Month: June 2025

  • Breaking News

    ഒരുക്കിയിരിക്കുന്നത് മുന്നൂറോളം സ്റ്റാളുകൾ, കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് തിരി തെളിഞ്ഞു

    കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് തിരി തെളിഞ്ഞു. 27, 28, 29 തീയതികളിലാണ് ആഭരണപ്രദർശനം ന‌ടക്കുക. 160 നിർമ്മാതാക്കളും മുന്നൂറോളം സ്റ്റാളുകളും ആണ് എക്സിബിഷനിൽ ഉള്ളത്. ജം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെന്സാലി ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, വേൾഡ് ഗോൾഡ് കൗൺസിൽ ജ്വല്ലറി ഹെഡ് അങ്കേഷ് ജയിൻ ജി ജെ ഇ പി സി ഡയറക്ടർ മൻസൂക്ക് കോത്താരി സ്വാർ ഗ്രൂപ്പ് ചെയർമാൻ രാജേന്ദ്ര ജയിൻ ജി ജെ സി ഡയറക്ടർ അശോക് കുമാർ ജയൻ തമിഴ്നാട് ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ്…

    Read More »
  • Breaking News

    കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍

    കോട്ടയം: പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് മകന്‍ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.        

    Read More »
  • Breaking News

    ആദ്യ കൂടിക്കാഴ്ച, സ്വകാര്യ നിമിഷങ്ങള്‍ തര്‍ക്കത്തില്‍ കലാശിച്ചു; വീട്ടമ്മയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി, കാമുകന്‍ അറസ്റ്റില്‍

    ബംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. എന്‍ജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയില്‍ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. പ്രീതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പുനീത് തൊഴില്‍രഹിതനാണ്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളും ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചാണ് പുനീതിനെ അറസ്റ്റ് ചെയ്തത്. ഹാസനടുത്തുള്ള സ്ഥലത്ത് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിച്ചശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പുനീതിന്റെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെട്ടു. തുടര്‍ന്ന്, മൃതദേഹം കാറില്‍ കയറ്റി ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. ശാരീരിക ബന്ധം തുടരാന്‍ പ്രീതി പണം വാഗ്ദാനം ചെയ്‌തെന്നും അത് നിരസിച്ചപ്പോഴാണ് തര്‍ക്കമുണ്ടായതെന്നും പുനീത് അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    മുന്നിലുള്ളത് വിനയത്തോടെയുള്ള സഹകരണം? ഖത്തറില്‍ നടത്തിയത് അമേരിക്കയുടെ അറിവോടെ പ്രതീകാത്മക ആക്രമണം; ഇറാന്‍ നേരിട്ടത് വന്‍ തിരിച്ചടി; സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു; 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ 250 എണ്ണവും തകര്‍ത്തു; ആയിരം തവണ പോര്‍ വിമാനങ്ങള്‍ പറത്തിയ ഇസ്രായേലിന് നഷ്ടമായത് ഒരു ഡ്രോണ്‍!

    ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ വെടിനിര്‍ത്തലിനു വേണ്ടി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നെന്നും ജൂണ്‍ 24ന് ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അനുമതിയോടെ നടന്ന പ്രതീകാത്മക മിസൈലിടല്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട്. ഇറാന്‍ അയച്ച ഒരു മിസൈല്‍ പോലും അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ടില്ല. അതിലെ ജിപിഎസ് ട്രാക്കിംഗ് പോലും ഖത്തറിലെ ആളൊഴിഞ്ഞ മേഖലകളിലേക്കായിരുന്നെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൈനിക വിദഗ്ധര്‍ ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് പറഞ്ഞു. നാല്‍പതു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണു പനാഗ്. ഇറാനു വിജയം അവകാശപ്പെടാന്‍ അവസരം നല്‍കുകയായിരുന്നെന്നും അവരുടെ ആണവായുധ പദ്ധതികളെ യുദ്ധം സാരമായി ബാധിച്ചെന്നും സൈനിക ശേഷിയില്‍ കാര്യമായ വിടവുണ്ടായെന്നും പനാഗ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഇപ്പോഴും ദുര്‍ബലമാണ്. ഇറാന്‍ കീഴടങ്ങിയെന്നതാണു നഗ്നമായ യാഥാര്‍ഥ്യം. അവര്‍ക്കു സൈനിക ശേഷിയോ യുദ്ധം തുടരാനുള്ള കഴിവോ ഇല്ലായിരുന്നു. വിനയത്തോടെയുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവര്‍ക്കു മുന്നിലുള്ളത്. മറിച്ചായാല്‍ അഫ്ഗാന്റെ വഴിയിലേക്കു നീങ്ങുമെന്നും അധികാരം നഷ്ടമാകുമെന്നുമുള്ള ആശങ്കയുമുണ്ട്.…

    Read More »
  • Breaking News

    ‘ഖമേനി പേടിച്ച് ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ ഒളിച്ചു; അല്ലെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു’; പരമോന്നത നേതാവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍; വെടി നിര്‍ത്തല്‍ ഖമേനി അറിഞ്ഞില്ലെന്ന് ഇറാന്‍ മാധ്യമം; ഇനി ആക്രമിച്ചാല്‍ അമേരിക്കയെ തീര്‍ക്കുമെന്ന് ഖമേനിയും

    ടെല്‍അവീവ്: ഭൂമിക്കടിയില്‍ ഒളിച്ചില്ലായിരുന്നെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെയും വധിക്കുമായിരുന്നെന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍നിന്നു പുറത്തെത്തി അമേരിക്കയ്ക്കും ഇസ്രായേലിനും എതിരേ ആഞ്ഞടിച്ച് ഖമേനിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ‘ഞങ്ങളുടെ കണ്‍വെട്ടത്ത് ഖമേനി ഉണ്ടായിരുന്നെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് വളരെ ആഴത്തില്‍ നിര്‍മിച്ച ഒളിത്താവളത്തില്‍ അഭയം തേടി. ഞങ്ങള്‍ വധിച്ച സൈനിക നേതാക്കള്‍ക്കു പകരം നിയമിച്ച കമാന്‍ഡര്‍മാരുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. അതിനാല്‍ ഖമേനിയെ വധിക്കുക പ്രായോഗികമായിരുന്നില്ല’ എന്നും ഇസ്രയേലിന്റെ കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂണ്‍ 13 നു യുദ്ധമാരംഭിച്ചതിനു പിന്നാലെ ഇസ്രയേല്‍ ഇറാന്റെ മുന്‍നിര കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും വധിച്ചിരുന്നു. ഖമേനിയെ ലക്ഷ്യമിടുമെന്നും ഇറാനിലെ ഭരണകൂടത്തെ മാറ്റി സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇടയ്ക്കിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍, ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ഇറാന്‍…

    Read More »
  • Breaking News

    വെടിനിര്‍ത്തലിനു പിന്നാലെ സ്വന്തം ജനതയ്‌ക്കെതിരേ അടിച്ചമര്‍ത്തല്‍ ആരംഭിച്ച് ഇറാന്‍; അഴിഞ്ഞാടി റവല്യൂഷനറി ഗാര്‍ഡുകള്‍; ചാരന്‍മാരെന്ന് സംശയിച്ച് നിരവധിപ്പേരെ തൂക്കിലേറ്റി; ആയിരക്കണക്കിനുപേര്‍ അറസ്റ്റില്‍; കുര്‍ദുകളും സുന്നികളും ഹിറ്റ്‌ലിസ്റ്റില്‍; പാക്, ഇറാഖ് അതിര്‍ത്തികളില്‍ വന്‍ സൈനിക വിന്യാസം

    ഇസ്താംബുള്‍/ബാഗ്ദാദ്: ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിനു പിന്നാലെ വിമതര്‍ക്കെതിരേ കടുത്ത നടപടികളുമായി ഇറാന്‍. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ട അറസ്റ്റുകളും സൈനിക വിന്യാസവും നടത്തുകയാണെന്ന്് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13ന് ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ചെക്ക്‌പോയിന്റുകളും സൈന്യത്തിന്റെ തെരുവിലെ സാന്നിധ്യവും ഇരട്ടിയായി. ഇതിനു പിന്നാലെ വ്യാപകമായ അറസ്റ്റും ആരംഭിച്ചു. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡുകള്‍ക്കും ആഭ്യന്തര സുരക്ഷാ സേനയെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച വ്യേമയുദ്ധത്തിനൊടുവില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് അട്ടിമറിക്കപ്പെടുമെന്നാണ് ഇസ്രയേലിലെ ഒരു വിഭാഗവും ഇറാനില്‍നിന്നു നാടുവിട്ട പ്രതിപക്ഷ ഗ്രൂപ്പുകളും കരുതിയത്. സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പുള്ള നിരവധിപ്പേരുമായി സംസാരിച്ചെങ്കിലും ഇവര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വരാന്‍ സാധ്യത കുറവാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആഭ്യന്തര സുരക്ഷയുടെ ഭാഗമായി കുര്‍ദ് മേഖലകളിലടക്കം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് മുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. റവല്യൂഷനറി ഗാര്‍ഡുകള്‍, ബാസിജ് പാരാമിലിട്ടറി വിഭാഗങ്ങള്‍ ജാഗ്രതയിലാണെന്നും ആഭ്യന്തര സുരക്ഷയ്ക്കാണു പ്രധാന്യമമെന്നും…

    Read More »
  • Breaking News

    ചുരുളിയില്‍ ഇടഞ്ഞു ജോജു ജോര്‍ജ്; സംവിധായകനു പിന്തുണയുമായി കൂടുല്‍ അഭിനേതാക്കള്‍; തിരക്കഥ വായിച്ചിട്ടാണ് എല്ലാവരും അഭിനയിച്ചതെന്നു ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ഗീതി സംഗീതയും

    കൊച്ചി: ചുരുളി സിനിമയിലെ തെറിയെ ചൊല്ലി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് പരസ്യമായി ഇടഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചുരുളിയിലെ തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഫെസ്റ്റിവലിന് വേണ്ടിയുള്ള സിനിമയെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ആരോപിച്ചു. അതിനിടെ ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ച സംവിധായകന്‍ ലിജോ, ജോജുവിന് നല്‍കിയ പ്രതിഫലത്തിന്റെ രേഖ പുറത്തുവിട്ടു. ലിജോയെ പിന്തുണച്ച് നടന്മാരായ ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും നടി ഗീതി സംഗീതയും പ്രതികരിച്ചു. ചുരുളി കാരണം ഏറ്റവും അനുഭവിച്ചയാള്‍ താനാണെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു കളിയാക്കിയെന്നും ജോജു ആരോപിച്ചു. സിനിമയുടെ തെറിയില്ലാത്ത പതിപ്പ് ഡബ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പണം കൂടുതല്‍ വന്നപ്പോള്‍ ഒടിടിയില്‍ തെറി ഉള്ള വേര്‍ഷന്‍ വിറ്റുവെന്നും ജോജു ആരോപിച്ചു. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ ആരോപണം ഉന്നയിച്ച ജോജുവിനെതിരെ ലിജോ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതോടെ ജോജു ആരോപണം പരസ്യമാക്കുകയായിരുന്നു. ഇതിനിടെയാണ് ലിജോയെ ശരിവച്ച് ചിത്രത്തിലെ നടീനടന്മാര്‍…

    Read More »
  • Breaking News

    കന്യകയായ ഭാര്യയെ അന്വേഷിക്കരുത്! പുരുഷന്‍മാര്‍ക്കുള്ള ഉപദേശമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര

    മുംബൈ: പുരുഷന്‍മാര്‍ക്കുള്ള ഉപദേശമെന്ന മട്ടില്‍ തന്‍റെ പേരില്‍ വന്ന വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. “കന്യകയായ ഭാര്യയെ അന്വേഷിക്കരുത്. പകരം നല്ല പെരുമാറ്റമുള്ള സ്ത്രീയെ നേടുക. കന്യകാത്വം ഒരു രാത്രി കൊണ്ട് അവസാനിക്കും, പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനിൽക്കും”  – ഇതാണ് പ്രിയങ്ക ചോപ്രയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതെത്തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും താരം വിമര്‍ശനങ്ങളും നേരിട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. തന്‍റെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. അത് തന്‍റെ ശബ്ദമല്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു എന്നതുകൊണ്ട് ഇത് സത്യമാകില്ല എന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഇപ്പോൾ വൈറലാകാനുള്ള എളുപ്പവഴിയാണ്. ‘ഈ അവകാശവാദവുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിങ്കുകളോ ഉറവിടങ്ങളോ, അല്ലെങ്കിൽ മറ്റ് പലതും, യഥാർത്ഥമോ വിശ്വസനീയമോ അല്ല. അത്തരം ഉള്ളടക്കത്തിന്‍റെ വിശ്വസനീയതയ്ക്കായി ഒരു മിനിറ്റ് എടുക്കുക, നിങ്ങൾ സ്ക്രോൾ ചെയ്യുന്നതെല്ലാം വിശ്വസിക്കരുത്. ഓൺലൈനിൽ…

    Read More »
  • Breaking News

    ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയ്ക്കുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതല്‍; എന്നിട്ടും ശുഭാംശുവിനും സംഘത്തിനും ബഹിരാകാശ നിലയത്തിലെത്താന്‍ 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ട്? ഡ്രാഗണ്‍ പേടകം പിന്നിട്ടത് 18 ഭ്രമണപഥങ്ങള്‍; അതി സങ്കീര്‍ണമായ ദൗത്യം ഇങ്ങനെ

    ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കമുള്ള നാലുപേരുമായി ആകിസിയം-4 മിഷന്‍ വിജയകരമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.01ന് നാലുപേരെ വഹിച്ച പേടകവുമായി സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കണ്‍-9 ബഹിരാകശത്തേക്കു പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ നാസയുടെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു കുതിപ്പ്. നിരവധി തവണ മാറ്റിവച്ചതിനുശേഷം എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു വിക്ഷേപണം. അല്‍പം വൈകിയെങ്കിലും വിക്ഷേപണം ഏറെ സുഗമമായിരുന്നു. റോക്കറ്റിന്റെ രണ്ടു ഘട്ടങ്ങളും അവയുടെ ജോലി പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ എന്നറിയപ്പെടുന്ന പേടകത്തിന്റെ വേഗം മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്ററായിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഭൂമിയെ മിന്നല്‍വേഗത്തില്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയമായിരുന്നു ലക്ഷ്യം. 28 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തുമെന്നു ദൗത്യത്തിനു ചുക്കാന്‍ പിടിച്ച കമ്പനിയായ ആക്‌സിയം അറിയിച്ചു. ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയിലുള്ള ദൂരത്തേക്കാള്‍ അല്‍പം മാത്രം കൂടുതലുള്ള ഒരു സ്ഥലത്തേക്ക് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന് 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 400 കിലോമീറ്റര്‍…

    Read More »
  • Breaking News

    ശുഭം: ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും; പ്രതീക്ഷിച്ചതിലും നേരത്തേ ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിംഗ് പൂര്‍ത്തിയാക്കി

    ന്യൂയോര്‍ക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും. 28 മണിക്കൂറിലധികം സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിങ് പൂര്‍ത്തിയാക്കിയതോടെയാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് ഡോക്കിങ് നടന്നത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങും. അറുപതിലധികം പരീക്ഷണങ്ങളില്‍ സംഘം ഏര്‍പ്പെടും. ഇന്ത്യയ്ക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നടത്തും. പ്രതീക്ഷിച്ചതിനേക്കാളും മികച്ച അനുഭവമായിരുന്നുവെന്നും ‘ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു. ഇന്നലെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്ര ആരംഭിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു  ആക്സിയം 4 മിഷന്റെ യാത്ര. മിഷന്‍ കമാന്‍ഡറും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ പെഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരും ദൗത്യസംഘത്തിലുണ്ട്.

    Read More »
Back to top button
error: