LocalNEWS

യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും

കോട്ടയം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അയര്‍ക്കുന്നം യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും സംസ്ഥാന വൈസ്പ്രസിഡന്റ് എം.പ്രഭാകരന്‍നായര്‍ ഉത്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ സ്‌ക്കൂളുകളില്‍ നിന്നും SSLCക്ക് ഫുള്‍ A+ ലഭിച്ച 37 വിദ്യാര്‍ത്ഥികളെ പള്ളം ബ്‌ളോക്ക് പ്രസിഡണ്ട് പി.പി.പത്മനാഭന്‍ മെമന്റോ നല്കി അനുമോദിച്ചു.

യൂണിറ്റ് പ്രസിഡണ്ട് എം.എന്‍.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി പി.ജെ.കുര്യന്‍ സ്വാഗതംപറഞ്ഞു. ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് റ്റി.വി. മോഹന്‍കുമാര്‍, ബ്‌ളോക്ക് ട്രഷറര്‍ കെ.എസ്. വാസവന്‍, യൂണിറ്റ് രക്ഷാധികാരികളായ മാത്യു അപ്പച്ചേരില്‍, മാത്യു കുന്നപ്പള്ളി, ബ്‌ളോക്ക് കമ്മറ്റി അംഗങ്ങളായ രാജപ്പന്‍, റ്റി.റ്റി.രമണി, ജോയിന്റ് സെക്രട്ടറി എല്‍.ആര്‍.കൃഷ്ണവാര്യര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. യൂണിറ്റ് ട്രഷറര്‍ എം.വി.രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

Back to top button
error: