കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍

കോട്ടയം: പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് മകന്‍ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്നു.

അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.