Month: May 2025

  • Crime

    ഉമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി കത്തിയിലേക്കു വീണു; ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം

    കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാനഗര്‍ പാടിയില്‍ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ കാല്‍ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത്ആഴത്തിലുള്ള മുറിവേറ്റു. ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

    Read More »
  • Breaking News

    മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ

    കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…

    Read More »
  • Breaking News

    പാകിസ്താന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യംവിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു; മടങ്ങിയത് 786 പേര്‍; അവശേഷിക്കുന്നത് പാക്-ഹിന്ദു പൗരന്‍മാര്‍; മടങ്ങി എത്തിയത് 1465 ഇന്ത്യക്കാര്‍

    പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യം വിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു. 786 പാക് പൗരന്‍മാരും 55 നയതതന്ത്ര ഉദ്യോഗസ്ഥരും രാജ്യംവിട്ടുവെന്നാണ് കണക്കുകള്‍. ഒപ്പം പാക് വീസയുള്ള എട്ട് ഇന്ത്യന്‍ പൗരന്‍മാരും രാജ്യത്തുനിന്ന് മടങ്ങി. ദീര്‍ഘകാല വീസയുള്ള പാക്– ഹിന്ദു പൗരന്‍മാര്‍ക്ക് മാത്രമാണ് ഇനി രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ളത്. 25 നയതന്ത്ര പ്രതിനിധികള്‍ അടക്കം 1465 ഇന്ത്യക്കാരും ദീര്‍ഘകാല വീസയുള്ള 151 പാക്കിസ്ഥാനികളും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വാഗ അതിര്‍ത്തിവഴി യാത്ര ചെയ്തവരുടെ കണക്കാണിത്. ഏതാനും ചിലര്‍ മറ്റ് രാജ്യങ്ങളിലൂടെ വ്യോമമാര്‍ഗം യാത്രചെയ്തെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെയും നയന്ത്ര പ്രതിനിധികള്‍ക്ക് ഏപ്രില്‍ 30 വരെയുമാണ് മടങ്ങാന്‍ സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരും മടങ്ങിയെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ദീര്‍ഘകാല വിസയുള്ള ആയിരത്തോളം ഹിന്ദു…

    Read More »
  • Breaking News

    കളിക്കിടെ കാല്‍തെറ്റി കത്തിയിലേക്കു വീണു; എട്ടു വയസുകാരന് ദാരുണാന്ത്യം; സംഭവം അമ്മ ചക്ക മുറിക്കുന്നതിനിടെ; അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ച് കുടുംബം

    കാസർകോട് വിദ്യാനഗറിൽ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഷഹബാസിന്‍റെ അമ്മ സുലേഖ വീട്ടില്‍ ചക്ക മുറിക്കുകയായിരുന്നു. ഈ സമയത്ത് അടുത്ത് കളിച്ചുകൊണ്ടിരുന്ന ഷഹബാസ് കാൽതെന്നി കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Breaking News

    അദാനിക്കെതിരേ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയിട്ടും ഉമ്മന്‍ചാണ്ടി ശക്തമായ നിലപാട് എടുത്തു; തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന അദാനിയുടെ വാഗ്ദാനവും തള്ളി; വിഴിഞ്ഞത്ത് കല്ലിട്ടതിനു പിന്നിലെ കഥ പറഞ്ഞ് കെ.വി. തോമസ്; ‘വെല്ലുവിളികളെ അതിജീവിച്ചത് പിണറായി സര്‍ക്കാര്‍’

    തിരുവനന്തപുരം: വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് നല്‍കിയ വാഗ്ദാനം ഉമ്മന്‍ ചാണ്ടി നിരസിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രിയും പിണറായി സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിര്‍പ്പ് പരിഹരിക്കണമെന്നും മറുപടി നല്‍കി. അദാനിയെ ബന്ധപ്പെട്ടപ്പോള്‍ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളും 2000 ഏക്കര്‍ സൗജന്യമായി തരാമെന്ന തമിഴ്‌നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സമ്മതം അറിയിച്ചു. ഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു.…

    Read More »
  • Breaking News

    പത്തില്‍ എട്ടു കളിയും പൊട്ടി; പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ; ഏറ്റവുമൊടുവില്‍ ഹോം ഗ്രൗണ്ടിലും തകര്‍ന്നടിഞ്ഞു; ആത്മവിശ്വാസമില്ലാതെ ധോണിയും; ടീം തെരഞ്ഞെടുപ്പ് പാളി; തുടക്കം മുതല്‍ ഇറങ്ങിയത് ശൗര്യമില്ലാതെ

    ബംഗളുരു: അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്റെ ഒരു ആത്മവിശ്വാസവുമില്ലാതെ ഇക്കുറി കളിക്കാനിറങ്ങിയ ചെന്നൈ ഐപിഎല്ലിന്റെ പ്ലേഓഫ് കാണില്ല. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്‌സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. 2008, 2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഹോം ഗ്രൗണ്ടിന്റെ…

    Read More »
  • Breaking News

    ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ ബാധിക്കും

    ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു മറുപടിയായി പാകിസ്താനിലേക്കു ജലം നല്‍കുന്ന ഇന്‍ഡസ് വാലി കരാറില്‍നിന്നു പിന്‍വാങ്ങുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കകം പാകിസ്താനിലെ ചെനാബ് നദി വറ്റിവരണ്ടെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ദൃശ്യങ്ങളെ ആസ്പദമാക്കി ടൈംസ് നൗവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനില്‍ കൃഷിക്കുള്‍പ്പെടെ ജലസേചനത്തിനു വ്യാപമായി ഉപയോഗിക്കുന്നതു ചെനാബ് നദിയിലെ വെള്ളമാണ്. ഉടമ്പടി പ്രകാരം ചെനാബിലെ ജനം പാകിസ്താന് അവകാശപ്പെട്ടതാണ്. ഇതിലെ ജലം നിരവധി കനാലുകള്‍വഴി രവി നദിയിലേക്കും പ്രവേശിക്കുന്നുണ്ട്. ️ India’s water SURGICAL STRIKE! Satellite images reveal Indus Treaty in abeyance – Chenab River near Sialkot runs nearly DRY. Flow has drastically DIMINISHED. pic.twitter.com/emf1Jl1I9J — Megh Updates ™ (@MeghUpdates) April 30, 2025 ഇന്‍ഡസ്, ഝലം നദികള്‍ക്കൊപ്പം പ്രധാനപ്പെട്ട പടിഞ്ഞാറന്‍ നദിയാണു ചെനാബ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സെയ്ല്‍കോട്ടില്‍ ചെനാബ് നദിയുടെ ഭാഗം വരണ്ടുണങ്ങിയെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ കാണിക്കുന്നത്. ജമ്മു കശ്മീരിലെ…

    Read More »
  • Breaking News

    കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!

    ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്. ‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ…

    Read More »
  • Breaking News

    ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ തടസ ഹര്‍ജി അംഗീകരിച്ചില്ല; കെ.എം. എബ്രഹാമിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; സിബിഐ നടപടിക്കു സ്‌റ്റേ

    ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി…

    Read More »
Back to top button
error: