
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്കിക്കൊണ്ടിരുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന് പറയുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. ഇന്ത്യയുടെ താങ്ങാനാകാത്ത ആക്രമണങ്ങള്‍ക്കു ശേഷം പാകിസ്ഥാന്റെ വിവിധ വ്യോമത്താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളും വ്യാപകമായ നാഷനഷ്ടങ്ങളാണ് വരുത്തിയത്. പാകിസ്ഥാന്റെ തത്രപ്രധാനമായ വ്യോമ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ശേഷമുള്ള അവയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.മെയ് എട്ടിന്‌ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് പാകിസ്ഥാനിലുള്ള 11 സൈനിക വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാനിലെ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ആക്രമണം എത്രത്തോളം കൃത്യതയാര്‍ന്നതാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

സുക്കൂര്‍ (സിന്ധ്), നൂര്‍ ഖാന്‍ (റാവല്‍പിണ്ടി), റഹിം യാര്‍ ഖാന്‍ (തെക്കന്‍ പഞ്ചാബ്), സര്‍ഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കന്‍ സിന്ധ്), ബൊളാരി (വടക്കന്‍ തട്ട ജില്ല) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ വിശദമായി കാണിക്കുന്നത്. പാസ്രൂര്‍, സിയാല്‍കോട്ട് എന്നീ റഡാര്‍ കേന്ദ്രങ്ങള്‍ കൃത്യമായ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ലക്ഷ്യമിട്ടു. മെയ് പത്തിന് 26ലധികം സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.