Month: May 2025
-
India
ട്രംപിന്റെ അവകാശവാദത്തില്‍ മൗനം എന്തുകൊണ്ട്? മോദി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. വളരെ വൈകി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ അഭിസംബോധനയുടെ തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് മോദിയുടെ പ്രസംഗത്തിന്റെ സാംഗത്യം ഇല്ലാതാക്കി. പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഒരു നിഷ്പക്ഷവേദി ഇന്ത്യ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കണം. ഇന്ത്യന്‍ കമ്പോളം അമേരിക്കയ്ക്ക് തുറന്നുകൊടുക്കാമെന്ന് സമ്മതിച്ചോയെന്നും വ്യക്തമാക്കണം. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും ഇന്ത്യന്‍ സേനയെ കോണ്‍ഗ്രസ് സല്യൂട്ട് ചെയ്യുന്നെന്നും ജയറാം രമേഷ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘര്‍ഷം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതല്‍ വ്യാപാരം’ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ പരാമര്‍ശം.…
Read More » -
India
ജലന്ധറിലും സാംബയിലും പാക്ക് ഡ്രോണുകള്‍; സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഇന്‍ഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി. പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി, പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെ മേയ് 19ന് വിശദീകരിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് വിദേശകാര്യ വിഷയങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍.…
Read More » -
Crime
ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം: ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ മലപ്പുറത്ത്; മുന്നിലാവാന്‍ കാരണം ഇതാണ്
മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം. 117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍. കഴിഞ്ഞ വര്‍ഷം 504 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023, 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍നിന്നും ബന്ധുക്കളില്‍നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പോക്സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വര്‍ദ്ധിച്ചത് കാരണം കേസ് നല്‍കാന്‍ മടിക്കുന്ന പ്രവണതയില്‍ കുറവ് വന്നിട്ടുണ്ട്. പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത്…
Read More » -
Breaking News
ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…
Read More » -
Kerala
വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് വിലയിരുത്തല്‍
ഇടുക്കി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടത്തിന് കാരണമായത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് വിലയിരുത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും കത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപമാണ് വീടിനു തീപിടിച്ച് അപകടമുണ്ടായത്. അടിമാലി മരക്കാനം തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട് കണ്ടത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. രാത്രി വൈകി നടത്തിയ തെരച്ചിലില്‍ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. അനീഷ് രണ്ടു വര്‍ഷം…
Read More » -
Crime
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം ജീവനക്കാരിലേക്ക്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണം മണലില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മണലില്‍ നിന്നു സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ സംശയിക്കുന്ന 8 ജീവനക്കാരെ ഫോര്‍ട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം മണലില്‍ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാല്‍ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.
Read More » -
Crime
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ നടുറോഡിലാക്കി യുവതി കാമുകനൊപ്പം പോയി; സംഭവം പരപ്പനങ്ങാടിയില്‍
മലപ്പുറം: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭര്‍ത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു. വിരുന്നിനുശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിക്കുകയും വണ്ടിയില്‍നിന്നിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ വെള്ളിയാഴ്ച താനൂരിലുള്ള കാമുകന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.
Read More » -
Crime
വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി കവര്‍ച്ച: അതിഥിത്തൊഴിലാളി അറസ്റ്റില്‍
ചെന്നൈ: സേലം ജഗീരമ്മ പാളയത്തു വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍ (70), ഭാര്യ ദിവ്യ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അതിഥിത്തൊഴിലാളി ബിഹാര്‍ സ്വദേശി സുനില്‍ കുമാറിനെ (36) ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 11ന് രാവിലെയായിരുന്നു സംഭവം. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്‌കരനെയും തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും മരിക്കുന്നതു വരെ സുനില്‍കുമാര്‍ ഇവരുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു. ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാല, വള, കമ്മല്‍ എന്നിവ കവര്‍ന്നു. കടയോടു ചേര്‍ന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയവരാണു ഭാസ്‌കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ശൂരമംഗലം പൊലീസ് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യംചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അതിഥിത്തൊഴിലാളികളുടെ മറ്റൊരു ക്യാംപില്‍ നിന്നാണു സുനില്‍കുമാറിനെ…
Read More » -
Breaking News
ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും; ആറുവേദികള്‍; ഫൈനല്‍ ജൂണ്‍ മൂന്നിന്; പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീട്; ചെന്നൈ, ഹൈദരാബാദ് സ്‌റ്റേഡിയങ്ങള്‍ ഒഴിവാക്കി; ഷെഡ്യൂള്‍ ഇങ്ങനെ
ബംഗളുരു: ഇന്ത്യ പാക് യുദ്ധത്തെത്തുടര്‍ന്നു മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. ആറുവേദികളിലാകും മത്സരം ജൂണ്‍ മൂന്നിനു ഫൈനല്‍ മത്സരങ്ങളും നടക്കും. ബംഗളുരു, ജെയ്പുര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണു വേദികള്‍. പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ പിന്നീടു തീരുമാനിക്കും. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബിസിസിഐ മത്സരങ്ങള്‍ നിര്‍ത്തിയത്. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്. ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ധരംശാലയില്‍ നടന്നത്. പ്ലേഓഫ് റൗണ്ടിന് മുന്‍പ് 13 ലീഗ് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. പുതിയ പട്ടികയനുസരിച്ചു പഞ്ചാബ് ഡല്‍ഹിയുമായി മേയ് 24ന് ഏറ്റുമുട്ടും. മേയ് ഏഴിനു ധര്‍മശാലയില്‍ സുരക്ഷാ കാരണങ്ങളാല്‍ കളി നിര്‍ത്തിയതോടെയാണു പഞ്ചാബ്-ഡല്‍ഹി…
Read More »
