IndiaNEWS

‘അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ നിലനില്‍ക്കും; ശിക്ഷിക്കാതിരുന്നാല്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും’

ചെന്നൈ: പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാല്‍ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടര്‍ന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനില്‍ക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പോക്‌സോ കേസില്‍നിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി. അതിജീവിത ഇപ്പോള്‍ ഗര്‍ഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വര്‍ഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്ടന്‍ പൊലീസ് സമര്‍പ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

Back to top button
error: