Month: June 2025

  • Breaking News

    അന്‍വറിനെച്ചൊല്ലി ഭിന്നത തുടരുന്നു; യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി

    തിരുവനന്തപുരം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അന്‍വറിനെ എടുക്കേണ്ടതില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോണ്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അറിയിച്ചത്. അതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. അന്‍വറിന്റെ സഹായമില്ലാതെയാണ് നിലമ്പൂരില്‍ ജയിച്ചതെന്നും അംഗങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള മോദി സ്തുതിയില്‍ പാര്‍ട്ടി എം.പി ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. ജമാ അത്തെ ഇസ്സാമി ബന്ധത്തെ ചൊല്ലിയും യോഗത്തില്‍ ഭിന്നതയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മുന്നേറാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. അതിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അതിനുമുന്‍പായി പാര്‍ട്ടി പുനഃസംഘടയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു.  

    Read More »
  • Breaking News

    അമ്മയെ മകന്‍ വെട്ടിക്കൊന്നത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ; വിവരം പുറത്തറിയിച്ചത് ലഹരിക്കടിമയായ പ്രതി തന്നെ

    കോട്ടയം: പള്ളിക്കത്തോട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. അരവിന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീടിനോട് ചേര്‍ന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അരവിന്ദ് തന്നെയാണ് വിവരം അടുത്തവീട്ടില്‍ ചെന്ന് പറഞ്ഞത്. അയല്‍വീട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍ അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് പറയുന്നു. 20 വര്‍ഷം മുന്‍പ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു. തുടര്‍ന്ന് സിന്ധു കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്.

    Read More »
  • Breaking News

    എന്റെ തലതൊട്ടപ്പനെന്ന് മഞ്ജു! ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാളെന്ന് സരയു

    ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. ഏറ്റവും പുത്തന്‍ ചിത്രമായ ജെ.എസ്.കെയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിച്ചാല്‍ ഏറെ സന്തോഷകരമായ ഒരു പിറന്നാള്‍ ദിനമാണ് കടന്നു പോയത്. നാല് മക്കള്‍ക്കും ഭാര്യയ്ക്കും മറ്റു കുടുംബക്കാര്‍ക്കും ഒപ്പം കേക്ക് കട്ട് ചെയ്താണ് അദ്ദേഹം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാം താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടി സാരയുമോഹനും ഗായിക മഞ്ജുവും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്. സരയുവിന്റെ വാക്കുകള്‍ ഇങ്ങനെ ഒരാളായി ഇരിക്കുക അത്ര എളുപ്പമല്ല….നയിക്കാനും നേരോടെ ഇരിക്കാനും ഈ നാട്ടില്‍ ഒരേ സമയം സാധ്യമെന്ന് കാണിച്ചു തന്നൊരാള്‍….കരുതലാവുകയും കണ്ണ് നിറഞ്ഞാല്‍ അറിയുകയും ചെയ്യുന്നൊരാള്‍….ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാള്‍…മുന്നോട്ട് കുതിക്കുമ്പോള്‍ മറന്ന് കളഞ്ഞേക്കാവുന്ന ഇടങ്ങളില്‍ പോലും മരുന്നായി എത്തുന്നൊരാള്‍….ഇന്ത്യന്‍ പ്രധാന മന്ത്രിക്കും ഇന്നലെ തളിരിട്ടവയ്ക്കും ഒരു വിളിപ്പാട് അകലെ ഉള്ളൊരാള്‍….മധുരം പകരാനും മറയില്ലാതെ മിണ്ടാനും മികച്ചൊരാള്‍….ഇങ്ങനെതന്നെ മുന്നോട്ട്…

    Read More »
  • Breaking News

    കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു കോളജ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥിയും അറസ്റ്റില്‍

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ പൂര്‍വവിദ്യാര്‍ഥിയുമാണ്. കേസിലെ മുഖ്യപ്രതിയായ പൂര്‍വവിദ്യാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം മുന്‍ നേതാവാണെന്നാണ് വിവരം. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തി. ബംഗാളില്‍ നിയമവാഴ്ച ഇല്ലാതായിരിക്കുന്നെന്നും നാണക്കേടാണ് ഇതെന്നും അദ്ദേഹം എക്സില്‍ പ്രതികരിച്ചു. പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കോളേജിലെ സെമിനാര്‍ റൂമില്‍നിന്നായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോളജ് സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവും ലഭിച്ചിരുന്നു.

    Read More »
  • കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നിരവധിപ്പേര്‍; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ നാലര കോടി തട്ടി

    കൊച്ചി: കണ്ണൂരില്‍ ഓണ്‍ലൈന്‍ ട്രേഡിന്റെ മറവില്‍ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും പല തവണകളായി നാലര കോടിയോളം രൂപ തട്ടിയടുത്തതായി പരാതി. മട്ടന്നൂര്‍ സ്വദേശിക്കാണ് 4,43,20,000 രൂപ നഷ്ടപ്പെട്ടത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെതിരെ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വാട്സ്ആപ്പില്‍ കണ്ട മെസേജ് ആണ് തട്ടിപ്പിന്റെ തുടക്കം. വ്യാജ ഷെയര്‍ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിങ് ചെയ്യാന്‍ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ ചാര്‍ജുകള്‍ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു സംഭവത്തില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്തു പിണറായി സ്വദേശിക്ക് 6,25,000 രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി (ഹോട്ടല്‍ റിവ്യു) ലഭിക്കുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം…

    Read More »
  • Crime

    മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; മെല്‍വിന്‍ സ്ഥിരം മദ്യപാനി, അടിപിടിക്കോ ബഹളത്തിനോ പോകാത്ത പ്രകൃതം

    കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മെല്‍വിന്‍ മൊന്തേരോ സ്ഥിരം മദ്യപാനി. പക്ഷേ ആരോടും അടിപിടിക്കോ ബഹളത്തിനോ പോയതായി നാട്ടുകാര്‍ക്കും അറിയില്ല. പോലീസും ഇത് ശരിവെക്കുന്നുണ്ട്. നിര്‍മാണത്തൊഴിലാളിയായ മെല്‍വിന് കുറെയായി ജോലിയില്ലായിരുന്നു. ഇതോടെ ആരോടും സംസാരിക്കാറുപോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അയല്‍വാസികളോട് പോലും നേരില്‍ സംസാരിക്കുന്നതും അപൂര്‍വമായിരുന്നു. കൈയില്‍ പണമില്ലാത്തപ്പോഴും സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഇങ്ങനെ കൊലപാതകം നടത്താനുള്ള കാരണമെന്തെന്നതിലാണ് വ്യക്തത വരേണ്ടത്. ആരോടും മിണ്ടാതെ, വിഷാദരോഗത്തിനടിപ്പെട്ടത് പോലെയായിരുന്നു മെല്‍വിന്റെ പെരുമാറ്റമെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. അമ്മയും മകനും തമ്മില്‍ മറ്റു അസ്വാരസ്യങ്ങളുള്ളതായോ വീട്ടില്‍ വഴക്കുള്ളതായോ ആര്‍ക്കുമറിയില്ല. മെല്‍വിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില്‍ വ്യക്തതവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മെല്‍വിന്‍ മുങ്ങിയതാണെന്ന് മനസ്സിലാക്കിയ പോലീസ് അയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. നേരത്തെ ജോലി ചെയ്തിരുന്നിടത്തെ സുഹൃത്തുക്കളെയുള്‍പ്പെടെ കണ്ടു. ഇടയ്ക്കിടെ മെല്‍വിന്റെ ടവര്‍ ലൊക്കേഷനും നിരീക്ഷിച്ചുകൊണ്ടിരുന്നു.…

    Read More »
  • Breaking News

    എട്ടു കിലോമീറ്റര്‍ റെയില്‍ പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ യുവതിയുടെ പരാക്രമം; നിര്‍ത്തിയിട്ടത് നാലു ട്രെയിനുകള്‍

    ഹൈദരാബാദ്: റെയില്‍ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. കൃത്യസമയത്ത് നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഏറെ പണിപ്പെട്ടായിരുന്നു നാട്ടുകാര്‍ കാര്‍ നിര്‍ത്തിച്ച് യുവതിയെ പുറത്തിറക്കിയത്. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. നാഗുലപ്പള്ളി-ശങ്കര്‍പ്പള്ളി റെയില്‍വേ ട്രാക്കില്‍ വച്ചാണ് സംഭവം. ട്രാക്കിനരികിലൂടെ രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് ശ്രദ്ധിച്ചത്. അമ്പരന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ നിര്‍ത്തിച്ചു. അമിത വേഗതയിലായിരുന്നു വാഹനമെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യമൊന്നും യുവതി കാറില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. കാറില്‍ നിന്നും നാട്ടുകാര്‍ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വാഹനം ഓടിച്ചത് ലഖ്നൗവ് സ്വദേശിനിയായ സോണി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ് ഇവര്‍. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍…

    Read More »
  • Crime

    ‘അവിടെ’ ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു? ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

    കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ…

    Read More »
  • India

    മതേതരത്വവും സോഷ്യലിസവും ആവശ്യമുണ്ടോ? ഗഡ്കരിയെ സാക്ഷിയാക്കി ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന

    ന്യൂഡല്‍ഹി: ‘സോഷ്യലിസം , മതേതരത്വം’ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍ നിര്‍ബന്ധിതമായി ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ഹൊസബലെയുടെ പരാമര്‍ശം. ’50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്ന ‘സോഷ്യലിസം, മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ അക്കാലത്ത് നിര്‍ബന്ധിതമായി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടതാണ്. ഈ വാക്കുകള്‍ ഇനി അവിടെ വേണോ എന്ന് നമ്മള്‍ ചിന്തിക്കണം. അന്ന് ഇത് ചെയ്ത കോണ്‍ഗ്രസ് ഇതുവരെ ക്ഷമ ചോദിച്ചിട്ടില്ല ‘ – ഹൊസബലെ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ദത്താത്രേയ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.’പണ്ട് ഇത്തരം പദങ്ങള്‍ കൂട്ടിച്ചേര്‍ത്തവര്‍ ഇന്ന് ഭരണഘടന എന്ന് പറഞ്ഞ് നടക്കുകയാണ്. നിങ്ങളുടെ പൂര്‍വികരാണ് അത് ചെയ്തത്. അതിന് നിങ്ങള്‍ രാജ്യത്തോട് ക്ഷമ ചോദിക്കണം ‘ – ഹൊസബലെ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ…

    Read More »
  • Breaking News

    കനത്ത മഴയില്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു; മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു; മാറാടിയില്‍ കനാലില്‍ വീണ് ഒരു മരണം

    തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍, രാഹുല്‍, അലീന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചയാണ് അപകടം. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. 70 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. അതേസമയം, എറണാകുളം കോതമംഗലം വെറ്റിലപ്പാറയില്‍ കനത്തമഴയില്‍വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാറാടിയില്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു. മാറാടി സ്വദേശി അയ്യപ്പന്‍ ആണ് മരിച്ചത്. പൂയംകുട്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. കുട്ടമ്പുഴ മണികണ്ഠന്‍ ചാല്‍ സ്വദേശി ബിജുവിനെയാണ്…

    Read More »
Back to top button
error: