Month: May 2025

  • Crime

    ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞതോടെ വഴക്ക്, വക്കാണം, കൊലപാതകം; നഴ്സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍

    ചെന്നൈ: തിരുപ്പൂരില്‍ നഴ്‌സായ ചിത്രയെ ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയെ പൊലീസ് പിടികൂടി. മധുരൈയില്‍ ഒളിച്ചിരുന്ന പ്രതിയെ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചിത്രയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ കളക്ട്രേറ്റിനു സമീപമുള്ള തകര്‍ന്ന കെട്ടിടത്തിലാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തല തകര്‍ത്ത് കൈകളടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ക്രൂരത കണ്ട് പ്രദേശവാസികള്‍തന്നെ ഞെട്ടിയ നിലയിലായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയും വധിക്കപ്പെട്ട ചിത്രയും തമ്മില്‍ വഴിയിലൂടെ നടക്കുന്നതായും പിന്നീട് ഒരാളില്ലാതാകുന്നതായും കണ്ടെത്തിയതോടെയാണ് അന്വേഷണം നിര്‍ണായക വഴിക്ക് നീങ്ങിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് മധുരൈയിലെ താവളത്തില്‍ രാജേഷിനെ പൊലീസ് പിടികൂടിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നുപോയ ഭാര്യയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിലെത്തിയതെന്ന് രാജേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പക്ഷേ ചിത്ര സഹകരിക്കാത്തതോടെ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ തന്നെ നിയന്ത്രണം വിട്ടെന്നും കൊലപാതകത്തിലേക്ക്…

    Read More »
  • Social Media

    ‘നിങ്ങള്‍ സുഖിക്കുന്നത് എങ്ങനെയാണെന്നാണ് ചിലരുടെ ചോദ്യം! ഈ വാക്കിന് ഒരു അര്‍ഥം മാത്രമല്ല’

    സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് രഞ്ജു രഞ്ജിമര്‍. മലയാളത്തിലെ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല ബോളിവുഡില്‍ ദീപിക പദുക്കോണ്‍ അടക്കമുള്ളവര്‍ക്ക് വരെ മേക്കപ്പ് ചെയ്തിട്ടുള്ള രഞ്ജു ഇന്ന് വലിയ സെലിബ്രിറ്റിയാണ്. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും പ്രശസ്തിയിലേക്ക് വളര്‍ന്ന അപൂര്‍വ്വം ചില ആളുകളില്‍ ഒരാളും രഞ്ജുവാണ്. എന്നാല്‍ ഇവര്‍ക്കെതിരെ നടക്കുന്ന അധിഷേപങ്ങളും മാറ്റി നിര്‍ത്തലുകളുമൊക്കെ ഇന്നും അവസാനിച്ചിട്ടില്ല. അടുത്തിടെ പല മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ താരങ്ങളും തങ്ങളുടെ കമ്യൂണിറ്റിയിലുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രൈം ഷോസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്നെ കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജുവിപ്പോള്‍. ‘നമ്മള്‍ എന്ത് കാര്യം എടുത്താലും നൂറ് ശതമാനവും എടുക്കരുത്. തൊണ്ണൂറ്റിയൊന്‍പത് ശതമാനം അവര്‍ക്ക് കൊടുത്തിട്ട് ഒരു ശതമാനം നമുക്ക് ആയിരിക്കണം. ഈ ഒരു ശതമാനം തൊണ്ണൂറ്റിയൊന്‍പതിനെക്കാളും ശക്തിയുള്ളതുമായിരിക്കണം. എവിടെ വീണാലും ഞാന്‍ നാല് കാലില്‍ വീഴും. എന്റെ സങ്കടങ്ങള്‍ക്ക് ദൈര്‍ഘ്യം…

    Read More »
  • NEWS

    ലിസ്റ്റിന്‍ സ്റ്റീഫന്‍ തമിഴ്‌നാട് വട്ടിപ്പലിശ ലോബിയുടെ ഏജന്റ്; ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്രാ തോമസ്

    കൊച്ചി: പ്രമുഖ നടനെതിരായ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം ഗൂഢാലോചനയുടെ ഭാഗമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ തമിഴ്‌നാട് വട്ടിപ്പലിശ ലോബിയുടെ ഏജന്റാണ്. ലിസ്റ്റിന്റെ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മലയാള സിനിമ കൈപ്പിടിയിലൊതുക്കാനുള്ള വട്ടിപ്പലിശക്കാരന്റെ ഗൂഢനീക്കത്തിന് കൂട്ടുനില്‍ക്കരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും ലിസ്റ്റിന്‍ നടത്തുന്നുണ്ടെന്നും സാന്ദ്രാ തോമസ് പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന. ഇനിയും ആ തെറ്റ് തുടര്‍ന്നു കഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. ‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിനാണ് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ…

    Read More »
  • Crime

    കല്ല്യാണ വീട്ടില്‍ മദ്യത്തെച്ചൊല്ലി തര്‍ക്കം; കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്; മുങ്ങിയ പ്രതിയെ തേടി പോലീസ്

    കോഴിക്കോട്: കല്യാണവീട്ടില്‍ മദ്യത്തെച്ചൊല്ലിയ തര്‍ക്കം രൂക്ഷമായി മാറി കത്തിയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടെ പന്നിയങ്കരയിലാണ് സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് മുഖത്ത് കത്തിക്കൊണ്ട് കുത്തേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചക്കംകടവ് സ്വദേശിയായ മുബീന്‍ എന്ന യുവാവാണ് ഇന്‍സാഫിനെ കത്തിയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കല്യാണവീട്ടില്‍ മദ്യവിതരണം സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭ്യമായ വിവരങ്ങള്‍. മദ്യം ആവശ്യപ്പെട്ട ഇന്‍സാഫുമായി വാക്കേറ്റത്തിനിടെ മുബീന്‍ ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും മുബീന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പു നല്‍കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • Breaking News

    ‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ…

    Read More »
  • Kerala

    പരിമിതികളെ മറികടന്ന പെണ്‍കരുത്ത്; സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ അന്തരിച്ചു

    മലപ്പുറം: സാമൂഹിക പ്രവര്‍ത്തകയുമായ പത്മശ്രീ ജേതാവും സാക്ഷരതാ പ്രവര്‍ത്തകയുമായ കെ.വി റാബിയ (59) അന്തരിച്ചു. മലപ്പുറം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതയായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. 2022-ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ ആദരം. 2014-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്നം’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് റാബിയയുടെ ആത്മകഥയാണ്.1966 ല്‍ തിരൂരങ്ങാടി വെള്ളിലക്കാടിലാണ് റാബിയ ജനിക്കുന്നത്.പിഎസ്എംഒ കോളജില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലന ശേഷി നഷ്ടമാകുന്നത്. തുടര്‍ന്നുള്ള ജീവിതം വീല്‍ചെയറിലായിരുന്നു റാബിയ. ഇതിന് പുറമെ കാന്‍സറും ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാഭ്യാസ,സാമൂഹിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര റാബിയ പതിപ്പിച്ചത്. വീല്‍ചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിനാണ് വെളിച്ചം നല്‍കിയത്. പരിമിതികളൊന്നും സ്വപ്നം കാണാന്‍ തടസമല്ലെന്ന് റാബിയ സ്വന്തം ജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.

    Read More »
  • Kerala

    കാഴ്ച കാണാന്‍ പെരിയാറ്റിലെ തുരുത്തില്‍ കയറി; കാല്‍ വഴുതിവീണ യുവതിക്ക് ദാരുണാന്ത്യം

    എറണാകുളം: പെരിയാറില്‍ പാണംകുഴി പമ്പ് ഹൗസിനു സമീപം പുഴ മധ്യത്തിലെ തുരുത്തില്‍ നിന്നു കാല്‍വഴുതി വീണു യുവതി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയില്‍ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകള്‍ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിന് (27) ഒപ്പം എത്തിയതാണ് യുവതി. ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. കാഴ്ച കാണാന്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍ നന്ദന കാല്‍ വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്‌ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ഒന്നിച്ചു പഠിച്ചവരാണ്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സഹോദരി: വൃന്ദ.

    Read More »
  • Crime

    കാര്‍ത്തിക റീല്‍സ് താരം, സിനിമാ താരങ്ങളടക്കം ആരാധകര്‍; തട്ടിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു? ഭര്‍ത്താവിനെയും പൊക്കും

    കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കണ്‍സള്‍ട്ടന്‍സി കമ്പനി മേധാവി കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാം താരം. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് ഉളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങള്‍ അടക്കമുളള ആരാധകരുണ്ട്. യുക്രൈനില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ കാര്‍ത്തിക യൂറോപ്പില്‍ ജോലിയെന്ന ഓഫര്‍ മുന്നോട്ടുവച്ച് നൂറോളം പേരില്‍ നിന്ന് വാങ്ങിയത് 3 മുതല്‍ 8 ലക്ഷം രൂപ വീതമാണ്. ഡോക്ടര്‍ എന്ന ലേബലിന്റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. താന്‍ യുക്രൈനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. യുകെ, ഓസ്ട്രേലിയ, ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാര്‍ത്തികയുടെ ഒരു ശബ്ദരേഖയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,-…

    Read More »
  • Kerala

    പുതിയ കെപിസിസി അധ്യക്ഷനെ നിര്‍ദേശിച്ച് കത്തോലിക്കാ സഭ; രണ്ട് പേരുകള്‍ക്ക് മുന്‍ഗണന

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ നേതൃത്വം. പത്തനംതിട്ടയില്‍ നിന്നുള്ള എംപി ആന്റോ ആന്റണി, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. സഭാ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടാണ് ബിഷപ്പുമാര്‍ നിലപാട് അറിയിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ക്രൈസ്തവ സഭാ വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയരുന്നതിനിടെയാണ് സഭാ നേതൃത്വവുമായി ആശയവിനിമയം നടന്നത്. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അടക്കമുള്ളവരാണ് കെ സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചേക്കും. ആന്റോ ആന്റണിക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ…

    Read More »
  • India

    കടതുടങ്ങിയത് 15 ദിവസം മുമ്പ്, ഭീകരാക്രമണ ദിവസം തുറന്നില്ല; പഹല്‍ഗാമില്‍ വ്യാപാരി എന്‍.ഐ.എ കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മേഖലയില്‍ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാള്‍ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി വിവരം. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെപറ്റി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സേന മേഖലയില്‍ ചില തിരച്ചിലുകള്‍ നടത്തിയിരുന്നു. സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. അതിനിടെ, ഭീകരാക്രമണത്തില്‍ പാകിസ്ഥാനു മറുപടി നല്‍കാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകള്‍. 45 മിസൈല്‍ ലോഞ്ചറുകള്‍ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കരസേന പുതിയ…

    Read More »
Back to top button
error: