Month: June 2025

  • Breaking News

    ബങ്കര്‍വേധ മിസൈലുകള്‍ക്കും തൊടാനാകാത്ത ആഴത്തില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയം; അറുപതു ശതമാനം ആണവ സമ്പുഷ്ടീകരണം; ഇസ്രയേല്‍ ചോര്‍ത്തിയ രഹസ്യങ്ങളില്‍ പര്‍വതാന്തര ടണലുകളുടെ രൂപരേഖയും; ട്രംപ് ലക്ഷ്യമിടുന്നതും ഫോര്‍ദോ; മറ്റു രണ്ട് ആണവ നിലയങ്ങളുടെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍ തന്ത്രം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

    ടെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തിട്ടും പര്‍വതാന്തര്‍ഭാഗത്ത് ആഴത്തില്‍ ടണലുകള്‍ക്കുള്ളില്‍ നിര്‍മിച്ച ഫര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ തൊടാന്‍ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഇതു ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം എത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദോ ആണവ നിലയത്തിനു കേടുപാടുണ്ടാക്കാന്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേല്‍ തകര്‍ത്ത ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും നിഗൂഢമെന്ന് അറിയപ്പെടുന്ന ഫോര്‍ദോയില്‍ രണ്ടായിരം സെന്‍ട്രിഫ്യൂഗുകളിലായി അറുപതു ശതമാനം ന്യൂക്ലിയര്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണു വിവരം. നാതന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണ നിലയങ്ങള്‍ക്ക് കാര്യമായ തകരാറാണ് ഇസ്രയേല്‍ ആക്രമണത്തിലുണ്ടായത്. ഇതിന്റെ കൂടുതല്‍ മിഴിവാര്‍ന്ന ഉപഗ്രഹ ചത്രങ്ങളും മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ടു. ALSO READ    സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്;…

    Read More »
  • Crime

    കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; ദൃക്സാക്ഷി 9കാരനായ മകൻ, ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റിൽ

          അമ്മയും കാമുകനും ചേർന്ന് സ്വന്തം  പിതാവിനെ കൊലപ്പെടുത്തിയതിന്   9വയസ്സുള്ള മകൻ ദൃക്സാക്ഷി. രാജസ്ഥാൻ ആൽവാറിലെ ഖേർലി എന്ന പ്രദേശത്താണ് സംഭവം. വീരു എന്നു വിളിക്കുന്ന മാൻ സിങ് ജാദവാണ് കൊല്ലപ്പെട്ടത്. മകൻ്റെ നിർണായക മൊഴിയിൽ അമ്മ അനിത, കാമുകനായ കാശിറാം പ്രജാപത്, സഹായി ബ്രിജേഷ് ജാദവ് എന്നീ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 7 നാണ് മാൻ സിങ് ജാദവിനെ അനിതയും കാശിറാമും ചേർന്ന് വാടകക്കൊലയാളികളുടെ സഹായത്തോടെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയത്. മരണം ഹൃദയാഘാതത്തെ തുടർന്നാണ്  എന്നാണ് അനിത ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. പക്ഷേ 9 വയസ്സുകാരനായ മകന്റെ മൊഴി ഒടുവിൽ കേസിന്റെ ചുരുളഴിച്ചു. സംഭവ ദിവസം രാത്രിയിൽ വീടിന്റെ പ്രധാന ഗേറ്റ് അനിത മനഃപൂർവം തുറന്നിട്ടു. അർധരാത്രിയോടെ, കാശിറാം മറ്റു നാലു പേരോടൊപ്പം വീട്ടിൽ വന്നു. മാൻ സിങ് ഉറങ്ങി കിടന്ന കിടക്കയ്ക്കു സമീപം 6 പേരും എത്തി. പിന്നീട് മാൻ സിങ്ങിനെ തലയിണ…

    Read More »
  • Breaking News

    സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്; മുന്നണിയില്‍ വനിതകള്‍, പിന്നണിയില്‍ പുരുഷന്‍മാരും

    മലയാലപ്പുഴ: കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയില്‍ എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്‍റെ നേതാവ് രതി. പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല പൊട്ടിച്ച കേസിലെ മുഖ്യപ്രതിയായ രതിയാണ് വില്‍പന രീതി പറഞ്ഞത്. കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പൊള്ളാച്ചിയില്‍ വില്‍ക്കും. വില്‍ക്കുന്നത് രതിയുടെ ഭര്‍ത്താവ് ഇളയരാജയും സുഹൃത്ത് ശക്തിവേലും ചേര്‍ന്നാണ്. പാലക്കാട് ചിറ്റൂരിലാണ് രതി താമസം. പൊള്ളാച്ചിയില്‍ നിന്നുള്ള മോഷണ സംഘത്തെ നയിച്ച് എത്തുന്നത് ശ്രീലങ്കന്‍ തമിഴ് വംശജയായ രതിയാണ്. മാല പൊട്ടിച്ചാലുടന്‍ പല കൈകളിലൂടെ അതിവേഗം കൈമാറി പൊള്ളാച്ചിയില്‍ എത്തിക്കും. രതിയെ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഘത്തിലെ ഉയരംകൂടിയ രതി, സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാൾ…

    Read More »
  • Breaking News

    മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് ‘മില്‍ന’ പാല്‍പായ്ക്കറ്റ്; സ്വകാര്യ ഡയറി കമ്പനിക്ക് ഒരുകോടി പിഴ; കോടതിച്ചെലവായി എട്ടുലക്ഷം വേറെയും അടയ്ക്കണം; വ്യാജ പതിപ്പ് ഇറക്കി ലാഭം കൊയ്യാനുള്ള നീക്കത്തില്‍ വിജയം ഒരുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍

    കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിശ്വസ്തതയുമുള്ള മില്‍മയെ അനുകരിച്ചു കോടികള്‍ കൊയ്യാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനു തിരിച്ചടി. മില്‍മയ്ക്കു പകരം മില്‍ന എന്ന പേരില്‍ മില്‍മയുടെ അതേ പായ്ക്കറ്റ് അനുകരിച്ചാണ് കമ്പനി രംഗത്ത് എത്തിയത്. ഇതിനെതിരേ പരാതി ഉയര്‍ന്നതോടെ മില്‍ന എന്ന സ്വകാര്യ ഡയറിക്കെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടിപിഴ ചുമത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പിറക്കി ലാഭം കൊയ്യാനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ പേര് ഉല്‍പ്പനങ്ങളുടെ പായ്ക്കിങ്ങിലെ രൂപ കല്‍പന എന്നി അതേപടി പകര്‍ത്തിയ മില്‍ന എന്ന കമ്പനിക്കാണ് ഒരുകോടി രൂപയും ആറു ശതമാനം പിഴ പലിശയും അടയ്ക്കാന്‍ കോടതി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴശിക്ഷ വിധിച്ചത്. കോടതിച്ചെലവും പലിശയും സഹിതം എട്ടുലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റിപ്പത്തുരൂപ വെറെയും അടയ്ക്കണം. ഈ കമ്പനിക്കെതിരെ ഒരുവര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണു മില്‍മയ്ക്ക് അനുകൂല വിധി ലഭിച്ചത്. മില്‍മയെപ്പോലെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ…

    Read More »
  • Breaking News

    അമേരിക്കയുടെ ലക്ഷ്യം ഫര്‍ദോ ആണവ കേന്ദ്രം; കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചു; ‘ഇറാന്‍ 40 വര്‍ഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ ഭീഷണിപ്പെടുത്തുന്നു’; ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്‌

    ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും രൂക്ഷമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചപ്പോൾ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. “ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു,” എന്നും ട്രംപ് ആരോപിച്ചു. ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലിനൊപ്പം സൈനിക നടപടികളിൽ പങ്കാളിയായാൽ അത് പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും ഖമനയി പറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രയേലിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം…

    Read More »
  • Breaking News

    ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല; എം.വി. ഗോവിന്ദനെ തിരുത്തി പിണറായി വിജയന്‍; തെരഞ്ഞെടുപ്പു കാലത്ത് സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; വി.ഡി. സതീശനെയും സുധാകരനും ഒളിയമ്പ്‌

    തിരുവനന്തപുരം: ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുൻ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ജനതാപാർട്ടിയോട് സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ, ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്‍റ്  കെ. സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. “ചില ഫോട്ടോകൾ ചിലർ താണുവണങ്ങുന്നത് കണ്ടല്ലോ,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നത് മുൻ കെ.പി.സി.സി പ്രസിഡന്‍റല്ലേ?” എന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Breaking News

    ‘രാജാസാബി’ൽ മലയാളി സാന്നിധ്യം; പ്രഭാസിൻറെ ഹൊറർ- ഫാൻറസി ചിത്രത്തിന് ബ്രഹ്മാണ്ഡ സെറ്റൊരുക്കിയത് തലശ്ശേരിക്കാരൻ രാജീവൻ നമ്പ്യാർ

    Read More »
  • Breaking News

    വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതിയായി; പൊതുമരാമത്ത്, കിഫ്ബി, കൊങ്കണ്‍ എന്നിവ സംയുക്തമായി നിര്‍മിക്കും; പദ്ധതി ചെലവ് 2134 കോടി; നിര്‍മാണ ഉദ്ഘാടനം ജൂലൈയില്‍

    കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായത്. മെയ് 14– 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത…

    Read More »
  • Breaking News

    ബിസിസിഐക്കു കനത്ത തിരിച്ചടി; കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നല്‍കണം

    മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പിൽ പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചാഗ്ല പറഞ്ഞു. 2011 ഐപിഎൽ നാലാം സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളിച്ചത്. ഫ്രാഞ്ചൈസി ഫീസ് നൽകാതെ ബിസിസിഐയുമായുള്ള കരാർ ലംഘിച്ചു എന്നാരോപിച്ചാണ് ടീമിനെ പുറത്താക്കിയത്. പിന്നീട് തുക നൽകാൻ ശ്രമിച്ചെങ്കിലും ടീം ഉടമകളെ ബിസിസിഐ മടക്കി. തുടർന്ന് കരാർ ലംഘിച്ചിട്ടില്ലെന്നും ടൂർണമെന്റിൽനിന്ന് പുറത്താക്കിയത് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നുമുള്ള പരാതിയുമായി ടീം ഉടമകൾ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 2015ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ സി ലഹോതി കൊച്ചി…

    Read More »
  • Breaking News

    കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം! പിന്നില്‍ മറ്റെന്തോ; വിശദമായി അന്വേഷിക്കാന്‍ മേഘാലയ പോലീസ്

    ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ ഇന്ദോര്‍ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡി.ജി.പി ഇദാഷിഷ നോണ്‍ഗ്രാങ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. ”കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം പ്രതികള്‍ പറയുന്നതുപോലെ ശരിയായ രീതിയില്‍ ഒത്തുചേരുന്നില്ല. പിന്നില്‍ മറ്റുവല്ലതുമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാന്‍ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇതൊരു ത്രികോണപ്രണയമായി തോന്നുന്നുണ്ടെങ്കിലും, ഇതായിരിക്കും ഏക കാരണം എന്ന് പറയാന്‍ കഴിയില്ല. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.” ഡിജിപി പറഞ്ഞു. മെയ് 23-നാണ് മധുവിധു ആഘോഷിക്കുന്നതിനിടെയാണ് വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനത്തിന്റേയും കാമുകന്‍ രാജ് കുശ്വാഹയുടെയും പദ്ധതികളനുസരിച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. സോനം, കുശ്വാഹ, മൂന്ന് വാടകക്കൊലയാളികള്‍ എന്നിവര്‍ ജൂണ്‍ ഒമ്പതിന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍നിന്ന്…

    Read More »
Back to top button
error: