Social MediaTRENDING

വീടിനടുത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ശല്യം, വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന

വീടിനടുത്തെ അമ്പലത്തില്‍ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. വീടിന് സമീപം വച്ചിരിക്കുന്ന പാട്ടുപെട്ടിയില്‍ നിന്നുള്ള കാതടിപ്പിക്കുന്ന പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പ്രതികരണം.

ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നത് കാണാന്‍ താല്പര്യമുള്ളവര്‍ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അമ്പലത്തില്‍ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നത്. ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് അഹാന ചോദിക്കുന്നു. ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും അഹാന കുറിച്ചു.

Signature-ad

‘ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തില്‍ ഒരു സ്പീക്കറിലൂടെ കേള്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികള്‍ കരുതുന്നതെങ്കില്‍ തെറ്റി. നിങ്ങള്‍ അങ്ങനെ അനുമാനിക്കുന്നത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10, 11 മണിവരെ ഉച്ചത്തില്‍ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി ഇത് കേള്‍ക്കും.’ അഹാന കുറിച്ചു. വിവാദമായതോടെ അഹാന കുറിപ്പ് പിന്‍വലിച്ചു. ‘സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ’ എന്ന തമിഴ് ഡപ്പാം കൂത്ത് പാട്ടാണ് അമ്പലത്തില്‍ നിന്ന് കേട്ടത്. ‘അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര’ എന്നാണ് അഹാന വീണ്ടും സ്റ്റാറ്റസില്‍ കുറിച്ചത്.

Back to top button
error: