Month: June 2025

  • Social Media

    മദ്യപാനിയെന്ന് അധിക്ഷേപങ്ങള്‍, ഉര്‍വശി നല്‍കിയ മറുപടി; ആശുപത്രിയില്‍ നിന്നും മകളെ കാണാന്‍ വന്നപ്പോള്‍

    ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പം സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ഉര്‍വശി. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധത്തിലെ മകള്‍ തേജാലക്ഷ്മി ഉര്‍വശിക്കൊപ്പം എപ്പോഴും സമയം കണ്ടെത്താറുണ്ട്. മനോജ് കെ ജയനും ഉര്‍വശിയും പിരിഞ്ഞപ്പോള്‍ ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ പ്രശ്‌നമായത് മകളുടെ കസ്റ്റഡി അവകാശമായിരുന്നു. മകളെ തനിക്കൊപ്പം വിടുന്നില്ലെന്ന് ഉര്‍വശി ആരോപിച്ചു. ഉര്‍വശി മദ്യപാനിയാണെന്ന ആരോപണം അന്ന് ഉയര്‍ന്ന് വന്നിരുന്നു. നടി ജീവിതത്തില്‍ ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു ഇത്. മദ്യപിക്കുന്നെന്ന ആരോപണത്തിന് ഒരിക്കല്‍ ഉര്‍വശി മറുപടി നല്‍കിയിട്ടുമുണ്ട്. ഒരാള്‍ വാശിപ്പുറത്ത് പറയുന്ന ആരോപണങ്ങള്‍ കേള്‍ക്കുന്ന ആളുകള്‍ അതേ രീതിയില്‍ എടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ വിളിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് അത്രയ്ക്ക് പ്രാധാന്യമേ കൊടുക്കൂ. കാരണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചു. വിവാഹം കഴിക്കാതെ പ്രണയം ആറ് വര്‍ഷം. 14 വര്‍ഷം ഒരുമിച്ചുള്ള ജീവിതത്തില്‍ എങ്ങും പറയാതെ പെട്ടെന്ന് ഒരാള്‍ ഒരു…

    Read More »
  • Breaking News

    ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജലഹരി കേസില്‍ കുടുക്കി; മുഖ്യആസൂത്രക മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍, കസ്റ്റഡിയിലായത് മരുമകളുടെ സഹോദരി

    തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ച നാരായണ ദാസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എന്‍എസ്ഡി സ്റ്റാമ്പ് ലിവിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10,000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കള്ളക്കേസിന്…

    Read More »
  • Breaking News

    മോദിയുടെയും അമിത്ഷായും വിശ്വസ്തന്‍, ലണ്ടനിലുള്ള ഭാര്യയെ കാണാന്‍ യാത്ര; രൂപാണിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും

    അഹമ്മാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. 2016 മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്തിന്റെ 16 ാം മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വസ്തന്‍. ഇവരുടെ ആശിര്‍വാദത്തോടെ 2016 ആഗസ്റ്റില്‍ മുഖ്യമന്ത്രി പദത്തിലേക്ക്… സംവരണസമരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിപട്ടേല്‍ പരാജയപ്പെട്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രി പദത്തിലെത്തിയത്. അതുവരെ ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത തൊഴില്‍ മന്ത്രിയായിരുന്നു രൂപാണി. 2017 ല്‍ തെരഞ്ഞെടുപ്പ് ഫലം മോശമായെങ്കിലും കേന്ദ്രനേതാക്കളുമായുള്ള അടുപ്പം കാരണം രണ്ടാംമൂഴം ലഭിക്കുകയായിരുന്നു. 1956 ല്‍ മ്യാന്‍മറിലെ യംഗോനിലെ ജയിന്‍ ബനിയ കുടുംബത്തിലാണ് വിജയ് രൂപാണിയുടെ ജനനം.രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കുടുംബം രാജ്‌കോട്ടിലേക്ക് തിരിച്ചുവന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് ആര്‍എസ്എസിലും 1971 ല്‍ ജനസംഘത്തിലും പിന്നീട് ബിജെപിയിലും അംഗമായി……

    Read More »
  • Crime

    ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച് ഡോക്ടര്‍

    അഗര്‍ത്തല: യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ കാമുകിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ത്രിപുരയിലാണ് സംഭവം. അഗര്‍ത്തല സ്വദേശിയായ ഷരിഫുള്‍ ഇസ്ലാം (27) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ ബന്ധുക്കളായ ഡോ. ദിബാകര്‍ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗര്‍ത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയതു. ധലായി ജില്ലയിലാണ് സംഭവം. ഷെരീഫുളും ചന്ദ്രപുര്‍ സ്വദേശിനിയായ 20 കാരിയായ യുവതിയും പ്രണയത്തിലായിരുന്നു. ദിബാകര്‍ സാഹയ്ക്ക് അതേ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകര്‍, പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിനെ എതിര്‍ത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കാത്തതെന്ന് ഇയാള്‍ വിശ്വസിച്ചു. ഷരീഫുള്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്റെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായപ്പോഴാണ്…

    Read More »
  • Breaking News

    കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍, പിടിവീണത് ബസ് യാത്രയ്ക്കിടെ

    കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ…

    Read More »
  • Breaking News

    ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

    ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന്…

    Read More »
  • Breaking News

    ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം

    ടെഹ്‌റാന്‍: മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്രയേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിന്റെ ‘ഓപ്പറേഷന്‍ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ഡ്രോണുകളാണ് ഇറാന്‍ ഇസ്രയേലിലേക്കു തൊടുത്തത്. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന് ‘കയ്‌പേറിയതും വേദനാജനകവുമായ’ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നല്‍കി. സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടു, ഇറാന് വന്‍ ആഘാതം; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ഇറാന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധ നിര്‍മാണത്തില്‍ ഇറാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

    Read More »
  • Kerala

    മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

    കാസര്‍ഗോഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് സസ്‌പെന്‍ഷന്‍. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം… നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ…

    Read More »
  • Breaking News

    പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം…

    പത്തനംതിട്ട: ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍. 5 വര്‍ഷം മുന്‍പ് മസ്‌കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്. അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിര്‍ത്തി മടങ്ങി. മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍ വീടുപണി തീര്‍ത്ത് എത്രയും വേഗം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ…

    Read More »
  • Breaking News

    സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടു, ഇറാന് വന്‍ ആഘാതം; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

    ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് കനത്ത ആഘാതം. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞന്‍മാരും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ റൈസിങ് ലയണില്‍’ കൊല്ലപ്പെട്ടവരില്‍ ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. 2010-ല്‍…

    Read More »
Back to top button
error: