Social MediaTRENDING

ബിഗ് ബോസ് ഷോ മാന്‍ഡ്രക്കോ? വീണയ്ക്ക് പിന്നാലെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങി ലക്ഷ്മിപ്രിയയും?

തുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ച സീസണായ നാലാം സീസണിലെ വൈറല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേര്‍ഡ് റണ്ണറപ്പായിരുന്നു. സീസണ്‍ ഫോറില്‍ മാറ്റുരച്ച മത്സരാര്‍ത്ഥികളില്‍ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതല്‍ വൈറല്‍ കണ്ടന്റുകള്‍ സൃഷ്ടിച്ചൊരാള്‍.

തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശനവും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ലക്ഷ്മിപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. താനും ഭര്‍ത്താവ് ജയേഷും വേര്‍പിരിയുന്നുവെന്ന് അറിയിച്ച് ലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്.

Signature-ad

തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നും അറിയിച്ചുള്ളതായിരുന്നു കുറിപ്പ്. ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.

പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍മീഡിയയില്‍ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വര്‍ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്.

ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം.

ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. നടി കുറിപ്പ് പങ്കിട്ട് വൈകാതെ തന്നെ അത് സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തു. പിന്നീട് അതേ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല. അതിനാല്‍ തന്നെ ലക്ഷ്മിപ്രിയ-ജയേഷ് ദാമ്പത്യമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയം. അതേസമയം ബിഗ് ബോസ് ഷോ ഒരു മാന്‍ഡ്രക്കാണോയെന്ന സംശയവും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.

കാരണം ഷോയില്‍ പങ്കെടുത്ത് തിരിച്ച് വന്നശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് തന്റെ പ്രണയം നഷ്ടമായത്. അതുപോലെ ഷോയില്‍ നിന്നും പുറത്ത് വന്നശേഷമാണ് നടി വീണ നായരും ഭര്‍ത്താവും വേര്‍പിരിഞ്ഞത്. സീസണ്‍ ആറില്‍ മത്സരിച്ച അപ്സരയും ഭര്‍ത്താവ് ആല്‍ബിയില്‍ നിന്നും അകന്നാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2005ല്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ്.

 

 

Back to top button
error: