Month: May 2025
-
Breaking News
ബാഗി ബ്ലൂവിലെ 14 വര്‍ഷങ്ങള്‍; നന്ദി പ്രിയപ്പെട്ട കോലി; മാസ്മരികമായൊരു ക്രിക്കറ്റ് കാലത്തിന്; ചെറു പുഞ്ചിരിയില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് കാലം ഓര്‍ക്കാനാകില്ലെന്ന് വികാര നിര്‍ഭരമായ കുറിപ്പ്; അച്ഛന്റെ മരണക്കിടക്കയില്‍ തുടങ്ങിയ കഠനാധ്വാനം; മടങ്ങുന്നത് സുവര്‍ണ നേട്ടത്തിനരികെ
ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ‘ബാഗി ബ്ലൂ’ ധരിച്ച് കളിച്ച 14 വര്‍ഷങ്ങള്‍. ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അഞ്ചു ദിവസത്തെ ഫോര്‍മാറ്റ് ഇടയ്ക്കിടെ പരീക്ഷിച്ചു. അതിലേറെ മികവിലേക്ക് ഉയറത്തി. ജീവതത്തില്‍ ഉടനീളം ഉപകരിച്ച പാഠങ്ങളായിരുന്നു ടെസ്റ്റ് എന്നെ പഠിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനം, സമര്‍പ്പണം, മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്തതും എന്നാല്‍ എന്നില്‍ എന്നന്നേക്കുമായി നിറഞ്ഞു നില്‍ക്കുന്നതുമായ ചെറിയ നിമിഷങ്ങള്‍’. ‘എനിക്ക് സാധ്യമായതൊക്കെയും ക്രിക്കറ്റിന് നല്‍കുകയും ഞാന്‍ പ്രതീക്ഷിച്ചതിലേറെ തിരിച്ചു നല്‍കുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടചൊല്ലുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, ഇതാണ് ഉചിതമായ സമയമെന്ന് ഞാന്‍ കരുതുന്നു. ക്രിക്കറ്റ് ഫീല്‍ഡ് പങ്കിട്ട സഹതാരങ്ങളേയും എന്റെ വഴി അനായാസമാക്കിയ ഓരോരുത്തരെയും നന്മ കാംഷിച്ച സകലരെയും നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ വിട വാങ്ങുന്നു; ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ സ്മരിക്കാന്‍ എനിക്കാവില്ല..നന്ദി..!” ടെസ്റ്റ് ക്രിക്കറ്റിനു വിടചൊല്ലി വിരാട് കോലിയെന്ന വണ്ടര്‍മാന്‍ ബാക്കിയാക്കുന്നതു ചിരകാല അഭിലാംകൂടിയാണ്. എന്നാല്‍, അതും വിട്ടുകളായന്‍ കോലിക്കു…
Read More » -
India
ഇന്ത്യയുടെ തിരിച്ചടി; പാക് വ്യോമ താവളങ്ങളില്‍ ഉണ്ടായത് കനത്ത നാശനഷ്ടം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്കിക്കൊണ്ടിരുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന് പറയുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. ഇന്ത്യയുടെ താങ്ങാനാകാത്ത ആക്രമണങ്ങള്‍ക്കു ശേഷം പാകിസ്ഥാന്റെ വിവിധ വ്യോമത്താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളും വ്യാപകമായ നാഷനഷ്ടങ്ങളാണ് വരുത്തിയത്. പാകിസ്ഥാന്റെ തത്രപ്രധാനമായ വ്യോമ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ശേഷമുള്ള അവയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.മെയ് എട്ടിന്‌ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് പാകിസ്ഥാനിലുള്ള 11 സൈനിക വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാനിലെ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ആക്രമണം എത്രത്തോളം കൃത്യതയാര്‍ന്നതാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം. സുക്കൂര്‍ (സിന്ധ്), നൂര്‍ ഖാന്‍ (റാവല്‍പിണ്ടി), റഹിം യാര്‍ ഖാന്‍ (തെക്കന്‍ പഞ്ചാബ്), സര്‍ഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കന്‍ സിന്ധ്), ബൊളാരി (വടക്കന്‍ തട്ട ജില്ല) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ വിശദമായി കാണിക്കുന്നത്. പാസ്രൂര്‍, സിയാല്‍കോട്ട്…
Read More » -
Crime
മലയാളി യുവതി ദുബായില്‍ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാമുകന്‍ പിടിയില്‍
ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പിടിയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. കരാമയില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് ആനിമോള്‍ ഗില്‍ഡ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മില്‍ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ…
Read More » -
Crime
അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയത് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, നാടകീയമായി മുങ്ങല്‍; ‘സേകാര്‍’ചെയ്യാനെത്തിയവര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് യുവാക്കളോട് ചോദിച്ചപ്പോള്‍, വെറുതെ…
Read More » -
Crime
വിവാഹമോചനക്കേസ് കോടതിയില്‍; പത്തുവയസുകാരനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴയില്‍ത്തള്ളി; അമ്മയും കാമുകനും പിടിയില്‍
ഗുവാഹത്തി: അസമില്‍ അമ്മയും കാമുകനും ചേര്‍ന്ന് പത്തു വയസുകാരനെ കൊന്ന് സ്യൂട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു. ദിസ്പുര്‍ നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മൃണ്‍മോയ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ബാസിഷ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷന്‍ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അമ്മ പൊലീസ് പരാതി നല്‍കി. ഇവരുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി. വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകന്‍ കാണാതായതായി അവകാശപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു. ദീപാവലിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തു…
Read More » -
LIFE
ഈ ചെടി വീട്ടിലുണ്ടെങ്കില്‍ കടം വരില്ല! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
വീട്ടില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. പവിത്രമായി കണക്കാക്കപ്പെടുന്ന ഈ ചെടി വൃന്ദ എന്നും അറിയപ്പെടുന്നു. മോക്ഷത്തിനായി സഹായിക്കുന്ന സസ്യം കൂടിയാണ് തുളസിയെന്നാണ് വിശ്വാസം. മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിദ്ധ്യം തുളസിയില്‍ കുടികൊളളുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വീടിന്റെ വടക്ക്, കിഴക്ക്, വടക്ക് – കിഴക്ക് ഭാഗങ്ങളില്‍ തുളസിച്ചെടി വളര്‍ത്തുന്നതാണ് ഉത്തമം. ഈ മൂന്ന് ദിശകളിലും തുളസി വളരുന്നുണ്ടെങ്കില്‍ അത് വളരെ നല്ലതാണ്. തുളസിയോടൊപ്പം മുള്ളുള്ള ചെടികള്‍ വളര്‍ത്താന്‍ പാടില്ല. തനിയെ വളര്‍ന്ന് വരികയാണെങ്കില്‍ അത് എത്രയും വേഗം വെട്ടിമാറ്റേണ്ടതാണ്. ആല്‍ ചെടിയും തുളസിക്ക് സമീപം വരാന്‍ പാടില്ല. ഇത് കുടുംബത്തില്‍ വലിയ ദാരിദ്ര്യത്തിന് കാരണമാകുന്നു. തുളസിക്ക് സമീപം ചപ്പുചവറുകള്‍ ഇടാന്‍ പാടുള്ളതല്ല. അഴുക്ക് ജലം കെട്ടിക്കിടക്കുന്നതും ദോഷമാണ്. ജ്യോതിഷത്തില്‍ തുളസിയിലയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് . തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ യമദേവന്‍ വീ്ട്ടിലേക്ക് കടക്കില്ലെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രപ്രകാരം തുളസിച്ചെടിയുടെ വേര് വീടിന്റെ പ്രധാന കവാടത്തില്‍ തൂക്കിയിടുന്നത് ഐശ്വര്യമാണ്. ഇത് നെഗറ്റീവ്…
Read More » -
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായത് സ്വര്‍ണ ദണ്ഡ് കവരാന്‍ വഴിവച്ചെന്ന് വിലയിരുത്തല്‍. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ തൂക്കമുള്ള സ്വര്‍ണദണ്ഡാണ് കഴിഞ്ഞദിവസം കാണാതാവുകയും പിന്നീട് ക്ഷേത്രത്തിനകത്ത് മണലില്‍ കണ്ടെത്തുകയും ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ ഓരോ ദിവസവും പ്രവര്‍ത്തന ക്ഷമമാണോ എന്നുറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അല്പംപോലും ജാഗ്രത കാട്ടുന്നില്ല. ദണ്ഡ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ വടക്കേനടയുടെ ഭാഗത്തും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നു. ഇവിടെ ക്യാമറയില്ലെന്ന് വ്യക്തമായി അറിയാവുന്നയാള്‍ ദണ്ഡ് മണലില്‍ പൂഴ്ത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണം പൊതിയുന്ന സ്‌ട്രോംഗ് റൂമില്‍നിന്ന് 30 മീറ്റര്‍ അകലെ വടക്കേനടയ്ക്ക് സമീപത്തുനിന്നാണ് ഞായറാഴ്ച വൈകിട്ട് സ്വര്‍ണദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്തെ മുറ്റത്ത് മണലില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ദണ്ഡ്. ശനിയാഴ്ച ക്ഷേത്രത്തിലെ ജോലികള്‍ക്കായി സ്വര്‍ണം സ്‌ട്രോംഗ് റൂമില്‍ നിന്നെടുത്ത് തൂക്കിനോക്കിയപ്പോഴാണ് 13…
Read More »


