Month: May 2025
-
Crime
ഹൈക്കോടതി അഭിഭാഷകയും മക്കളും ആറ്റില്‍ച്ചാടിമരിച്ച സംഭവം; പ്രതിപ്പട്ടികയില്‍നിന്ന് അമ്മായിയമ്മയെയും നാത്തൂനെയും ഒഴിവാക്കിയെന്ന്
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയെയും ഒഴിവാക്കിയെന്ന് കുടുംബം. ഇരുവര്‍ക്കുമെതിരെ കുടുംബം മൊഴി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫോറന്‍സിക് പരിശോധനയ്ക്കായി ജിസ്‌മോളുടെയും ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃ പിതാവ് ജോസഫിന്റെയും ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയതെന്നും അവര്‍ പറയുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭര്‍തൃ മാതാവ് ജിസ്‌മോളെ അപമാനിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റുവുമാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയത്. മീനച്ചിലാറ്റില്‍ ചാടിയാണ് ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളുടെ മൃതദേഹം കാണ്ടത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്‌മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്.…
Read More » -
Health
ഗര്‍ഭിണിയുടെ വയറ്റില്‍ ടെന്നീസ് ബോളിനേക്കാള്‍ വലിപ്പമുള്ള വിര; വില്ലനായത് വളര്‍ത്തുനായയോ?
ഗര്‍ഭിണിയായ 26കാരിയുടെ വയറ്റില്‍നിന്നു ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ കണ്ടെത്തി. ടൂണീഷ്യയിലെ യുവതിയിലാണ് ടേപ്പ് വേം സിസ്റ്റ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദരിലടക്കം ആശങ്കയുളവാക്കുന്നതാണ് ഈ കണ്ടെത്തല്‍. 20 ആഴ്ച ഗര്‍ഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാകാം യുവതിയുടെ ശരീരത്തിലേക്ക് ഈ വിര പ്രവേശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഠിനമായ വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സി ടി സ്‌കാന്‍ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ വിരയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളര്‍ച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദ?ഗ്ദ ചികിത്സ നല്‍കി ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ നിന്നും വിരയെ നീക്കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത…
Read More » -
Kerala
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സ്വര്‍ണം കവര്‍ന്നത് ക്ഷേത്രവുമായി ബന്ധമുളളവര്‍ തന്നെയെന്ന് പൊലീസ്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വര്‍ണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിര്‍ത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിര്‍മ്മാണാവശ്യത്തിനുള്ള സ്വര്‍ണം സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് പറഞ്ഞു. ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നില്‍ ശിരസ്, ഉടല്‍,പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളാണുള്ളത്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വര്‍ണത്തകിട് മാറ്റി പുതിയ സ്വര്‍ണത്തകിട്…
Read More » -
Crime
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ വേണം; പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന നാവിക സേനയ്ക്ക് കോള്‍, കേസെടുത്തു
കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ എവിടെയാണെന്ന് അന്വേഷിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാര്‍ബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ഐഎന്‍എസ് വിക്രാന്തിനെ മുന്‍നിര്‍ത്തി കറാച്ചി തുറമുഖം ആക്രമിച്ചെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലെ വിമാനാപകടദൃശ്യങ്ങളാണ് കറാച്ചിയിലേതെന്നു പറഞ്ഞ് പ്രചരിക്കപ്പെട്ടത്. കറാച്ചി തുറമുഖം നാവികസേന ആക്രമിച്ചെന്ന വ്യാജവാര്‍ത്ത ‘എക്സി’ല്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.
Read More » -
Crime
ജാമ്യമെടുത്ത് ഒറ്റമുങ്ങല്‍; പോലീസിനെ വട്ടംകറക്കിയ മോഷണക്കേസ് പ്രതി 23 വര്‍ഷത്തിനുശേഷം പിടിയില്‍, ഒറ്റ ദിവസം കൊണ്ട് വീടും സ്ഥലവും വിറ്റ വിരുതന്‍
ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ കൊല്ലം സ്വദേശി 23 വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ (ഗ്യാസ് രാജേന്ദ്രന്‍-56)യാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. പോലീസിനെ വട്ടംകറക്കിയ ഇയാളെ അങ്കമാലിയില്‍നിന്നാണ് പിടികൂടിയത്. 2002-ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍നിന്നു ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. കോയമ്പത്തൂരില്‍ താമസിച്ചിരുന്ന ഇയാള്‍ തുടര്‍ന്ന്, കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവരുകയായിരുന്നു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഭുവനചന്ദ്രന്‍ ദൂരസ്ഥലങ്ങളിലായിരുന്നു മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇയാള്‍ രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇയാളോടൊപ്പം പല കേസുകളില്‍ പലപ്പോഴായി പിടിയിലായ വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി ചോദ്യംചെയ്തും മാസങ്ങളായി നടത്തിയ അന്വേഷണത്തിനുമൊടുവിലാണ് ഭുവനചന്ദ്രനെ കുടുക്കിയത്.
Read More » -
India
ഉധംപുരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന് വീരമൃത്യു; മരിച്ചത് പാക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉധംപുരില്‍ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാര്‍ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപുരില്‍ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി ആര്‍എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന പാക്ക് വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് മരിച്ചത്. വെടിവയ്പ്പില്‍ മറ്റ് ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവര്‍ സൈനിക കേന്ദ്രത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
LIFE
താരമായ കേണല്‍ സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരിയും താരം! സകലകലാ വല്ലഭയായ ഷൈന
വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ കേണല്‍ സോഫിയ ഖുറേഷി ഒരു സൈനിക വിശദീകരണം നല്‍കുക മാത്രമായിരുന്നില്ല, അവര്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി സംസാരിച്ച രണ്ട് വനിതാ ഓഫീസര്‍മാരില്‍ ഒരാളെന്ന നിലയില്‍, അവരുടെ സമചിത്തതയും ശക്തവുമായ സാന്നിധ്യം രാജ്യത്തെ മുഴുവന്‍ ആകര്‍ഷിച്ചു. എന്നാല്‍ അവരുടെ ഇരട്ട സഹോദരി ഡോ. ഷൈന സന്‍സാര, ദേശീയ ടെലിവിഷനില്‍ യൂണിഫോമില്‍ ഉയര്‍ന്നു നില്‍ക്കുന്ന തന്റെ സഹോദരിയെ ഓര്‍ത്ത് അഭിമാനംകൊണ്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ പത്രസമ്മേളനത്തില്‍ താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സോഫിയ പറഞ്ഞിരുന്നില്ലെന്ന് ഷൈന പറയുന്നു. ഒരു ബന്ധുവിന്റെ ഫോണ്‍ കോളില്‍ നിന്നാണ് സോഫിയയുടെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് ഷൈന അറിയുന്നത്. ദേശീയ ടെലിവിഷനില്‍ തന്റെ സഹോദരിയെ തത്സമയം കാണുന്നത് വളരെ വൈകാരിക നിമിഷമായി മാറി. ഓപ്പറേഷന്‍ സിന്ദൂര്‍ പത്രസമ്മേളനത്തില്‍ താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സോഫിയ പറഞ്ഞിരുന്നില്ലെന്ന് ഷൈന പറയുന്നു. ഒരു ബന്ധുവിന്റെ ഫോണ്‍ കോളില്‍ നിന്നാണ് സോഫിയയുടെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് ഷൈന…
Read More » -
India
കാപ്പാത്തുങ്കോ!!! പാക് ഡിജിഎംഒ ബന്ധപ്പെട്ടത് രണ്ടുതവണ; വെടിനിര്‍ത്തല്‍ ധാരണയില്‍ മൗനം തുടര്‍ന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിര്‍ത്തല്‍ ധാരണയായെന്ന വിവരത്തില്‍ കേന്ദ്രം മൗനം തുടരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവര്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. ഇതിനിടയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേനാ മേധാവി, യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതും പാക് ഡിജിഎംഒ പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നരേന്ദ്രമോദിയെ വിളിച്ചു. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന യോഗം തീരുമാനിച്ചത്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇനിയും പ്രകോപനമുണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള നടപടികളില്‍…
Read More » -
Kerala
ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംസി റോഡില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറില്‍ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അഗ്‌നിശമനാ സേനയും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Read More » -
Kerala
കുഴപ്പമാകും! വേടന്‍ സംഗീത പരിപാടി റദ്ദാക്കി; ചെളി എറിഞ്ഞും തെറി വിളിച്ചും പ്രതിഷേധം
തിരുവനന്തപുരം: റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവര്‍ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചതോടെ വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയന്‍കീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പുല്ലുവിളാകം ശ്രീഭദ്ര ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നന്‍കല്ല് ബ്രദേഴ്‌സാണ് വ്യാഴാഴ്ച സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചത്. രാത്രി 8നു ആരംഭിക്കും എന്നയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. തെറി വിളിച്ചും ആളുകള്‍ പ്രതിഷേധിച്ചു. മൈക്കും ലൈറ്റും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Read More »