Month: June 2025

  • Movie

    ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

    കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ്‌ മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. അൻപറിവ്‌ മാസ്റ്റേഴ്സ് , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്ക് വഹ് കൊണ്ട് നഹാസ് കുറിച്ചത്, “ഒരു വമ്പൻ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂർത്തിയാക്കി” എന്നാണ്. ‘ ദുൽഖർ…

    Read More »
  • Movie

    കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

    കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ…

    Read More »
  • Kerala

    ലഹരിയ്ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വിൽ അംബാസഡർ

    കോഴിക്കോട്: കേരളത്തിൽ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി-പോൾ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഡി-സ്റ്റാർട്ട് ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിന്റെ (DiST) നേതൃത്വത്തിൽ ഒരുവർഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി’യും ഉന്നത വിദ്യാഭ്യാസ വകുപ്പും ഈ മഹത്തായ പദ്ധതിക്ക് സഹകരണം നൽകുന്നുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി ക്യാമ്പയിന്റെ ഗുഡ്‌വിൽ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവർത്തകരും സംഗീത സംവിധായകരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ഇൻഫ്ലുവൻസേഴ്‌സും ഈ ഉദ്യമത്തിൽ പങ്കുചേരും. ഡി-പോൾ പ്രിൻസിപ്പൽ ഫാദർ ജോൺ മംഗലത്ത് ഡയറക്ടറായും, പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും…

    Read More »
  • Kerala

    കണക്കുകൂട്ടലുകള്‍ പിഴച്ചു, ഗോവിന്ദന്റെ പരാമര്‍ശം തിരിച്ചടിയായി; വിമര്‍ശനവുമായി എളമരമും രാജീവും

    തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ആയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു ഗോവിന്ദന്റെ പേരെടുത്തു പറയാതെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി.രാജീവ് തുടങ്ങിയവരാണ് ഇക്കാര്യം ഉന്നയിച്ചത്. പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൈക്ക് കണ്ടാല്‍ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുതെന്നു മുഖ്യമന്ത്രി താക്കീത് നല്‍കിയതിനു പിന്നാലെയാണു സെക്രട്ടേറിയറ്റിലും സമാനമായ വിമര്‍ശനം ഉയര്‍ന്നത്. നിലമ്പൂരില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇക്കാര്യം ഗൗരവമായി പരിശോധിച്ചു മുന്നോട്ടുപോകണമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ഏതാണ്ടു പതിനായിരത്തോളം ഇടതുവോട്ടുകള്‍ പി.വി.അന്‍വറിന് ചോര്‍ന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായി മറുപടി നല്‍കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായെന്നും ജില്ലാ നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സംസ്ഥാന സമിതി യോഗത്തിലും ഇതുസംബന്ധിച്ചു ചര്‍ച്ചയുണ്ടാകും.

    Read More »
  • Kerala

    ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, ‘നിരാമയ’ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു

    തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി. നിരാമയയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും വിനിയോഗിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായി നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനമായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ എ എല്‍ സി മുഖേന തുടരുന്നതിന് അനുമതി…

    Read More »
  • Crime

    കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞു, വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത് മൂന്നുദിവസം; 18 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

    കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പോലീസ് പിടികൂടിയത്. വടകര സ്വദേശിയായ പരാതിക്കാരിയെ വെര്‍ച്വല്‍ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് പ്രതികള്‍ പറ്റിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പരാതിക്കാരിയുടെയും മകന്റെയും അക്കൗണ്ടുകളില്‍ നിന്നും പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ കൊടുവള്ളി മേഖലയില്‍ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    തട്ടിക്കൊണ്ടുപോയതിന് തെളിവില്ല; കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി

    തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നു പരാതിക്കാര്‍ പറയുന്നതല്ലാതെ ഇതു സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, പണം തട്ടിച്ചുവെന്ന് ആരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. അന്വേഷണത്തോട് സഹകരിക്കാന്‍ പോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ അത് കേസിനെ ബാധിക്കും എന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി…

    Read More »
  • NEWS

    അഭിനന്ദനെ പിടികൂടിയ പാക് മേജര്‍ കൊല്ലപ്പെട്ടു; മരണം പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിനിടെ

    ഇസ്ലാമബാദ്: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ തെക്കന്‍ വസീരിസ്ഥാന് സമീപം സരാരോഗയില്‍ പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. റാവല്‍പിണ്ടിയിലെ ചക്ലാല ഗാരിസണില്‍ നടന്ന മേജര്‍ ഷായുടെ സംസ്‌കാര പ്രാര്‍ത്ഥനകളില്‍ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ ജിയോ ടിവിയുമായി മേജര്‍ സയ്യിദ് മോയിസ് അബ്ബാസ് ഷാ നടത്തിയ പ്രതികരണം വീണ്ടും സമൂഹമാധ്യമങ്ങളില്‍…

    Read More »
  • Breaking News

    മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊന്നു; അയല്‍ക്കാരിയെ കൊലപ്പെടുത്താനും ശ്രമം

    കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഹില്‍ഡയെയാണു (60) മകന്‍ മെല്‍വിന്‍ മൊണ്ടേറ കൊന്നത്. അയല്‍വാസി ലൊലിറ്റയേയും (30) ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചു. മെല്‍വിന്‍ ഒളിവിലാണ്. ബുധനാഴ്ച രാത്രി അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണു മെല്‍വില്‍ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • India

    ഹിമാചല്‍ മേഘവിസ്‌ഫോടനത്തില്‍ 2 മരണം; 20 പേരെ കാണാനില്ല, വീടുകള്‍ ഒലിച്ചുപോയി

    ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുളു ജില്ലയില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂള്‍ കെട്ടിടം, കടകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ”ഇതുവരെ 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒഴുക്കില്‍പ്പെട്ടതു കാംഗ്രയിലെ ധര്‍മ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനില്‍നിന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്” അധികൃതര്‍ പറഞ്ഞു.

    Read More »
Back to top button
error: