Month: June 2025

  • Breaking News

    ഇനി വെറും ചേരയല്ല, ചേര സാര്‍! സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു

    തിരുവനന്തപുരം: ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്‌നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്നേക് എന്ന പേര് ലഭിച്ചതും ചേരയുടെ ഈ സ്വഭാവം കൊണ്ടാണ്. ചേരയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റ് വിഷ പാമ്പുകള്‍ കുറവാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഉണ്ടായ വര്‍ധനയും ഇത്തരം ഒരു ശുപാര്‍ശയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്‌ക്കൊപ്പം ഇനി സംസ്ഥാന…

    Read More »
  • Breaking News

    രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് താനല്ലെന്ന് അമ്മാവന്‍; ശ്രീതുവിനേയും സഹോദരനേയും നുണ പരിശോധനയ്ക്ക് വിധേയമാക്കും; എല്ലാത്തിനും പിന്നില്‍ പോലീസ് ബുദ്ധിയോ? ബാലരാമപുരം കേസില്‍ വഴിത്തിരിവ്

    തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍ മൊഴി മാറ്റി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി. ഇതോടെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള തീരുമാനത്തിലാണ് പൊലീസ്. ശ്രീതുവുമായി ഒരു പോലീസുകാരന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പോലീസുകാരനാണ് ഹരികുമാറിനെ കൊണ്ട കള്ളമൊഴി കൊടുത്തതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ശ്രീതുവിനെതിരെ ജോലി തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഈ തട്ടിപ്പില്‍ ഈ പോലീസുകാരനും പങ്കുണ്ടായിരുന്നു. തന്റെ ഭര്‍ത്താവാണെന്ന വ്യാജേന ഈ പോലീസുകാരനുമായി ശ്രീതു പല സ്ഥലത്തും കറങ്ങിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാര്‍ മൊഴി നല്‍കിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇയാളുടെ മൊഴി മാറ്റത്തോടെ, നുണപരിശോധനയ്ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. ശ്രീതുവുമായുളള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഈ കേസില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. അതിനിടെയാണ് മൊഴി മാറ്റുന്നത്.…

    Read More »
  • Breaking News

    ചോദിച്ചത് മൂന്ന്, ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും വാങ്ങിയവരും അറസ്റ്റില്‍

    മലപ്പുറം: തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ് ദമ്പതികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പൊലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ തമിഴ്നാട് സ്വദേശി ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ കാണാനില്ലാത്തത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവര്‍ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം തുറന്നുപറഞ്ഞത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് കീര്‍ത്തനയും ശിവയും പൊലീസിനോട് പറഞ്ഞു. പിന്നാലെ കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തിയത്. മൂന്നുലക്ഷം രൂപയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികള്‍…

    Read More »
  • Breaking News

    മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പോലീസുകാരെ കണ്ടെത്താന്‍ 11 ദിവസം; സേനയ്ക്കുള്ളില്‍ വിമര്‍ശനം

    കോഴിക്കോട്: മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് നഗരത്തിലെ 2 പൊലീസ് ഡ്രൈവര്‍മാരെ കണ്ടെത്താന്‍ പൊലീസിനു വേണ്ടി വന്നതു 11 ദിവസം. ഇതു പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ എല്ലാ നീക്കങ്ങളും വ്യക്തമായി അറിയുന്ന പ്രതികള്‍ കീഴടങ്ങുമെന്ന് ആദ്യം കരുതിയെങ്കിലും ജില്ലയിലെ പൊലീസ് സേനയെ പ്രതികള്‍ വട്ടം കറക്കി. താമരശ്ശേരി ചുരം കയറിയെന്ന സൂചനയെ തുടര്‍ന്ന് ഒടുവില്‍ പൊലീസിന്റെ എല്ലാ അന്വേഷണ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് ‘ഓപ്പറേഷന്‍ ഹെയര്‍പിന്‍’ എന്ന പേരില്‍ അന്വേഷണ സംഘം രൂപീകരിച്ചത്. കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടെന്ന വിവരം പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നു വൈകിട്ട് വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 പൊലീസുകാരെയും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. വൈകിട്ട് പ്രതികളെ കേസില്‍ പ്രതി ചേര്‍ത്തു സസ്‌പെന്‍ഡ് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാനും വൈകി. ഇതോടെ 2 പേരും മുങ്ങുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ നടക്കാവ് ഇന്‍സ്‌പെക്ടറും എസ്‌ഐയും ഉള്‍പ്പെട്ട…

    Read More »
  • Breaking News

    മുട്ട പൊട്ടിച്ചപ്പോള്‍ പ്ലാസ്റ്റിക്കും റബറും! ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തില്‍; മറ്റുചിലത് റബര്‍ പന്ത് പോലെ

    വയനാട്: തമിഴ്‌നാട് സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച് കുറഞ്ഞ വിലയില്‍ വിറ്റ താറാവ് മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവര്‍ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവര്‍ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേര്‍ മുട്ടകള്‍ വാങ്ങിയിരുന്നു. വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകള്‍ തമ്മില്‍ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവര്‍ പറയുന്നു. ചിലര്‍ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ വെളുത്ത നിറത്തിലുള്ള റബര്‍ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കാനും പരിശോധന നടത്താനുമായി മുട്ടകള്‍ സൂക്ഷിച്ചു…

    Read More »
  • Breaking News

    ദൈവ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നു, ദയ കാണിക്കില്ലെന്നും ഖമനേയി; ഹൈപ്പര്‍സോണിക് മിസൈലുകളും ഇറാന്‍ തൊടുത്തു

    ടെല്‍ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. എക്‌സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്. ‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാന്‍ ഇസ്രായേലിലേക്ക് ഡ്രോണാക്രമണവും നടത്തി. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വേഗതയില്‍ (മാക് 5ന് മുകളില്‍) സഞ്ചരിക്കാന്‍ കഴിവുള്ള ആധുനിക ആയുധ സംവിധാനമാണ് ഹൈപ്പര്‍ സോണിക് മിസൈല്‍. അതിവേഗതയും പറക്കുമ്പോള്‍ ദിശ മാറ്റാനുള്ള കഴിവുമാണ് സാധാരണ മിസൈലുകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടു.…

    Read More »
  • Breaking News

    അവശയായ മൈസൂര്‍കാരിയെ റോഡില്‍ ഉപേക്ഷിച്ച് മുങ്ങി, ടയര്‍ പഞ്ചറായതോടെ കുടുങ്ങി; വന്നത് 3 മലയാളികള്‍ക്കൊപ്പം യുവതി

    കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ എലോക്കരയില്‍ മൈസൂരു സ്വദേശിയായ യുവതിയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാര്‍ യുവതിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കൂടത്തായി സ്വദേശി മുഹമ്മദ് നിസാ(31)മിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ നിസാം ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുന്നത് ഒരു ഓട്ടോഡ്രൈവര്‍ കണ്ടിരുന്നു. യുവതിയെ ഇറക്കിവിട്ടശേഷം യാത്രതുടര്‍ന്ന നിസാം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് എലോക്കരയിലെ ടയര്‍കടയില്‍ വാഹനവുമായെത്തി. ടയര്‍ മാറ്റിയെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍പേ വഴി പണം അയച്ചുതരാന്‍ സുഹൃത്തുക്കളെ വിളിച്ചു. തുടര്‍ന്ന് പണം അയച്ചുകിട്ടാന്‍ കാത്തിരിക്കുന്നതിനിടെയാണ് നേരത്തേ സംഭവം കണ്ട ഓട്ടോഡ്രൈവര്‍ നിസാമിന്റെ വാഹനം തിരിച്ചറിഞ്ഞത്. ഇതോടെ പോലീസെത്തി നിസാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, യുവതിയെ കാറില്‍ കയറ്റിയത് താമരശ്ശേരി ടൗണില്‍നിന്നാണെന്നാണ് നിസാമിന്റെ മൊഴി. താമരശ്ശേരിവരെ യുവതിയെ എത്തിച്ചത് മറ്റൊരാളാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മലയാളികളായ മൂന്നുപേര്‍ക്കൊപ്പമാണ് വന്നതെന്ന് മൈസൂരു സ്വദേശിയായ യുവതിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ്…

    Read More »
  • Breaking News

    കടലിനടിയില്‍ വിള്ളല്‍, പിന്നാലെ സുനാമി; മൂന്ന് ആഴ്ചക്കുള്ളില്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം?

    തന്റെ പ്രവചനങ്ങളാല്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ സ്ത്രീയാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ. അവരുടെ 90 ശതമാനം പ്രവചനവും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. സെപ്തംബര്‍ 11ലെ ഭീകരാക്രമണം,? ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ല്‍ വാംഗ മരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങള്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അടുത്തിടെ റിയോ നടത്തിയ പ്രവചനം ഏഷ്യയുടെ ചില ഭാഗങ്ങളില്‍ വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. 2025ല്‍ ജപ്പാനില്‍ വലിയൊരു ദുരന്തം വരുന്നുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ജൂണ്‍ അവസാനത്തിനും ജൂലായ് ആദ്യത്തിനുമിടയിലുള്ള വിമാന ബുക്കിംഗുകളില്‍ 83 ശതമാനം കുറവ് ഉണ്ടായി. 2025 ജൂലായ് അഞ്ചിന് ജപ്പാനിനും ഫിലിപ്പീന്‍സിനും ഇടയിലുള്ള കടലിനടിയില്‍ ഒരു വിള്ളല്‍ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമാണ് പ്രവചനം. ഇത് വിനോദസഞ്ചാരികളില്‍…

    Read More »
  • Kerala

    വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

    കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്ട്രോ, കവറുകള്‍, ബേക്കറി ബോക്സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം. വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍…

    Read More »
  • Breaking News

    ദുരന്തഭൂമിയില്‍നിന്ന് കിട്ടിയത് 70 പവന്‍ സ്വര്‍ണം; മരിച്ച 162 പേരെ തിരിച്ചറിഞ്ഞു; അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്‍ഷുന്‍സ് ക്ലെയിം 4000 കോടി കടക്കും

    ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. വിമാനാപകടമുണ്ടായ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ പരിസരത്തുനിന്ന് പോലീസിന് ലഭിച്ചത് എഴുപത് പവനോളം സ്വര്‍ണം. കെട്ടിടനിര്‍മാതാവായ രാജു പട്ടേലും സുഹൃത്തുക്കളുമാണ് അപകടദിവസം എഴുപത് പവനോളം ആഭരണങ്ങള്‍ കണ്ടെത്തി പോലീസിന് കൈമാറിയത്. ആഭരണങ്ങള്‍ക്കു പുറമെ, 80000 രൂപയും പാസ്‌പോര്‍ട്ടുകളും മതഗ്രന്ഥങ്ങളുമൊക്കെ ലഭിച്ചിരുന്നു. അതേസമയം, അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 47.5 കോടി ഡോളര്‍ (ഏകദേശം 4967 കോടി രൂപ) വരെയാകാമെന്ന് റിപ്പോര്‍ട്ട്. ഇത് വിമാനത്തിന്റെ മൂല്യത്തിന്റെ 2.5 മടങ്ങിലധികം വരുമെന്ന് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (GIC Re) വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ചെലവേറിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ഒന്നായിരിക്കും അഹമ്മദാബാദ് വിമാനാപകടത്തിലുണ്ടാകുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാം കക്ഷി…

    Read More »
Back to top button
error: