Month: May 2025

  • Breaking News

    റിലയൻസ്- ഷെൽ- ഒഎൻജിസി സംയുക്ത സംരഭം രാജ്യത്ത് ആദ്യ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷൻ പൂർത്തീകരിച്ചു

    കൊച്ചി: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പുതിയൊരു നാഴികക്കല്ല്. പന്ന- മുക്ത, തപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) എന്നിവർ ചേർന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്ഷോർ ഫെസിലിറ്റീസ് ഡീകമ്മീഷൻ ചെയ്യൽ പദ്ധതി വിജയകരമായി പൂർത്തിയാക്കി. മധ്യ, തെക്കൻ തപ്തി ഫീൽഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷൻ ചെയ്തത്. തപ്തി ഫീൽഡ്‌സിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സർക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാർച്ചിലാണ് താപ്തി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം നിർത്തിവച്ചത്. ഉയർന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഡികമ്മീഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ് ഉൽപ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷൻ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.

    Read More »
  • Breaking News

    ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്

    ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Breaking News

    ജോലി ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക്… സഹായികളായി യുവതികളെ കൂടെ കൂട്ടി , കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

    കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • Movie

    പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ ഭാഗ്യം തെളിഞ്ഞു; ഉയര്‍ച്ചയ്‌ക്കൊപ്പം തലക്കനവും വളര്‍ന്നതോടെ ക്ഷീണം; ‘ബേബി ഗേളില്‍’ തിരിച്ചുവരവിനിരിക്കുമ്പോള്‍ വീണ്ടും പുലിവാല് പിടിച്ചു; നിവിനും ലിസ്റ്റിന്‍ സ്റ്റീഫനും ഇടയില്‍ സംഭവിക്കുന്നത്!

    ഇടയ്ക്കിടെയുള്ള വിവാദങ്ങള്‍ ഇല്ലാതെ ഇപ്പോള്‍ മലയാള സിനിമ ഇല്ല എന്ന താരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിനിമ നിര്‍മാതാക്കള്‍ക്കിടയില്‍ നടന്മാര്‍ക്കിടയിലൊമൊക്കെ പുതിയ വിവാദങ്ങള്‍ രൂപപ്പെടുകയാണ്. ഒരു കാലത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് സിനിമയിലെ ലഹരിയായിരുന്നു പ്രധാന ചര്‍ച്ച വിഷയം. അതിനിടയിലാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗ്യ നിര്‍മ്മാതാവ് എന്ന് അറിയപ്പെടുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ഉഴവൂരുകാരന്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തെറ്റ് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു നല്ല കച്ചവടക്കാരന്‍ ആണെങ്കിലും ബുദ്ധിപരമായി മികവ് തെളിയിച്ചിട്ടുള്ള നിര്‍മാതാവ് അല്ല.…

    Read More »
  • Crime

    തേങ്ങയിടാന്‍ വന്ന പരിചയം; വീട്ടില്‍ കയറി വയോധികയുടെ എട്ടുപവന്റെ മാല പൊട്ടിച്ചു; മാഹിയില്‍ തമിഴ് ദമ്പതിമാര്‍ പിടിയില്‍

    മയ്യഴി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ അറസ്റ്റിലായി. പ്രതികളെ മാഹി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ ഹീരയുടെ (68) കഴുത്തില്‍നിന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് മാല തട്ടിപ്പറിച്ചത്. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം മാഹി എസ്ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ദമ്പതിമാരായ മുരളി (27), സെല്‍വി (28) എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചു. ഇവരില്‍നിന്ന് കളവു മുതലായ മാലയും കണ്ടെടുത്തു. മുരളി നാഗര്‍കോവില്‍ സ്വദേശിയും സെല്‍വി വേളാങ്കണ്ണി സ്വദേശിയുമാണ്. ഇപ്പോള്‍ കോഴിക്കോട് ഭാഗത്താണ് താമസിക്കുന്നത്. തെങ്ങില്‍ കയറി തേങ്ങായിടാനായി ഇടയ്ക്കിടെ മാഹിയിലെ വീടുകളില്‍ എത്താറുണ്ട്. ഹീരയുടെ വീട്ടിലും ഇയാള്‍ തേങ്ങ ഇടാനായി വരാറുണ്ട്. അന്വേഷണസംഘത്തില്‍ ഗ്രേഡ് എസ്ഐമാരായ സുനില്‍കുമാര്‍ മൂന്നങ്ങാടി, എന്‍. സതീശന്‍ എന്നിവരാണുണ്ടായിരുന്നത്.

    Read More »
  • Crime

    ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; പണി നടത്തിയത് ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും ചേര്‍ന്ന്

    കോയമ്പത്തൂര്‍: ദുബായില്‍ ട്രാവല്‍ ഏജന്‍സി നടത്തിവന്ന തഞ്ചാവൂര്‍ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്പത്തൂര്‍ ഗാന്ധിമാ നഗര്‍ എഫ്‌സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ ഷണ്‍മുഖനാണ് (32) പിടിയിലായത്. കേസില്‍ പിടികൂടുന്ന ആറാമത്തെ പ്രതിയാണ് ഇവര്‍. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഏപ്രില്‍ 22-ന് കോയമ്പത്തൂരില്‍ എത്തിയ ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൃത്യം നിര്‍വഹിച്ചശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്നും ഏപ്രില്‍ 25-ന് ദുബായിലേക്ക് മടങ്ങി. ഇതിനിടയില്‍ ബാക്കി അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഏപ്രില്‍ 30-ന് ഇവര്‍ ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തി എന്ന വിവരം പോലീസിന് ലഭിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനോ കണ്ടെത്താനോ സാധിച്ചില്ല. ഇതിനിടെ ശാരദ ചെന്നൈയില്‍നിന്നും കോയമ്പത്തൂരിലെത്തി മണിയകാരന്‍പാളയത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് പോലീസ് കണ്ടെത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ…

    Read More »
  • Crime

    മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി സാത്താന്‍ സേവ; നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി വ്യാഴാഴ്ച

    തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ്…

    Read More »
  • Kerala

    ദേവികുളം തെരഞ്ഞെടുപ്പ് കേസ്: രാജയ്ക്ക് എം.എല്‍.എയായി തുടരാം; സിപിഎമ്മിന് ആശ്വാസമായി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അര്‍ഹനാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎല്‍എയായി തുടരാം. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവര്‍ത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എല്‍ഡിഎഫ്. മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മില്‍ നിന്ന് അകന്നു കഴിയുന്ന സാഹചര്യമാണ് നിലവില്‍. മൂന്നാറിലെ സിപിഎംസിപിഐ ഭിന്നതയും രൂക്ഷമായ സാഹചര്യം, മൂന്നാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതായിരുന്നു മുന്നണികള്‍ക്ക്. മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍…

    Read More »
  • Breaking News

    സുധാകരനോളം പോന്നവരല്ല, കെപിസിസി നേതൃമാറ്റം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും, അധ്യക്ഷ തർക്കത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി, അഭിപ്രായം അറിയിച്ച് നേതാക്കൾ

    തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും രാഹുല്‍ഗാന്ധി അഭിപ്രായങ്ങള്‍ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കെ സുധാകരന്‍ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധാരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരുമായാണ് രാഹുല്‍ സംസാരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം എന്താണെന്ന് രാഹുല്‍ ചോദിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. നിലവിലെ പ്രതിസന്ധിയില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടി. ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരെക്കുറിച്ചുള്ള അഭിപ്രായവും, പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും…

    Read More »
  • Breaking News

    വിദേശിയുടെ നേതൃത്വത്തിൽ വ്യാജ ഓൺലൈൻ അഭിമുഖം!!! വാട്സാപ് ഗ്രൂപ്പിലൂടെ ക്ലാസുകൾ, പൊലീസുകാരെ സ്വാധീനിച്ച് കേസുകൾ ഒതുക്കി, കാർത്തികയുടെ പേരിൽ നേരത്തെയും കേസുകൾ

    കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി കാർത്തിക പ്രദീപിന്റെ ‘യുക്രെയ്ൻ മെഡിക്കൽ ബിരുദം’ വ്യാജമാണോ എന്നു കണ്ടെത്താൻ പൊലീസ്. യുക്രെയ്നിലെ ഖാർകീവ് നാഷനൽ യൂണിവേഴ്സിറ്റിയിൽ 2017 ഒക്ടോബറിലാണു കാർത്തിക പഠനം ആരംഭിച്ചത്. എന്നാൽ സഹപാഠിയായ യുവാവിൽ നിന്നു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്നതിനെ തുടർന്ന് എംബസി ഇടപെടുകയും യുക്രെയ്നിൽനിന്നു 2019ൽ നാടുകടത്തുകയും ചെയ്തതായാണു വിവരം. 2020 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചു തട്ടിപ്പുമായി കാർത്തിക സജീവമായെന്ന് ഇരകൾ പറയുന്നു. ഇതിനാൽ കാർത്തിക പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണു പൊലീസ് കരുതുന്നത്. 2020ൽ അർമേനിയയിലേക്കു ജോലിക്കു വീസ നൽകാമെന്നു പറഞ്ഞാണു കാർത്തിക തട്ടിപ്പു നടത്തിയത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നു പറഞ്ഞാണ് അന്നു തട്ടിപ്പിനു കളമൊരുക്കിയത്.ഇരകളെ ബാച്ച് തിരിച്ചു വാട്സാപ് ഗ്രൂപ്പിൽ ചേർത്താണു കാർത്തിക തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ജോലി താൽപര്യം പ്രകടിപ്പിക്കുന്നവരെ ഒരു വർഷത്തോളം വാട്സാപ് ഗ്രൂപ്പിൽ നിലനിർത്തി പരിശീലനം, പരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന, വീസ പ്രോസസിങ് തുടങ്ങിയവ വ്യാജമായി നടത്തി ഘട്ടംഘട്ടമായാണു…

    Read More »
Back to top button
error: