ആദ്യ കൂടിക്കാഴ്ച, സ്വകാര്യ നിമിഷങ്ങള്‍ തര്‍ക്കത്തില്‍ കലാശിച്ചു; വീട്ടമ്മയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി, കാമുകന്‍ അറസ്റ്റില്‍

ബംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. എന്‍ജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയില്‍ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
പ്രീതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പുനീത് തൊഴില്‍രഹിതനാണ്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളും ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചാണ് പുനീതിനെ അറസ്റ്റ് ചെയ്തത്.

ഹാസനടുത്തുള്ള സ്ഥലത്ത് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിച്ചശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പുനീതിന്റെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെട്ടു. തുടര്‍ന്ന്, മൃതദേഹം കാറില്‍ കയറ്റി ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. ശാരീരിക ബന്ധം തുടരാന്‍ പ്രീതി പണം വാഗ്ദാനം ചെയ്‌തെന്നും അത് നിരസിച്ചപ്പോഴാണ് തര്‍ക്കമുണ്ടായതെന്നും പുനീത് അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.