Breaking NewsIndiaLead NewsNEWSSocial MediaTRENDING

യൂട്യൂബര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ടന്റ് ക്രിയേറ്റര്‍മാരെ സഹായിക്കാന്‍ 850 കോടികൂടി നിക്ഷേപിക്കുമെന്ന് സിഇഒ നീല്‍ മോഹന്‍; മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 21,000 കോടി; കൂടുതല്‍ ലഭിച്ചത് ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് 21,000 കോടി നല്‍കിയെന്നും 850 കോടി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും സിഇഒ നീല്‍ മോഹന്‍. ഇന്ത്യയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മുംബൈയിലെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്ന നീല്‍.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലാകും നിക്ഷേപം. ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ സാധ്യത തുറക്കുന്നതിനും കൂടുതല്‍ പണം കുടുംബങ്ങളിലേക്ക് എത്തുന്നതിനും ഇതു സഹായിക്കും. ഇന്ത്യക്കു പുറത്തുനിന്നു മാത്രം 45 ബില്യണ്‍ മണിക്കൂര്‍ കാഴ്ചക്കാരെ ഉണ്ടാക്കാന്‍ ഇന്ത്യയിലെ യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞു. 100 ദശലക്ഷം ചാനലുകള്‍ക്കു മുകളില്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 15,000 ചാനലുകള്‍ക്ക് ഒരു ദശലക്ഷം (1 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇതില്‍ 11,000 എണ്ണവും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.

Signature-ad

ആരാധകരെ സൃഷ്ടിക്കാനും അതിലൂടെ ബിസിനസ് വളര്‍ത്താനും യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള നേതാവ് നരേന്ദ്ര മോദിയാണ്. മറ്റു സോഷ്യല്‍ മീഡിയയ്ക്കു പുറമേ, യുട്യൂബില്‍ 25 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ മോദിക്കുണ്ട്.

Back to top button
error: