KeralaNEWS

തിരുവനന്തപുരത്ത് 19 കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഓട്ടോ ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ശ്രീകാര്യം സ്വദേശി അയാന്‍ (19) ആണ് കാര്‍ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റ് ആണ് സുനി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Back to top button
error: