Month: May 2025

  • Crime

    പരിയാരത്ത് വന്‍കഞ്ചാവ് വേട്ട: ലഹരി വില്പനക്കാരന്‍ ഷമ്മാസിന്റെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചു

    കണ്ണൂര്‍: പരിയാരം എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 395 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എക്സൈസ് കേസുകളിലും പെരിങ്ങോം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലെ പ്രതിയാണ് ഷമ്മാസ് എന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ: വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം പരിയാരം എസ്.ഐ: എസ്.ഐ സനീദ്, ഡാന്‍സാഫ് എസ്. ഐ: ബാബു. പി, പരിയാരം എസ്ഐ: കൃഷ്ണപ്രിയ, എഎസ്ഐ: ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും (ഡാന്‍സാഫ്) പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം…

    Read More »
  • Kerala

    വയനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

    കല്‍പ്പറ്റ: വാളാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അവധിക്കാലമായതിനാല്‍ ബന്ധുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    തിരിച്ചടി ഉടന്‍? വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണ്‍ സ്ഥാപിക്കണം; പൗരന്‍മാര്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നാല് നിര്‍ണായക നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം; മുന്നറിയിപ്പ് നല്‍കി പാകിസ്താനും

    ന്യൂഡല്‍ഹി: യുദ്ധത്തിനു മുന്നോടിയായി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും പരിശീലനവും നല്‍കണമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മേയ് ഏഴിനു മോക് ഡ്രില്‍ നടത്തണമെന്നാണു നിര്‍ദേശം. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തിലാണ് യുദ്ധ സജ്ജമാകാനുള്ള സൂചനകളുമായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത്. വ്യോമാക്രമണത്തിനു സൂചന നല്‍കുന്ന സൈറനുകള്‍ സ്ഥാപിക്കണമെന്നും ജനങ്ങള്‍ക്കു സ്വയരക്ഷയ്ക്കായി പരിശീലനം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇന്ത്യക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമമായിട്ടാണ് 26 സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടികളിലേക്കു കടന്നിരുന്നില്ല. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുക, വ്യാപാരവും കപ്പല്‍ ചരക്കുനീക്കവും നിരോധിക്കുക, വ്യോമപാതയില്‍ പ്രവേശനം വിലക്കുക തുടങ്ങിയ നടപടികളായിരുന്നു സ്വീകരിച്ചത്. ഇതിനുശേഷം എന്തു നടപടിയെടുക്കാനും സൈന്യത്തിനു നരേന്ദ്ര മോദി അനുമതിയും നല്‍കിയിരുന്നു. ഇതേ നിലപാടുകള്‍തന്നെയാണു പാകിസ്താനും ഇന്ത്യക്കുനേരെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ ആക്രമണത്തിനു മുന്നോടിയായി രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്ന…

    Read More »
  • Crime

    പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ പിടിയില്‍

    മലപ്പുറം: പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. ചമ്രവട്ടം ജങ്ഷനില്‍ ഉണ്ടായിരുന്ന ബെവ്‌ക്കോ ഔട്ട്‌ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം പെട്രോള്‍ ബോബ് എറിഞ്ഞത്. മുന്‍വശത്തെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബെവ്‌ക്കോ മാനേജരുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.  

    Read More »
  • India

    ആക്രമണമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം

    ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

    Read More »
  • Kerala

    ഒ.എം.ശാലിന കേരള ഹൈക്കോടതി ഡപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍, ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍; എം.ടി. രമേശിന്റെ ഭാര്യ

    കൊച്ചി: അഭിഭാഷകയായ ഒ.എം.ശാലിന ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളജില്‍നിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എന്റോള്‍ ചെയ്തത്. 2015ല്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയായി. 2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി നിയമിതയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്. ഷൊര്‍ണൂര്‍ ഒറോംപാടത്ത് വീട്ടില്‍ ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്.

    Read More »
  • Breaking News

    തൃശൂര്‍ പൂരത്തിന് ആദ്യമായിട്ടാണോ? എങ്കില്‍ ഇങ്ങനെ കാണണം പൂരം; മേളക്കമ്പക്കാര്‍ക്കും ആനക്കമ്പക്കാര്‍ക്കും ആവേശക്കമ്മറ്റിക്കാര്‍ക്കും ഒരു വഴികാട്ടി; എന്തായാലും ഒരു വരവുകൂടി വരേണ്ടിവരും!

    തൃശൂര്‍: ഒറ്റവരവുകൊണ്ടു തൃശൂര്‍ പൂരം ഒരാള്‍ക്കു മുഴുവനായും കാണാന്‍ കഴിയില്ല. ഒരേ സമയം പല ചടങ്ങുകളും പലയിടത്തുമായി നടക്കുന്നതുകൊണ്ടാണിത്. കണ്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ കേട്ടറിയേണ്ടതാണു പൂരമെന്നു പറയുന്നതും ഇതാണ്. വീണ്ടും വീണ്ടും പൂരത്തിനു വരാനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. പൂരം കാണാനെത്തുന്നവരില്‍ പലര്‍ക്കും പൂരപ്പറമ്പില്‍ അലയുന്നതിനപ്പുറം എന്തൊക്കെ കാണണമെന്നതില്‍ വലിയ പിടിപാടില്ല. അവര്‍ക്കാണീ കുറിപ്പ്. രാവിലെ ആറുമണി ഈ സമയത്ത് തിരുവമ്പാടിയിലെത്തിയാല്‍ മഠത്തിലേക്കുളള വരവിന് ഭഗവതിയെ എഴുന്നള്ളിക്കുന്ന കൊമ്പന്റെ അണിഞ്ഞൊരുങ്ങല്‍ കാണാം. കരിവീരന്‍ സ്വര്‍ണവര്‍ണങ്ങളുടെ ആനയാഭരണങ്ങളില്‍ നീരാടുന്ന കാഴ്ച കാണാം. രാവിലെ ഏഴ്- ഏഴര മഠത്തിലേക്കുള്ള തിരുവമ്പാപാടി ഭഗവതിയുടെ പുറപ്പാട്. ക്ഷേത്രഗോപുരത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന പൂരപ്രേമികളും ഭക്തരും തട്ടകവാസികളും ഭഗവതിയുടെ തിടന്‌പേറ്റി പുറത്തുകടക്കുന്ന ഗജവീരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്ന കാഴ്ച പൂരത്തിലെ ഏറ്റവും മനോഹരവും ഭക്തിസാന്ദ്രവുമായതാണ്. തിരുവമ്പാടിയുടെ ഗ്ലാമര്‍ ഐറ്റം! മഠത്തിലേക്കുള്ള വരവ് നായ്ക്കനാല്‍ പന്തലിലെത്തും. ചെറിയൊരു വെടിക്കെട്ടും കാണാം. സമയം 10.15 ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടി ഭഗവതിയുടെ ഇറക്കിപൂജ. സമയം 11.30 മഠത്തില്‍ വരവിന്…

    Read More »
  • Breaking News

    കുറ്റക്കാരെ വെറുതെ വിടരുത്- ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ, പഹൽഗാം ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വ്ളാദിമിർ പുടിൻ

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുതിൻ തന്റെ പിന്തുണ അറിയിച്ചത്. കൂടാതെ പഹൽഗാമിൽ 26 പേർ വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ‘റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. നിരപരാധികളുടെ ജീവഹാനിയിൽ അദ്ദേഹം അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സിലൂടെ വ്യക്തമാക്കി. മാത്രമല്ല വിക്ടറിഡേയുടെ 80-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് പുടിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക…

    Read More »
  • Breaking News

    ജലം തടഞ്ഞാൽ യുദ്ധം- പാക് ഭീഷണിക്ക് മറു പണിയുമായി ഇന്ത്യ!! സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും നിയന്ത്രിച്ചു

    ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കാനുറപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാ​ഗമായി ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. മാത്രമല്ല പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. സംഘർഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം ഇറക്കിയേക്കും. അതേസമയം കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു. അതേസമയം ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാക്കിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗരാജ്യങ്ങളിൽ നിലവിൽ പാക്കിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യയോഗം വിളിക്കണം എന്ന പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ചത്. നേരത്തെ പഹൽഗാം ആക്രമണത്തെ അപലപിച്ച് രക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ഇന്ത്യയുമായി…

    Read More »
  • Kerala

    ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 1 (Bhagyathara BT 1 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് വിറ്റ BD 500505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ കോഴിക്കോട് വിറ്റ BF 261017 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize 5,000/- BA 500505 BB 500505 BC 500505 BE 500505 BF 500505 BG 500505 BH 500505 BJ 500505 BK 500505 BL 500505 BM 500505 3rd Prize 1,00,000/- [1 Lakh] 1) BA 274234 2) BB 393507 3) BC 520380 4) BD 787822 5)…

    Read More »
Back to top button
error: