CrimeNEWS

15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസ്; കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2024 ലാണ് 15 കാരിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹരിയാനയില്‍ എത്തിച്ച കുട്ടിയെ 25,000 രൂപക്ക് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് വില്‍ക്കുകയായിരുന്നു.

നസിദുല്‍ ഷെയ്ഖിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ട്രെയിനില്‍ കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റത്തിനും സേനക്ക് നാണക്കേടുമായ കേസിലാണ് പ്രതി വീണ്ടും പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണി ആക്കിയതിന് നേരത്തെ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

അതേസമയം, വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്.

Back to top button
error: