CrimeNEWS

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

ലക്‌നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 32 കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂണ്‍പുരില്‍ നിന്നുള്ള ശിവം എന്ന തനുവിനെയാണു ശനിയാഴ്ച രാത്രി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ തനു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തനുവിന് ജൂണ്‍ 17ന് കോടതി ജാമ്യം നല്‍കിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Back to top button
error: