KeralaNEWS

വേളാങ്കണ്ണി വാഹനം തിരുവാരൂരില്‍ അപകടത്തില്‍പ്പെട്ടു; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനില്‍ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തില്‍പെട്ടത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരിയിലാണ് അപകടം. അന്വേഷണം ആരംഭിച്ചതായി വീരയൂര്‍ പൊലീസ് അറിയിച്ചു.

Back to top button
error: