Breaking NewsCrimeLead NewsNEWS
പോക്സോ പ്രതി, നാട്ടിലെത്തി ഒളിവില്‍; വിദേശത്തേയ്ക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

ആലപ്പുഴ: പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ മരയ്ക്കാര്‍ പറമ്പില്‍ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിലായിരുന്ന ഷാനവാസിനായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
നാട്ടിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
