CrimeNEWS

വിവാഹമോചനക്കേസ് കോടതിയില്‍; പത്തുവയസുകാരനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴയില്‍ത്തള്ളി; അമ്മയും കാമുകനും പിടിയില്‍

ഗുവാഹത്തി: അസമില്‍ അമ്മയും കാമുകനും ചേര്‍ന്ന് പത്തു വയസുകാരനെ കൊന്ന് സ്യൂട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു. ദിസ്പുര്‍ നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മൃണ്‍മോയ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ബാസിഷ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷന്‍ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അമ്മ പൊലീസ് പരാതി നല്‍കി. ഇവരുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി.

വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകന്‍ കാണാതായതായി അവകാശപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു. ദീപാവലിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി.

Signature-ad

യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും കുട്ടിയുടെ സ്‌കൂള്‍ ബാഗും പൊലീസ് കണ്ടെടുത്തു. പ്രതികളായ രണ്ട് പേരെയും പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു.

 

Back to top button
error: