Month: May 2025

  • Breaking News

    വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി… പിന്നാലെ കെട്ടിയിട്ട് മർദ്ദിച്ച് 20 കോടിയുടെ വജ്രാഭരണങ്ങൾ കവർന്നു, വ്യാപാരിയുടെ പരാതിയിൽ നാലുപേർ അറസ്റ്റിൽ

    ചെന്നൈ: ഇടപാടിനെന്ന പേരിൽ വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്. വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം…

    Read More »
  • Breaking News

    “പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ളവൻ” സ്ഥാനമാറ്റത്തിന് ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ, സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍

    കോട്ടയം: കെപിസിസിയില്‍ നേതൃമാറ്റ പ്രചാരണങ്ങള്‍ക്കിടയില്‍ കെ.സുധാകരനെ അനുകൂലിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുളള നായകനാണ് സുധാകരൻ.അദ്ദേഹം ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.എം, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അതേസമയം, കെപിസിസിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ കെ.സുധാകരന്‍ തളളിയിരുന്നു. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താന്‍തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Read More »
  • Social Media

    വീടിനടുത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ശല്യം, വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന

    വീടിനടുത്തെ അമ്പലത്തില്‍ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. വീടിന് സമീപം വച്ചിരിക്കുന്ന പാട്ടുപെട്ടിയില്‍ നിന്നുള്ള കാതടിപ്പിക്കുന്ന പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പ്രതികരണം. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നത് കാണാന്‍ താല്പര്യമുള്ളവര്‍ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അമ്പലത്തില്‍ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നത്. ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് അഹാന ചോദിക്കുന്നു. ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും അഹാന കുറിച്ചു. ‘ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തില്‍ ഒരു സ്പീക്കറിലൂടെ കേള്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികള്‍ കരുതുന്നതെങ്കില്‍ തെറ്റി. നിങ്ങള്‍ അങ്ങനെ അനുമാനിക്കുന്നത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10, 11 മണിവരെ ഉച്ചത്തില്‍ പാട്ടുവച്ച്…

    Read More »
  • Kerala

    അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

    മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്. 78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ കലക്ടറെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. അമ്മയെ വീട്ടില്‍ കയറ്റണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്റെ…

    Read More »
  • Kerala

    പൊള്ളാച്ചി ടോപ് സ്ലിപ്പില്‍ ട്രക്കിങിന് എത്തി; മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം: പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തന്‍പാറ പൂന്തോട്ടത്തില്‍ ഡോ. അജ്‌സല്‍ എ സൈന്‍ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുസ്ലിം എജുക്കേഷന്‍ ട്രസ്റ്റ് ഫോര്‍ കോസ്റ്റല്‍ ഏരിയ ചെയര്‍മാന്‍ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്‌സല്‍. തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ അജ്‌സല്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട് ട്രിക്കിങ് ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയന്‍ചോല- സെക്ഷനില്‍ ട്രക്കിങിനു എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂര്‍ത്തിയാക്കിയ ഇരുവരും വൈകിട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്. കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്ന അജ്‌സല്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉടനെതന്നെ വനം വകുപ്പിന്റെ ആംബുലന്‍സില്‍ വേട്ടക്കാരന്‍പുതൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്‌സലിന്റെ വീട്ടുകാരുടെ…

    Read More »
  • Crime

    ജയിലില്‍നിന്നിറങ്ങി സഹതടവുകാരന്റെ ഭാര്യയുമായി അടുപ്പം; കൊന്ന് തുണ്ടംതുണ്ടമാക്കി പ്രതികാരം; പ്രതികള്‍ കുറ്റക്കാര്‍

    കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സുഹൃത്ത് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടില്‍ എം.ആര്‍. വിനോദ്കുമാര്‍ (46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി – 2 ജഡ്ജി ജെ. നാസറാണ് വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണ് കൊലപാതകം നടന്നത്. പിന്നീട് ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍…

    Read More »
  • India

    ടിവികെ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി, വിമാനത്താവളവും തളപതിയുടെ വാഹനവും തകര്‍ത്തു; അണികള്‍ക്കുനേരേ തോക്കുചൂണ്ടി, മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; വിജയ്യുടെ ബൗണ്‍സര്‍മാര്‍ മലയാളികള്‍

    ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകള്‍ ഉള്‍പ്പെടെ നശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. നടനെ കണ്ട് ആവേശഭരിതരായവര്‍ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറിയതോടെ വാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്തതായി കണ്ടെത്തി. തുടര്‍ന്നാണു കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവര്‍ത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി. മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ കയ്യേറ്റം ചെയ്തതും തര്‍ക്കത്തിനിടയാക്കി. കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗണ്‍സര്‍മാരായി…

    Read More »
  • Breaking News

    സംവിധായകര്‍ പ്രതിയായ ലഹരിക്കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍; ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത് സിനിമയുടെ ആവശ്യങ്ങള്‍ക്ക്; ലഹരി ഉപയോഗം അറിയില്ലെന്ന് മൊഴി; വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും

    കൊച്ചി: കൊച്ചിയില്‍ സംവിധായകര്‍ പ്രതിയായ ലഹരി കേസില്‍ ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതവുമായ സമീര്‍ താഹിറിനെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സമീറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ, ഇവരുടെ സൃഹൃത്തായ ഷാലിഫ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. സിനിമയുടെ ആവശ്യങ്ങള്‍ക്കായി ആണ് ഫ്‌ലാറ്റ് വാടകയ്ക്ക് വടുത്തതെന്നാണ് സമീറിന്റെ മൊഴി. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമീഷണര്‍ എം.എഫ് സുരേഷ് വ്യക്തമാക്കി. ഖാലിദ് റഹ്മാന്‍ ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയില്ലെന്നന് സമീറിന്റെ മൊഴി. സമീപ കാലത്തു സിനിമ രംഗത്തെ മറ്റ് പലരും ഇവിടെ എത്തി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് പറഞ്ഞു.

    Read More »
  • Breaking News

    രോഹിത്ത് നായകനായി തുടരുമോ? ഉറപ്പു നല്‍കാതെ ബിസിസിഐ; ഗില്‍ ഉപനായകനാകും; ‘ഇടക്കാല’ നായകനാകാന്‍ താത്പര്യം അറിയിച്ച് സീനിയര്‍ താരം; സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും താത്പര്യമില്ല!

    ബംഗളുരു: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) അവസാന ആഴ്ചകളിലേക്കു കടന്നതിനു പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചര്‍ച്ചയില്‍. ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരുമോയെന്ന ചര്‍ച്ചകള്‍ പലവഴിക്കു നടക്കുന്നുണ്ട്. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച രോഹിത്തിന്, ആഗ്രഹപ്രകാരം നായകനായി തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.…

    Read More »
  • Breaking News

    ബേബി ഗേള്‍ സിനിമയുടെ സെറ്റില്‍ കഞ്ചാവ് പിടിച്ചത് എന്റെ കൈയില്‍നിന്ന് അല്ല, അവിടെ വരുന്നവര്‍ എന്തൊക്കെ കൊണ്ടുവരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല; കൃത്യമായ സമയത്ത് ഷൂട്ടിംഗിനു വന്നില്ലെങ്കില്‍ മറ്റു സിനിമകളുടെയും താളം തെറ്റും; നാളെ എല്ലാവരും സത്യമറിയും: ലിസ്റ്റിന്‍ സ്റ്റീഫന്‍

    നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന സിനിമയായ ബേബി ഗേളിന്റെ സെറ്റിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നു ദുരൂഹമായ വെളിപ്പെടുത്തല്‍ നടത്തിയ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും കൂടുതല്‍ പ്രതികരണങ്ങളുമായി രംഗത്ത്. മൂന്ന് നാല് സിനിമകള്‍ ഒരുമിച്ചു നിര്‍മിക്കുന്ന ആളാണ് താനെന്നും ആ ലൊക്കേഷനുകളില്‍ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുമെന്ന് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും ലിസ്റ്റിന്‍ ചോദിക്കുന്നു. ഈ സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രഫി സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മഹേശ്വറിന്റെ മുറിയില്‍നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. ‘നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്. വലിയ ആളായിക്കഴിഞ്ഞാല്‍, ‘എന്റെ ഫാന്‍സ്’. എന്റെ ഫാന്‍സ് എന്തു ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഞാന്‍…

    Read More »
Back to top button
error: