി. ലണ്ടനിലേക്കുള്ള ഈ യാത്രയാണ് റോഡിലെ ട്രാഫിക് ബ്ലോക്കില്‍ നടക്കാതെ പോയത്. പക്ഷേ അത് വലിയ ദുരന്തത്തില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നുവെന്ന് നിരാശയ്ക്കിടെ ഭൂമി തിരിച്ചറിയുന്നുണ്ട്.

Signature-ad

ഭൂമി ഒറ്റയ്ക്കായിരുന്നു ലണ്ടനിലേക്ക് യാത്ര പദ്ധതിയിട്ടത്. ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്. ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനായിരുന്നു യാത്ര. രണ്ടു വര്‍ഷം മുമ്പാണ് ഭൂമി ബ്രിട്ടണിലേക്ക് പോയത്. അതിന് ശേഷം ഇത്തവണ അവധിക്കായി നാട്ടിലേക്ക് വന്നു. ആ മടക്കയാത്രയാണ് ദുരന്തമാകാതെ പോയത്. വിമാനത്താവളത്തിന്റെ പുറത്തേക്ക് ഭൂമി എത്തിയത് ഒന്നരയോടെയാണ്. അതു കഴിഞ്ഞ് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിമാനം പൊട്ടിത്തെറിച്ചു. ഇത് അറിഞ്ഞ് ഭൂമി ദൈവത്തിനോട് നന്ദി പറഞ്ഞു. അപ്പോഴും മനസ്സും ശരീരവും തളരുകയായിരുന്നു-ഭൂമി പറയുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ റണ്‍വേ 23ല്‍നിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയര്‍ന്നത്. ടേക് ഓഫിനു തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീഴുകയും കത്തുകയുമായിരുന്നു. അപകടത്തിനു മുന്‍പേ വിമാനത്തിന്റെ സഹപൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് ‘മേയ് ഡേ’ മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ഇതിനു പ്രതികരണം നല്‍കിയെങ്കിലും ഇതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനം അപകടത്തിലാണെന്ന് നല്‍കുന്ന സൂചനയാണ് മേയ് ഡേ കോള്‍.

 

Back to top button
error: