Social MediaTRENDING

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് സ്വന്തം ലാലു

ന്ന് ലോക മാതൃദിനം. സോഷ്യല്‍ മീഡിയ നിറയെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതില്‍ താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ ദിനത്തില്‍ അമ്മയോടൊപ്പമുള്ള ഒരു അപൂര്‍വ ചിത്രം പങ്കുവച്ച് പ്രിയ താരം മോഹന്‍ലാല്‍. ‘ ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളുമായി എത്തിയത്.പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹന്‍ ലാല്‍ എന്ന വിസ്മയത്തിന് പിറക്കാന്‍ ഈശ്വരന്‍ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

Signature-ad

അതേസമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീര്‍വാദ് സിനിമാസ് അപ്‌ഡേറ്റ് പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തില്‍നിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനില്‍ 250-കോടി പിന്നിട്ടിട്ടും കേരളത്തില്‍ ‘2018’-നെ മറികടക്കാന്‍ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: