CrimeNEWS

ഈരാറ്റുപേട്ടയില്‍ യുവതിയെയും മകളെയും അയല്‍വാസികള്‍ വീടുകയറി വെട്ടി; വീട്ടമ്മയുടെ മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു

കോട്ടയം: മുന്‍വൈരത്തെ തുടര്‍ന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്‌സാന (13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാന്‍ ശ്രമിച്ച അഹ്‌സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്.

വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിന്‍ എന്നിവര്‍ ചേര്‍ന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുന്‍വൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: