Breaking NewsCrimeLead NewsNEWS

സംവിധായകര്‍ പ്രതിയായ ലഹരിക്കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍; ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത് സിനിമയുടെ ആവശ്യങ്ങള്‍ക്ക്; ലഹരി ഉപയോഗം അറിയില്ലെന്ന് മൊഴി; വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും

കൊച്ചി: കൊച്ചിയില്‍ സംവിധായകര്‍ പ്രതിയായ ലഹരി കേസില്‍ ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതവുമായ സമീര്‍ താഹിറിനെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സമീറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ, ഇവരുടെ സൃഹൃത്തായ ഷാലിഫ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.

സിനിമയുടെ ആവശ്യങ്ങള്‍ക്കായി ആണ് ഫ്‌ലാറ്റ് വാടകയ്ക്ക് വടുത്തതെന്നാണ് സമീറിന്റെ മൊഴി. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമീഷണര്‍ എം.എഫ് സുരേഷ് വ്യക്തമാക്കി.

Signature-ad

ഖാലിദ് റഹ്മാന്‍ ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയില്ലെന്നന് സമീറിന്റെ മൊഴി. സമീപ കാലത്തു സിനിമ രംഗത്തെ മറ്റ് പലരും ഇവിടെ എത്തി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് പറഞ്ഞു.

Back to top button
error: