Breaking NewsKeralaLead NewsNEWS

മുട്ട പൊട്ടിച്ചപ്പോള്‍ പ്ലാസ്റ്റിക്കും റബറും! ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തില്‍; മറ്റുചിലത് റബര്‍ പന്ത് പോലെ

വയനാട്: തമിഴ്‌നാട് സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച് കുറഞ്ഞ വിലയില്‍ വിറ്റ താറാവ് മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവര്‍ പറയുന്നു.

100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവര്‍ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേര്‍ മുട്ടകള്‍ വാങ്ങിയിരുന്നു. വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു.

Signature-ad

ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകള്‍ തമ്മില്‍ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവര്‍ പറയുന്നു. ചിലര്‍ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ വെളുത്ത നിറത്തിലുള്ള റബര്‍ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കാനും പരിശോധന നടത്താനുമായി മുട്ടകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

Back to top button
error: